Chilkoot
By Fathima Mubeen
ChilkootMar 20, 2021
പുസ്തകപരിചയം - 2
1937 ൽ വിയന്നയിൽ പ്രസിദ്ധീകരിച്ച കുർബാൻ സൈദിൻ്റെ ജർമൻ നോവലാണ് അലി ആൻഡ് നിനോ. കാസ്പിയൻ കടലിനടുത്തുള്ള അസർബൈജാനിലെ തുറമുഖനഗരിയായ ബാക്കുവിൽ 1918-20നുമിടയിൽ നടന്ന സുന്ദരമായൊരു പ്രണയകഥയാണ്. ക്രിസ്ത്യൻ മതവിശ്വാസത്തിലും പടിഞ്ഞാറൻ സംസ്കാരത്തിലും വളരുന്ന നിനോയുമായുള്ള അലിയുടെ ബാല്യകാല സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നു. കഥയേക്കാൾ വലിയ കഥയാണ് പുസ്തകത്തിൻ്റെത്. രണ്ടാംലോകമഹായുദ്ധത്തിൽ ലോകം കലങ്ങി മറിഞ്ഞ സമയത്ത് ആദ്യ പ്രസിദ്ധീകരണത്തിന് ശേഷം വിസ്മൃതിയിലാണ്ടു പോയ പുസ്തകമാണ് അലി ആൻഡ് നിനോ. പുസ്തകത്തെ കുറിച്ചറിയാൻ പോഡ്കാസ്റ്റ് കേൾക്കൂ...
Book review in Malayalam - Kurban Said's Ali and Nino is a historical love story published in 1937. Ali, the son of an influential Muslim man in Baku fell in love with a Georgian Princess Nino. What happens to them? Please use headphones while listening for better experience.
Content: https://mubidaily.blogspot.com/2021/03/blog-post.html
Pic: Mississauga Library Page
പുസ്തകപരിചയം - 1
ജെന്നിഫർ ടീകയുടെ "My Grandfather Would Have Shot Me" എന്ന ഇംഗ്ലീഷ് പുസ്തകമാണ് ഈ എപ്പിസോഡിലൂടെ പരിചയപ്പെടുത്തുന്നത്. തെളിഞ്ഞൊരു പ്രഭാതത്തിൽ വായനശാലയിൽ നിന്ന് കിട്ടിയൊരു പുസ്തകം അശനിപാതം കണക്കെ തൻ്റെ ജീവിതത്തിൽ പതിക്കുമെന്ന് ജെന്നിഫർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ഒരുദിവസം പതിവുപോലെ കുട്ടികളെ സ്കൂളിലാക്കി ജെന്നിഫർ ലൈബ്രറിയിലേക്ക് പോയി. ലൈബ്രറിയിലെ സൈക്കോളജി സെഷനിൽ നിന്ന് ചുവന്ന പുറംചട്ടയുള്ള Matthias Kessler ൻ്റെ 'I have to Love My Father, Don't I?' എന്ന പുസ്തകം അവർക്കു കിട്ടുന്നു. ഒരു നിയോഗം പോലെയാണ് ഷെൽഫിൽ നിന്ന് തെറിച്ചു നിൽക്കുന്ന ആ പുസ്തകത്തിലേക്ക് അവരുടെ കൈകൾ നീണ്ടത്... കൂടുതൽ അറിയണ്ടേ... കേൾക്കൂ :)
Please listen to the German Writer Jennifer Teege's "My Grandfather Would Have Shot Me" book review in Malayalam. The New York Times bestselling memoir hailed as “haunting and unflinching” (Washington Post), “unforgettable” (Publishers Weekly), and “stunning” (Booklist). Episode cover picture courtesy: Mississauga Library page
Blog Post- https://mubidaily.blogspot.com/2021/02/blog-post_6.html
പുരാതനഗ്രാമങ്ങൾ - 2
കഴിഞ്ഞ എപ്പിസോഡിൽ പതിനഞ്ചാം നൂറ്റാണ്ടിലെ ഇറോഖ്വായിന്‍ ഗ്രാമത്തെ കുറിച്ചാണ് പറഞ്ഞത്. ഇത് മറ്റൊരു ഗ്രാമവിശേഷമാണ്. ഈ എപ്പിസോഡിൽ ടോറോന്റോ നഗരത്തിന് തൊട്ടടുത്തുള്ള ബ്ലാക്ക് ക്രീക്ക് പയണിയർ വില്ലേജിന്റെ കഥയാണ്. ഇറോഖ്വായിന്‍ ഗ്രാമത്തിൽ നിന്ന് ബ്ലാക്ക് ക്രീക്ക് പയണിയർ വില്ലേജിലെത്തുമ്പോഴേക്കും കാലമേറെ മുന്നോട്ട് പോയിട്ടുണ്ട്. എപ്പോഴോ എവിടെയോ കണ്ട് മറന്നതും, നഷ്ടപ്പെട്ടു പോയി എന്ന് നമ്മൾ കരുതുന്നതുമായ ചിലതുണ്ട് ഇവിടെ. കേട്ട് നോക്കൂ...
Listen to the stories from Black Creek Pioneer Village, an open-air heritage museum located in the North York district of Toronto, Canada.
പുരാതനഗ്രാമങ്ങൾ -1
കാനഡയിലെ തെക്കേ ഒണ്ടാറിയോ പ്രവിശ്യയിൽ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്ന ഗോത്ര സമൂഹമാണ് ഇറോഖ്വായിസ്. ഞങ്ങളുടെ താമസസ്ഥലമായ മിസ്സിസ്സാഗായിൽ നിന്ന് അധികം അകലെയല്ലാത്ത മിൽട്ടണിൽ ഇവരുടെ പുനർനിർമ്മിക്കപ്പെട്ട ഒരു ഗ്രാമമുണ്ട്. മില്‍ട്ടണിലുളള ക്രോഫോര്‍ഡ് ലെയിക്ക് കണ്‍സര്‍വേഷൻ ഏരിയയിലാണിത്. ഉപേക്ഷിക്കപ്പെട്ട ഇറോഖ്വായിസ് ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ അവിടെ കണ്ടത്തിയതിനാൽ പുരാവസ്തു ഗവേഷകരും യൂണിവേർസിറ്റി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുരാതന ഗോത്രഗ്രാമത്തെ പുനഃസൃഷ്ടിച്ചു. ഇന്നത്തെ എപ്പിസോഡിൽ ഈ പ്രാചീന കാനേഡിയൻ ഗോത്രഗ്രാമം സന്ദർശിച്ച അനുഭവമാണ് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.
This episode features the reconstructed 15thcentury Iroquoian village in Crawford Lake Conservation Area, Milton, Ontario, Canada.
2020 ലെ വായനാനുഭവങ്ങളുമായി ചിൽകൂട്ടിൽ വി. മുസഫർ അഹമ്മദ് 📚
1. വായനാമനുഷ്യന്റെ കലാചരിത്രം - ഡോ. കവിത ബാലകൃഷ്ണൻ
2. Wuhan Diary - Fang Fang
3. And We Came Outside and Saw the Stars Again: Writers from Around the World on the COVID-19 - Ilan Stavans
4. Murder Maps: Crime Scenes Revisited. Phrenology to Fingerprint. 1811-1911 - Drew Gray
5. Stealing from the Saracens: How Islamic Architecture Shaped Europe - Diana Darke
Image courtesy for this episode- Google Pics
ഉലകം ചുറ്റിയ സൈക്കിൾ സഞ്ചാരി
"Over the next 13 months, the end of July 2017, I traversed 15,000kms across four time zones and ten countries, cycling alone through tundra, deserts, tropical rainforests, coastal redwood forests, past seas, volcanoes, icefields, climbing high mountain passes - from 1,500 metres in Alaska to 4,500 metres in Peru. A simple bicycling journey became a metaphor for understanding the cycle and meaning of life. The hardest roads spoke their own languages. They beckoned and flirted with their sensuous curves. They challenged me to smile through the grind and the click of gears. In the silence, there was only me, the wind, the road and the bike." (Grit, Gravel And Gear - Prologue by Dhruv Bogra)
അരയന്നങ്ങളുടെ കഥ
നോർത്ത് പോളിലെ വീട്
101, St. Nicholas Dr, North Pole, Alaska ഇതാണ് സാന്താ ക്ലോസ് ഹൗസിൻ്റെ മേൽവിലാസം. ക്രിസ്മസ് അപ്പൂപ്പന് കത്തെഴുതുന്ന കുട്ടികൾക്ക് മന:പാഠമാണ് ഇത്. നോർത്ത് പോൾ യാത്രയും സാന്തയുടെ വീടിൻ്റെ ചരിത്രവുമാണ് ചിൽകൂട്ടിൻ്റെ ഈ എപ്പിസോഡിൽ.