Skip to main content
മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

By Dr. Chinchu C

മനസ്സിനെ പറ്റിയും മനഃശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം.
നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ chinchu.c@gmail.com ൽ അറിയിക്കാം.
Available on
Amazon Music Logo
Apple Podcasts Logo
Castbox Logo
Google Podcasts Logo
Overcast Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

കൂട്ടത്തോടെ അടിതെറ്റുമ്പോൾ | Groupthink

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental HealthFeb 23, 2021

00:00
10:57
ശോഭ ചിരിക്കുന്നില്ലേ? | Mandela Effect

ശോഭ ചിരിക്കുന്നില്ലേ? | Mandela Effect

"ശോഭ ചിരിക്കുന്നില്ലേ?" എന്നും "എന്നോടോ ബാലാ" എന്നും ഉള്ള ഡയലോഗുകൾ ആ സിനിമകളിൽ ഇല്ല എന്നത് പലർക്കും ഒരു ഞെട്ടിക്കുന്ന തിരിച്ചറിവായിരിക്കും. ഇങ്ങനെ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ഒക്കെ ആളുകൾ ഒരേ തെറ്റായ ഓർമ്മകൾ കൊണ്ടുനടക്കുന്നതിനെ ആണ് Mandela Effect എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെപ്പറ്റിയാണ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.
Aug 31, 202314:29
കൊല്ലുന്ന ആൾക്കൂട്ടങ്ങൾ | The Psychology of Mob Violence and Lynching

കൊല്ലുന്ന ആൾക്കൂട്ടങ്ങൾ | The Psychology of Mob Violence and Lynching

ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമാണ്. എന്നാൽ ഇവയുടെ പിന്നിൽ ചില മനശ്ശാസ്ത്ര ഘടകങ്ങളും ഉണ്ട്. ആൾക്കൂട്ട അക്രമങ്ങളിൽ പങ്കെടുക്കുന്നവർ ആര്, ഇത്തരം അക്രമങ്ങളുടെ മനശ്ശാസ്‌ത്രം എന്ത് എന്നിവയൊക്കെ ആണ് ഈ എപ്പിസോഡിൽ.

XnVRxWvempeI74Zy9Ml8


Jun 02, 202315:23
ഈ വർഷം നന്നാവണം| New Year Resolutions and their Psychology

ഈ വർഷം നന്നാവണം| New Year Resolutions and their Psychology

ഒരുപാട് പേർ പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാറുണ്ട്. പലരും അവ നടപ്പിലാക്കുന്നതിൽ പരാജയപ്പെടാറുമുണ്ട്. വിജയിക്കുന്ന കുറെ പേരും ഉണ്ട്. ഇത്തരം New Year Resolutions വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും കാരണങ്ങളും, നമുക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങളും ആണ് ഈ എപ്പിസോഡിൽ.
Dec 31, 202216:22
മാപ്പു പറച്ചിലുകൾ ft Dwitheeya Pathiramanna

മാപ്പു പറച്ചിലുകൾ ft Dwitheeya Pathiramanna

തെറ്റ് സംഭവിച്ചാൽ മാപ്പ് പറയുക എന്നത് പൊതുവേ ഒരു നല്ല ശീലമാണ്. എന്നാൽ എല്ലാ മാപ്പ് പറച്ചിലുകളും ഒരേപോലെ അല്ല മനസ്സിലാക്കേണ്ടത്. ഈ വിഷയം സൈക്കോളജിസ്റ്റ് ദ്വിതീയ പാതിരമണ്ണ വിശദമായി സംസാരിക്കുന്നു
Dec 19, 202207:31
ആർത്തവ കാല പ്രശ്നങ്ങൾ | PMS and PMDD

ആർത്തവ കാല പ്രശ്നങ്ങൾ | PMS and PMDD

നമ്മുടെ ഇടയിൽ വേണ്ട അളവിൽ അവബോധം എത്തിയിട്ടില്ലാത്ത വിഷയങ്ങളാണ് PreMenstrual Syndrome (PMS), PreMenstrual Dysphoric Disorder (PMDD) എന്നിവ. നമുക്ക് ചുറ്റുമുള്ള പല ആളുകളും ഇവ അനുഭവിക്കുന്നുണ്ടാവാം. PMS, PMDD എന്നിവയെപ്പറ്റി സംസാരിച്ചത്.
Dec 14, 202213:26
താക്കോല് മരുന്നു ഡപ്പിയിലാണല്ലോ|Theory of Mind ft. Dwitheeya Pathiramanna

താക്കോല് മരുന്നു ഡപ്പിയിലാണല്ലോ|Theory of Mind ft. Dwitheeya Pathiramanna

നമ്മുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥകളെ പറ്റി ചിന്തിക്കാനും തിരിച്ചറിയാനും ഉള്ള കഴിവിനെ ആണ് Theory of Mind എന്ന് വിളിക്കുന്നത്. മനുഷ്യരുടെ വളർച്ചയിലെയും പരസ്പര സഹകരണത്തിലെയും ഒരു പ്രധാനപ്പെട്ട ഘടകമാണ് ഇത്. മനശാസ്ത്രജ്ഞയായ ദ്വിതീയ പാതിരമണ്ണ ഈ വിഷയം വിശദമായി സംസാരിക്കുന്നു.
Aug 09, 202211:41
കിളി പോയി ഇരിക്കാറുണ്ടോ? | Burnout and Languishing

കിളി പോയി ഇരിക്കാറുണ്ടോ? | Burnout and Languishing

ഈയടുത്ത് നമ്മളിൽ പലർക്കും പഴയപോലെ സന്തോഷിക്കാനും കാര്യങ്ങൾ ചെയ്യാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ഇത് Burnout, Languishing എന്നീ പ്രശ്നങ്ങളുടെ ഭാഗമാവാം. ഇവയെപ്പറ്റി വിശദമായി.
Apr 11, 202214:34
ഉറക്കം അത്ര പ്രധാനമാണോ? On Sleep and Sleep Hygiene

ഉറക്കം അത്ര പ്രധാനമാണോ? On Sleep and Sleep Hygiene

ഉറക്കത്തിന് അതർഹിക്കുന്ന പ്രാധാന്യം നമ്മൾ കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. ആവശ്യത്തിന് ഉറങ്ങാത്തതിന് പല ഒഴിവുകഴിവുകളും നമ്മൾ കണ്ടെത്താറുണ്ട്. ഉറക്കത്തിലെ പ്രാധാന്യത്തെയും, ചില നിദ്രാ ശുചിത്വ (Sleep Hygiene) രീതികളെയും പറ്റി
Feb 19, 202216:45
പച്ചപ്പും ഹരിതാഭയും നമ്മളും

പച്ചപ്പും ഹരിതാഭയും നമ്മളും

പച്ചപ്പും പ്രകൃതിരമണീയമായ കാഴ്ചകളും ഒക്കെ നമ്മളെ കാര്യമായി സന്തോഷിപ്പിക്കുന്നവയാണ്. ഇത്തരം അനുഭവങ്ങൾക്ക് മാനസികാരോഗ്യം വർദ്ധിപ്പിക്കാനും, ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാൻ സഹായിക്കാനും ഒക്കെ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ വിഷയം വിശദമായി സംസാരിച്ചത്.
Jan 27, 202215:39
എന്താണ് ASMR?

എന്താണ് ASMR?

പതിഞ്ഞ സ്വരത്തിലെ സംസാരം, നഖം കൊണ്ട് കൊട്ടുന്ന ശബ്ദം, പെയിന്റ് മിക്സ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും പോലെയുള്ള പ്രവർത്തികൾ, ആളുകൾ ഭക്ഷണം കഴിക്കുന്നത്, സ്പോഞ്ച് പോലുള്ള വസ്തുക്കൾ അമർത്തുന്നത് - ഇവയൊക്കെ കാണുമ്പോഴോ കേൾക്കുമ്പോഴോ ചില ആളുകൾക്ക് ഉണ്ടാവുന്ന സുഖകരമായ അനുഭവത്തെയാണ് ASMR എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെ പറ്റി
Dec 11, 202110:32
കേശവൻ മാമൻ പ്രതിഭാസം | Conspirituality, QAnon, and Uncertainties

കേശവൻ മാമൻ പ്രതിഭാസം | Conspirituality, QAnon, and Uncertainties

ഇൻറർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും സഹായത്തോടെ വളരുകയും കോവിഡ് കാലത്തെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വ്യാപിക്കുകയും ചെയ്ത Conspirituality എന്ന പ്രതിഭാസത്തെ പറ്റി
Nov 03, 202115:07
നന്ദി വേണം, നന്ദി | Gratitude and Mental Health

നന്ദി വേണം, നന്ദി | Gratitude and Mental Health

Gratitude അഥവാ കൃതജ്ഞത ഈയടുത്ത കാലത്ത് കാര്യമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കൃതജ്ഞതയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിലവിൽ ലഭ്യമായ അറിവുകൾ പങ്കു വെയ്ക്കുന്നു.
Oct 16, 202114:56
താജ് മഹലും ഈഫൽ ടവറും അംശവടിയും വിൽക്കുന്നവർ | Psychology of Frauds, Con Artists and Their Victims.

താജ് മഹലും ഈഫൽ ടവറും അംശവടിയും വിൽക്കുന്നവർ | Psychology of Frauds, Con Artists and Their Victims.

താജ് മഹലും ചെങ്കോട്ടയും പലവട്ടം വിറ്റ നട്വർലാലിനെ അറിയാമോ?
അല്ലെങ്കിൽ രണ്ടു തവണ ഈഫൽ ടവർ സ്ക്രാപ്പ് വിലയ്ക്ക് വിറ്റ വിക്ടർ ലസ്റ്റിഗിനെ?

ലോകപ്രശസ്തരായ തട്ടിപ്പ് കലാകാരന്മാർ, Con Artists ഒരുപാട് പേരുണ്ട്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ട്രാൻസ്ജെൻഡർ മനുഷ്യരും ഉണ്ട് ഇക്കൂട്ടത്തിൽ. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം ഒരു വർഷം ഏതാണ്ട് 3,70,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നാണ് അനുമാനം.

മറ്റുള്ളവരുടെ വിശ്വാസം പിടിച്ചു പറ്റാനും എളുപ്പം അടുപ്പം സ്ഥാപിക്കാനും ഇത്തരം തട്ടിപ്പുകാർക്ക് നല്ല കഴിവാണ്. ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഒരുപക്ഷേ ആളുകളുടെ ബോധ്യങ്ങളെ സ്വാധീനിക്കാനുള്ള കഴിവ്, അഥവാ persuasion ആണ്. FOMO (Fear of missing out) സൃഷ്ടിച്ച് നമ്മളെ ക്കൊണ്ട് അധികം ചിന്തിക്കാതെ ഒരു തീരുമാനം എടുപ്പിക്കുന്ന രീതി പല തട്ടിപ്പുകാരുടെയും മറ്റൊരു ആയുധമാണ്.

ഒപ്പം ഇരുണ്ട ത്രയം എന്നൊക്കെ മലയാളത്തിൽ പറയാവുന്ന Dark Triad എന്ന വ്യക്തിത്വ സവിശേഷത ഇവരിൽ വളരെ കൂടുതലായി കാണാറുണ്ട്. Narcissism, Machiavellianism, Paychopathy എന്നിവ ചേരുന്നതാണ് ഈ dark triad. മനസ്സാക്ഷിക്കുത്തോ മടിയോ കൂടാതെ തന്മയത്വത്തോടെ കള്ളം പറയാനും, എത്ര വലിയ തെറ്റിനെയും സ്വയം ന്യായീകരിക്കാനും മറ്റും ഇത് ഇവരെ സഹായിക്കുന്നു. Dark triad ഉള്ള എല്ലാവരും ഇങ്ങനെ ക്രിമിനലുകൾ ആവുന്നുമില്ല. ചിലർ മാർക്കറ്റിങ്ങിലും, ബാങ്കിങ്ങിലും, മറ്റ് പണികളിലും ഒക്കെ എത്തി കഴിവ് തെളിയിക്കാറുണ്ട്.

ആരാണ് ഇത്തരം തട്ടിപ്പുകൾക്ക് എളുപ്പം ഇരയാകാവുന്നത് എന്ന് നോക്കിയാൽ ഞാനും നിങ്ങളും ഉൾപ്പെടെ ആരുമാവാം എന്നതാണ് ഉത്തരം. അമേരിക്കയിലെ സാധാരണ ഒരു സാമ്പത്തിക തട്ടിപ്പ് ഇരയുടെ സവിശേഷതകൾ 'മധ്യ വയസ്കർ, അഭ്യസ്ത വിദ്യർ, സാമ്പത്തിക സാക്ഷരത ഉള്ളവർ, വെളുത്ത പുരുഷൻ' ഇതൊക്കെയാണ്. അതായത് വിദ്യാഭ്യാസമോ, പണമോ, പദവിയോ ഒന്നും ഇത്തരം തട്ടിപ്പുകളിൽ പെടുന്നതിൽ നിന്ന് നമ്മളെ രക്ഷിക്കണം എന്നില്ല. എങ്കിലും Religious Cult-കളിൽ പെടുന്ന പ്രകൃതമുള്ളവർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാനും സാധ്യത കൂടുതലാണ് എന്ന് ഒരു വാദവുമുണ്ട്. ഈ വിഷയം വിശദമായി സംസാരിച്ചത്.
Oct 01, 202119:02
അത് ശരിയാണല്ലോ | Availability Heuristic in everyday life

അത് ശരിയാണല്ലോ | Availability Heuristic in everyday life

നിത്യജീവിതത്തിൽ നാം എടുക്കുന്ന പല തീരുമാനങ്ങളും, നമ്മുടെ പല ധാരണകളും എളുപ്പം ലഭ്യമായ ചില ഓർമ്മകളുടെ ബലത്തിൽ മാത്രമാകാം. എന്നാൽ അത്തരം തീരുമാനങ്ങൾ നാം നല്ലവണ്ണം ചിന്തിച്ച് എടുത്തവയാണ് എന്ന് നാം തെറ്റിദ്ധരിക്കുകയും ചെയ്യാം. അത്തരം തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്ന Availability Heuristic അഥവാ Availability Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.
Sep 22, 202112:35
യോഗയും മാനസികാരോഗ്യവും: നെല്ലും പതിരും | On Yoga and Mental Health

യോഗയും മാനസികാരോഗ്യവും: നെല്ലും പതിരും | On Yoga and Mental Health

മാനസികരോഗങ്ങളുടെ ചികിത്സയിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒക്കെ യോഗയ്ക്ക് എത്രമാത്രം സംഭാവന ചെയ്യാൻ സാധിക്കും എന്നതിനെ പറ്റി നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിച്ചത്.
Sep 18, 202113:32
ഓഹരി വിപണിയിലെ തലച്ചോർ | Cognitive Biases in Share Market

ഓഹരി വിപണിയിലെ തലച്ചോർ | Cognitive Biases in Share Market

പണം വെച്ചുള്ള കളി ആയതുകൊണ്ടുതന്നെ ഓഹരി വിപണിയിലെ നമ്മുടെ തീരുമാനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും നമ്മെ സ്വാധീനിക്കാവുന്ന ചില ചിന്താ വൈകല്യങ്ങളെ പറ്റി.
Jul 31, 202113:45
ആചാരങ്ങളുടെ മനഃശാസ്ത്രം | Psychology of Rituals

ആചാരങ്ങളുടെ മനഃശാസ്ത്രം | Psychology of Rituals

ആചാരങ്ങൾക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. എന്തുകൊണ്ടാണ് അവ നമുക്ക് ഇത്രയേറെ പ്രധാനമായത്? അവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ആചാരങ്ങളെ സംബന്ധിച്ച മനഃശാസ്ത്ര ഗവേഷണ ഫലങ്ങളെപ്പറ്റി
Jul 03, 202117:05
ചർച്ച: National Commission for Allied and Healthcare Professions (NCAHP) Act 2020

ചർച്ച: National Commission for Allied and Healthcare Professions (NCAHP) Act 2020

ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, റേഡിയോ ടെക്നോളജി തുടങ്ങിയ മേഖലകൾക്കൊപ്പം സൈക്കോളജിക്കും പരിശീലന, പ്രയോഗ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ (regulation and maintenance of standards of education and services) വേണ്ടി പാസാക്കിയിട്ടുള്ള National Commission for Allied and Healthcare Professions (NCAHP) Act, 2020 എന്ന നിയമത്തെപ്പറ്റി Association for Social Change, Evolution and Transformation (ASCENT) നടത്തിയ പാനൽ ചർച്ച.
Jun 09, 202137:32
സന്തോഷം കണ്ടെത്താനുള്ള വഴികൾ| Happiness and Science

സന്തോഷം കണ്ടെത്താനുള്ള വഴികൾ| Happiness and Science

നീണ്ടുനിൽക്കുന്ന സന്തോഷം എന്നത് നിത്യജീവിതത്തിലെ ചെറിയ പ്രവർത്തികളിലൂടെയാണ് പലപ്പോഴും കിട്ടുക. വസ്തുവകകളെക്കാൾ നല്ല അനുഭവങ്ങളാണ് കൂടുതൽ കാലം നമ്മെ സന്തോഷിപ്പിക്കുക. സയൻസിന്റെ സഹായത്തോടെ അത്തരം വഴികളെ കണ്ടെത്താനുള്ള ഒരു ശ്രമം.
Apr 02, 202125:36
ഓൺലൈൻ ക്ലാസ്സുകൾ മടുപ്പിക്കുന്നതെന്തുകൊണ്ട്? | Zoom Fatigue

ഓൺലൈൻ ക്ലാസ്സുകൾ മടുപ്പിക്കുന്നതെന്തുകൊണ്ട്? | Zoom Fatigue

ഓൺലൈൻ ക്ലാസുകളും മീറ്റിങ്ങുകളും പലപ്പോഴും ഒരു അനുഗ്രഹമാണെങ്കിലും ചിലർക്കെങ്കിലും അവ വല്ലാത്ത മടുപ്പ് ഉണ്ടാക്കുന്നുണ്ട്. Zoom Fatigue എന്ന ഈ അവസ്ഥയെയും, അതിന്റെ കാരണങ്ങളെയും പറ്റി
Mar 11, 202109:13
കൂട്ടത്തോടെ അടിതെറ്റുമ്പോൾ | Groupthink

കൂട്ടത്തോടെ അടിതെറ്റുമ്പോൾ | Groupthink

പൊതുവിൽ വളരെ മിടുക്കരും ബുദ്ധിമതികളുമായ ആളുകൾ ചേർന്ന് പലപ്പോഴും വളരെ തെറ്റായ തീരുമാനങ്ങൾ എടുക്കാറുണ്ട്. കൂട്ടത്തോടെ മണ്ടത്തരം കാണിക്കാൻ പ്രേരിപ്പിക്കുന്ന Groupthink എന്ന പ്രതിഭാസത്തെ പറ്റി
Feb 23, 202110:57
എന്റെ തല, എന്റെ ഫുൾ ഫിഗർ | On Narcissism

എന്റെ തല, എന്റെ ഫുൾ ഫിഗർ | On Narcissism

അവനവനോട്/അവളവളോട് ഉള്ള അതിരുകടന്ന മതിപ്പും ആരാധനയും ഒക്കെയാണ് നാർസിസ്സിസം എന്ന വ്യക്തിത്വ സവിശേഷതയുടെ പ്രത്യേകത. എല്ലാ മനുഷ്യരിലും കുറേശ്ശെ ഇതുമായി ബന്ധപ്പെട്ട പ്രവണതകൾ ഉണ്ടാവാം. ഈ വിഷയത്തെ പറ്റി വിശദമായി
Jan 25, 202109:10
അതൊക്കെ എനിക്കറിയാം | Dunning-Kruger Effect - Malayalam Podcast

അതൊക്കെ എനിക്കറിയാം | Dunning-Kruger Effect - Malayalam Podcast

ഏതെങ്കിലും ഒരു വിഷയത്തിൽ തനിക്ക് എത്രമാത്രം അറിവില്ല എന്ന്  തിരിച്ചറിയാനുള്ള ബുദ്ധിമുട്ടിനെയാണ് Dunning-Kruger effect എന്നു  വിളിക്കുന്നത്. അതായത് സ്വന്തം അറിവില്ലായ്മയെ മനസ്സിലാക്കാൻ കഴിയാത്ത  അവസ്ഥ. ഈ പ്രശ്നം കൂടുതലുള്ളവർ അധികാര സ്ഥാനങ്ങളിലും മറ്റും എത്തിയാൽ അതിന്  വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. Dunning-Kruger effect എന്ന  ചിന്താവൈകല്യത്തെ പറ്റി വിശദമായി.

#MalayalamPodcast

#Psychology

Jan 02, 202112:29
ഭാവന അച്ചായന്റെ "സുന്ദരമായ ലോകം" | Just World Hypothesis - Malayalam podcast

ഭാവന അച്ചായന്റെ "സുന്ദരമായ ലോകം" | Just World Hypothesis - Malayalam podcast

ലോകം പൊതുവിൽ നീതിപൂർവ്വകമായ ഇടമാണെന്നും നല്ല പ്രവർത്തികൾക്ക് നല്ല ഫലം ഉണ്ടാകുമെന്നും ഒക്കെയുള്ള ചിന്ത ചിലപ്പോഴൊക്കെ നമ്മുടെ ലോകവീക്ഷണത്തെ തെറ്റായി സ്വാധീനിക്കാം. അതിന് കാരണമാവുന്ന Just World Hypothesis അഥവാ Belief in a Just World എന്ന ചിന്താ വൈകല്യത്തെ പറ്റി
Dec 25, 202012:30
സ്വപ്നങ്ങൾ കാണുന്നത് എന്തുകൊണ്ട് | On Sleep and Dreaming - Malayalam Podcast episode

സ്വപ്നങ്ങൾ കാണുന്നത് എന്തുകൊണ്ട് | On Sleep and Dreaming - Malayalam Podcast episode

സ്വപ്നങ്ങൾ എല്ലാക്കാലവും നമുക്ക് കൗതുകവും ആകാംക്ഷയും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. സ്വപ്നങ്ങളുടെ കാരണത്തെ പറ്റി സയൻസ് നടത്തുന്ന പുതിയ അന്വേഷണങ്ങളെപ്പറ്റി.
Dec 09, 202019:26
ആള് മിടുക്കനാ/മിടുക്കിയാ, കണ്ടാലറിയാം | Halo Effect and Lookism - Malayalam Podcast
Nov 06, 202019:06
നമ്മളിട്ടാൽ ബർമുഡ | Actor-Observer Bias - Malayalam Podcast

നമ്മളിട്ടാൽ ബർമുഡ | Actor-Observer Bias - Malayalam Podcast

സ്വന്തം തെറ്റുകളുടെ കാര്യത്തിൽ നല്ല പ്രതിഭാഗം വക്കീലന്മാരായും, മറ്റുള്ളവരുടെ തെറ്റുകളുടെ കാര്യത്തിൽ നല്ല ജഡ്ജിമാരായും നമ്മളൊക്കെ മാറാറുണ്ട്. ഈ സ്വഭാവത്തിന് കാരണമാകുന്ന Actor-Observer Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.
Oct 28, 202009:03
ഇവർക്കിതെന്താ മനസ്സിലാവാത്തത് | Curse of Knowledge and Hindsight Bias - Malayalam Podcast

ഇവർക്കിതെന്താ മനസ്സിലാവാത്തത് | Curse of Knowledge and Hindsight Bias - Malayalam Podcast

നാം പറയുന്ന സിമ്പിളായ കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാവാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ? ക്ലാസ്സിൽ അദ്ധ്യാപകർ വളരെ എളുപ്പമെന്ന് പറയുന്ന കാര്യങ്ങൾ തലയ്ക്കു മുകളിലൂടെ പോകുന്നതായി തോന്നിയിട്ടുണ്ടോ? Curse of Knowledge ആവാം കാരണം. #MalayalamPodcast
Oct 19, 202014:17
മഞ്ഞപ്പിത്തം ബാധിച്ച നമ്മുടെ ലോകം | Confirmation Bias and its consequences - Malayalam podcast

മഞ്ഞപ്പിത്തം ബാധിച്ച നമ്മുടെ ലോകം | Confirmation Bias and its consequences - Malayalam podcast

"മഞ്ഞപ്പിത്തം ബാധിച്ചാൽ പിന്നെ കാണുന്നതൊക്കെ മഞ്ഞയായിരിക്കും" എന്ന പഴഞ്ചൊല്ല് സത്യമാണെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? ഈ പ്രശ്നത്തിന് കാരണമാകുന്ന Confirmation Bias എന്ന ചിന്താ വൈകല്യത്തെയും, ചില പ്രതിവിധികളെയും പറ്റി.
Oct 15, 202025:43
വ്യാജ സൈക്കോളജിസ്റ്റുമാർ ഉണ്ടാവുന്നത് | The issue of standards in practice of Psychology

വ്യാജ സൈക്കോളജിസ്റ്റുമാർ ഉണ്ടാവുന്നത് | The issue of standards in practice of Psychology

ആരാണ് ഒരു സൈക്കോളജിസ്റ്റ്? മനഃശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലവിലുള്ള(ഇല്ലാത്ത) മാനദണ്ഡങ്ങളെയും നിയമങ്ങളെയും പറ്റി. Disclaimer: The speaker is a Consulting/Research psychologist and does not provide clinical services or psychotherapy to persons with mental illnesses.
Oct 03, 202014:28
രഹസ്യങ്ങൾ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നത് | Malayalam podcast on secrets and secret-keeping

രഹസ്യങ്ങൾ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നത് | Malayalam podcast on secrets and secret-keeping

രഹസ്യങ്ങൾ സൂക്ഷിക്കുക എന്നത് ഒരുതരം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. രഹസ്യങ്ങളെ പറ്റി നമുക്ക് അറിയാവുന്നതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ
Sep 22, 202008:07
പഴയകാലം സുന്ദരമാകുന്നതെന്തുകൊണ്ട് ? | Nostalgia and Rosy Retrospection

പഴയകാലം സുന്ദരമാകുന്നതെന്തുകൊണ്ട് ? | Nostalgia and Rosy Retrospection

"ഇപ്പോഴത്തെ ഓണം ഒക്കെ എന്ത് ഓണം, അതൊക്കെ പണ്ടായിരുന്നു" എന്ന തരം ഡയലോഗ് കേൾക്കാത്തവരുണ്ടാകില്ലല്ലോ. എന്തുകൊണ്ടാണ് നാം ഇങ്ങനെ? പഴയ കാലത്തിന്റെ ഓർമ്മകളെ യഥാർത്ഥത്തിൽ ഉള്ളതിലും കൂടുതൽ സുന്ദരമാക്കി അവതരിപ്പിക്കുന്ന നമ്മുടെ തലച്ചോറിന്റെ ഒരു ശീലത്തെപ്പറ്റി സംസാരിക്കുന്നു. Malayalam podcast on why memories of the past become much more colourful and sweet than the past actually was.
Sep 14, 202016:12
മടിയരുടെ ലോകം | Laziness and Procrastination

മടിയരുടെ ലോകം | Laziness and Procrastination

മടി (Laziness), ചെയ്യേണ്ട കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകൽ (Procrastination) എന്നിവയെ പറ്റി. ചില ശാസ്ത്രീയ കണ്ടെത്തലുകളും പരീക്ഷിക്കാവുന്ന ശീലങ്ങളും.
Sep 04, 202019:59
എന്താണ് മാനസികാരോഗ്യം | What is mental health

എന്താണ് മാനസികാരോഗ്യം | What is mental health

മാനസികാരോഗ്യം എന്താണ് എന്നും അതുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങൾ എന്തൊക്കെ എന്നും ആണ് ഈ എപ്പിസോഡിൽ പറയുന്നത്
Aug 31, 202001:50
Intro to this podcast

Intro to this podcast

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അറിവുകൾ ചർച്ച ചെയ്യുവാനുള്ള പോഡ്കാസ്റ്റ് ആണിത്
Aug 09, 202000:14