Skip to main content
Dilli Dali

Dilli Dali

By S Gopalakrishnan

Dilli Dali is a podcast initiative from Delhi, India on contemporary society and culture
Available on
Apple Podcasts Logo
Google Podcasts Logo
Overcast Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

ചതികളുടെ ചരിത്രം : ഒരു ശബ്ദരേഖ

Dilli DaliAug 17, 2020

00:00
01:01:24
ഇറാൻ ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം A conversation with Dr Shelly Johny, West Asia expert 23/2024

ഇറാൻ ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം A conversation with Dr Shelly Johny, West Asia expert 23/2024

ഇറാൻ -ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം പശ്ചിമേഷ്യൻ രാഷ്ട്രകാര്യ വിദഗ്ദ്ധനായ ഡോ . ഷെല്ലി ജോണിയുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. വിഷയങ്ങൾ : ഇസ്രയേൽ ഇറാന് തിരിച്ചടി നൽകിയാൽ അത് മേഖലയെ എങ്ങനെ ബാധിക്കും ? നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ സഖ്യകക്ഷിയായി രക്തച്ചൊരിച്ചിൽ വേണമെന്നോ ? ഉക്രൈൻ യുദ്ധവും ഇറാൻ -ഇസ്രയേൽ സംഘർഷവും തമ്മിലുള്ള ബന്ധം ഇറാനെ അറബ് രാഷ്ട്രങ്ങളോ മറ്റാരെങ്കിലുമോ പിന്തുണയ്ക്കുമോ ? ഗസയിലെ തുടരുന്ന യുദ്ധം ആത്യന്തികമായി ഹമാസിനെ ശക്തിപ്പെടുത്തുമോ ? അറബ് ജനതഎത്രനാൾ ദൃക്‌സാക്ഷികളായി തുടരും ? പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Apr 18, 202429:59
പ്രപഞ്ചസത്യത്തിലേക്ക് എത്തിയ ഒരാൾ: Peter Higgs ന് ആദരാഞ്ജലി Dr N. Shaji on Peter Higgs 22/2024

പ്രപഞ്ചസത്യത്തിലേക്ക് എത്തിയ ഒരാൾ: Peter Higgs ന് ആദരാഞ്ജലി Dr N. Shaji on Peter Higgs 22/2024

നോബൽ സമ്മാനം ലഭിച്ചു . സ്വന്തം കണ്ടുപിടുത്തത്തെ വില്പനാചതുരലോകം 'ദൈവകണം' എന്നുവിളിച്ചപ്പോൾ ഈശ്വരവിശ്വാസിയല്ലാതിരുന്ന അദ്ദേഹം വിയോജിച്ചു. പീറ്റർ ഹിഗ്ഗ്സ് പറഞ്ഞു , ' നോബൽ സമ്മാനം എന്നെ നശിപ്പിച്ചു. താരതമ്യേന ശാന്തമായിരുന്ന എൻ്റെ അസ്തിത്വം അവസാനിക്കുകയായിരുന്നു. ഈ പ്രശസ്തി എന്നെ തെല്ലും ആഹ്ളാദിപ്പിക്കുന്നില്ല. ഏകാന്തമായി പണിയെടുക്കുകയാണ് എൻ്റെ രീതി. അത് ചിലപ്പോഴൊക്കെ പ്രകാശമുള്ള ആശയങ്ങളെ ഉണ്ടാക്കുന്നു'. ഏപ്രിൽ എട്ടിന് അന്തരിച്ച ഊർജതന്ത്രസൈദ്ധാന്തികൻ Peter Higgs ന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സൈദ്ധാന്തിക ഊർജത ന്ത്ര ഗവേഷകനായ പ്രൊഫ .ഡോ . എൻ ഷാജി സംസാരിക്കുകയാണ് ദില്ലി -ദാലിയുടെ ഈ ലക്കത്തിൽ . സ്നേഹപൂർവ്വം, എസ് . ഗോപാലകൃഷ്ണൻ 12 ഏപ്രിൽ 2024

Apr 13, 202428:24
കുമാരസംഭവം : പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് 21/2024

കുമാരസംഭവം : പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് 21/2024

1924 ഏപ്രിൽ എട്ടാം തീയതിയാണ് പണ്ഡിറ്റ് കുമാർ ഗന്ധർവ ജനിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരാധുനിക മുഹൂർത്തം എന്ന് വിലയിരുത്തപ്പെടുന്ന ആ സർഗ്ഗജീവിതത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. കുമാരസംഭവം: പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ്. സ്നേഹപൂർവ്വം, എസ്‌ . ഗോപാലകൃഷ്ണൻ 08 ഏപ്രിൽ 2024

Apr 09, 202428:58
തുർക്കിയിലെ ജനങ്ങൾ എന്താണ് ഇന്ത്യാക്കാരോട് പറയുന്നത്? 19/2024

തുർക്കിയിലെ ജനങ്ങൾ എന്താണ് ഇന്ത്യാക്കാരോട് പറയുന്നത്? 19/2024

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് രാജ്യത്തുടനീളമായി നടന്ന തെരഞ്ഞെടുപ്പിൽ തുർക്കിയിൽ ഭരണകക്ഷി പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. ഭൂരിപക്ഷമതാഷ്ഠിതരാഷ്ട്രീയം, അമിതാധികാരകേന്ദ്രീകരണം, അസഹനീയമായ നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡണ്ട് Erdoğanൻ്റെ നയങ്ങൾക്കെതിരേയുള്ള വിധിയായി ഇതു വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ വിജയമായും വിലയിരുത്തപ്പെടുന്നു. പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

Apr 05, 202413:03
തെരഞ്ഞെടുപ്പുരംഗത്ത് ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? Interview with Amrith Lal 18/2024

തെരഞ്ഞെടുപ്പുരംഗത്ത് ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? Interview with Amrith Lal 18/2024

മാർച്ച് 31 ന് ഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന സംയുക്ത പ്രതിപക്ഷ റാലിയിൽ വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ പ്രതിഷേധിക്കുവാൻ കൂടിയ സമ്മേളനം പ്രതിപക്ഷത്തിൻ്റെ ഐക്യമുന്നണിയെ ശക്തമാക്കുമോ ? തെരഞ്ഞെടുപ്പുഗോദായിൽ ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? ഒറീസ്സയിൽ ബിജു ജനത ദളും പഞ്ചാബിൽ ശിരോമണി അകാലി ദളും എന്തുകൊണ്ട് ബിജെപി ബന്ധം ഉപേക്ഷിച്ചു ? ഇന്ത്യൻ ഫെഡറലിസത്തിൻറെ സംരക്ഷണം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ മാറോടണയ്ക്കുന്ന പ്രമേയമായി മാറുകയാണോ ? അമൃത് ലാലുമായുള്ള ഒരു സംഭാഷണമാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 1 ഏപ്രിൽ 2024 https://www.dillidalipodcast.com/

Apr 03, 202437:01
ശത ശത കോടീശ്വരം : ഒരു തെരഞ്ഞെടുപ്പുകാല വിചാരം 17/2024

ശത ശത കോടീശ്വരം : ഒരു തെരഞ്ഞെടുപ്പുകാല വിചാരം 17/2024

'ശത-ശത കോടീശ്വരം': ഒരു തെരഞ്ഞെടുപ്പുകാല വിചാരം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഇന്ത്യയിലെ സമ്പത്തിന്റെ നാല്പതുശതമാനം ജനസംഖ്യയിലെ ഒരുശതമാനത്തിന്റെ കൈവശം വന്നുകഴിഞ്ഞിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്ന World Inequality Lab Report 2014 -2022 നെ കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. സ്നേഹപൂർവ്വം, എസ്‌. ഗോപാലകൃഷ്ണൻ 27 മാർച്ച് 2024

Mar 28, 202416:19
ടി .എം കൃഷ്ണയിലെ സംഗീതകലാനിധിയും വിപരീതസംഘകാലവും 16/2024

ടി .എം കൃഷ്ണയിലെ സംഗീതകലാനിധിയും വിപരീതസംഘകാലവും 16/2024

തമിഴ് സിദ്ധവൈദ്യനും സംഗീതപണ്ഡിതനും സർവോപരി കൃസ്ത്യാനിയുമായിരുന്ന എബ്രഹാം പണ്ഡിതരാണ് തമിഴ് നാട്ടിൽ ആദ്യ സംഗീതസമ്മേളനം സംഘടിപ്പിച്ചത്, 1912 ൽ . അതിന്നും നാലുകൊല്ലങ്ങൾക്കുശേഷം മാത്രമാണ് പുകൾ പെറ്റ അഖിലേന്ത്യാ സംഗീതസമ്മേളനം ഭാത്ഖണ്ഡേയും പലുസ്‌കറും ബറോഡയിൽ സംഘടിപ്പിച്ചത്. ചെന്നൈ മ്യൂസിക് സീസന്റെ അമ്മ ഡോക്ടർ ഏബ്രഹാം പണ്ഡിതർ തഞ്ചാവൂരിൽ വിളിച്ചുകൂട്ടിയ സമ്മേളനമായിരുന്നു. ഇന്ന് ടി .എം . കൃഷ്ണയിലെ സംഗീതകലാനിധിയെ എതിർക്കുന്ന പരിവാർ ഒരു വിപരീത സംഘകാലത്തെയാണ് കുറിക്കുന്നത്. ഏബ്രഹാം പണ്ഡിതർക്ക് സമർപ്പിക്കുന്ന ഈ പോഡ്‌കാസ്റ്റ് ടി .എം കൃഷ്ണയ്ക്ക് ലഭിച്ച സംഗീതകലാനിധി പുരസ്കാരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കുവാനുള്ള ശ്രമമാണ്. ടി . എം കൃഷ്ണ പാടിയ തമിഴ് ഗാനം ' ചിന്തിക്കുവാൻ നമ്മോടു പറഞ്ഞ പെരിയാർ' പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Mar 23, 202426:24
മതരാഷ്ട്രം എന്ന വസൂരി : A podcast by S. Gopalakrishnan 15/2024
Mar 22, 202411:35
ആ നഗ്നസത്യം : വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ദലിത് ബന്ധു എൻ .കെ ജോസ് എഴുതിയ ലേഖനം : 14/2024

ആ നഗ്നസത്യം : വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ദലിത് ബന്ധു എൻ .കെ ജോസ് എഴുതിയ ലേഖനം : 14/2024

Mar 06, 202411:44
എ രാമചന്ദ്രൻ്റെ ഗാന്ധി ചിത്ര -ശില്പങ്ങൾ 13/2024
Mar 03, 202410:44
ജ്ഞാനം രക്തം അധികാരം: ഒരു സമർഖണ്ഡ് പകൽ Audio Essay as podcast by S. Gopalakrishnan on a day in Samarkand 12/2024

ജ്ഞാനം രക്തം അധികാരം: ഒരു സമർഖണ്ഡ് പകൽ Audio Essay as podcast by S. Gopalakrishnan on a day in Samarkand 12/2024

സമർഖണ്ഡ് : ഈ നഗരം ഇപ്പോൾ പത്തുലക്ഷം ജനങ്ങളും എന്നാൽ ലോകനാഗരികതയുടെ ഒരമരഖണ്ഡവുമാണ്. ആ നഗരത്തിൽ ജീവിച്ച അഞ്ചുദിന -രാത്രികളിൽ ഒരു പകലിനെക്കുറിച്ചാണ് ഈ ശബ്ദോപന്യാസം. ജ്ഞാനം രക്തം അധികാരം. 1424 ൽ മനുഷ്യനാഗരികതയുടെ ഈ അണുകേന്ദ്രത്തിൽ കാലൂന്നിനിന്നാണ് ഉലുഗ് ബെഗ് (മിർസ മുഹമ്മദ് ബിൻ ഷാ റൂഖ്‌ ) എന്ന രാജകുമാരൻ ആകാശദർശിനിയിലൂടെ നോക്കി അനന്തതയുടെ എഞ്ചുവടി ഉണ്ടാക്കിയത്. ഇവിടെയാണ് അയാൾ കൊല്ലപ്പെട്ടതും. ഈ ഉസ്ബെക് രാജകുമാരനെ മുഗൾ രാജകുമാരനായിരുന്ന ദാര ഷിക്കോഹുമായി അടുപ്പിക്കുന്നത് എന്താണ് ? ജ്ഞാനം രക്തം അധികാരം എന്ന audio essay യിലേക്ക് സ്വാഗതം എസ് . ഗോപാലകൃഷ്ണൻ ദില്ലി -ദാലി 27 ഫെബ്രുവരി 2024 https://www.dillidalipodcast.com/

Feb 27, 202427:00
നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലം: A podcast by S. Gopalakrishnan based on a Baburaj song 11/ 2024
Feb 25, 202418:17
അമീൻ സായാനി: സ്വതന്ത്രദേശീയതയുടെ ശബ്ദതരംഗം : Tribute podcast on Ameen Sayani 10/2024

അമീൻ സായാനി: സ്വതന്ത്രദേശീയതയുടെ ശബ്ദതരംഗം : Tribute podcast on Ameen Sayani 10/2024

Feb 22, 202407:20
കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി : A conversation with art historian R. Nandakumar 09/2024

കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി : A conversation with art historian R. Nandakumar 09/2024

കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുന്നു പ്രിയ സുഹൃത്തേ, ചിത്രകാരനും ശിൽപിയും കലാനിരൂപകനും സൈദ്ധാന്തികനും അദ്ധ്യാപകനായിരുന്ന കെ . ജി . സുബ്രഹ്മണ്യന്റെ ജന്മശതാബ്ദി പോഡ്‌കാസ്റ്റിനുള്ള മുഖവുരയാണിത്. 1924 ഫെബ്രുവരി 15 ന് കേരളത്തിലെ കൂത്തുപറമ്പിൽ ജനിച്ച് 2016 ജൂൺ 29 ന് അന്തരിച്ച 'മണി ദാ'യുടെ സമഗ്രസംഭാവനകളെക്കുറിച്ച്, അസാധാരണമായ സാധാരണത്വം നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച്, കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Feb 19, 202451:21
Alexei Anatolyevich Navalny : വിയോജിപ്പിന്റെ രക്തസാക്ഷി 08/2024

Alexei Anatolyevich Navalny : വിയോജിപ്പിന്റെ രക്തസാക്ഷി 08/2024

ലോകമാകമാനം ജനാധിപത്യം ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന വേളയിൽ റഷ്യൻ പ്രതിപക്ഷനേതാവ് നവൽനിയുടെ ജയിലിലെ മരണത്തിന് വലിയ മാനങ്ങളുണ്ട്. ധ്രുവമഞ്ഞുമൂടിയ പ്രദേശത്തെ ആളൊഴിഞ്ഞ ജയിലിൽ മരിച്ചു, അലക്‌സി നവൽനി. നാൽപ്പത്തിയേഴുവയസ്സിനിടയിൽ 19 വർഷക്കാലവും അദ്ദേഹം തടവിലായിരുന്നു . 2021 ൽ ക്രെംലിൻ്റെ വിഷബാധയിൽ നവൽനി മരണത്തോടു മല്ലടിച്ചപ്പോൾ ദില്ലി -ദാലി ഒരു പോഡ്‌കാസ്റ്റ് ചെയ്തിരുന്നു . റഷ്യൻ രാഷ്ട്രീയ ഗവേഷകയും കേരളത്തിലെ കേന്ദ്രസർവകലാശാലയിൽ International Studies അദ്ധ്യാപികയുമായ ഡോക്ടർ ഉമ പുരുഷോത്തമനുമായി നടത്തിയ സംഭാഷണം നവൽനിയോടുള്ള ആദരസൂചകമായി പുനഃ പ്രക്ഷേപണം ചെയ്യുകയാണ് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 17 ഫെബ്രുവരി 2024 https://www.dillidalipodcast.com/

Feb 17, 202427:34
അപ്രതീക്ഷിതമായതിന് ഒരു സാദ്ധ്യതയുണ്ട്: A podcast based on philosopher Edgar Morin's essay 07/2024

അപ്രതീക്ഷിതമായതിന് ഒരു സാദ്ധ്യതയുണ്ട്: A podcast based on philosopher Edgar Morin's essay 07/2024

Feb 16, 202413:35
ഡോക്ടർ പൽപ്പു : ചിലവിവരങ്ങൾ 06/ 2024

ഡോക്ടർ പൽപ്പു : ചിലവിവരങ്ങൾ 06/ 2024

ഡോക്ടർ പൽപ്പുവിന്റെ ഒരു മകന് ഒരിക്കൽ കൈയ്യിൽ ഒരു മുറിവുപറ്റി. ചികിൽസിച്ചത് തിരുവനന്തപുരത്തെ റിട്ടയർ ചെയ്ത ഒരു ഡോക്ടർ മാധവൻ പിള്ളയാണ് . പ്രതിഫലം നൽകിയപ്പോൾ അപ്പോത്തിക്കരി അത് വിനയപൂർവം നിരസിച്ചു , എന്നിട്ട് ഡോക്ടർ പൽപ്പുവിനോട് പറയാൻ ഒരു സന്ദേശം കൊടുത്തയച്ചു : 'ജാതിക്കാരണത്താൽ താങ്കൾക്ക് നിഷേധിച്ച medical സീറ്റ് അന്ന് ലഭിച്ചത് ഈയുള്ളവനാണ്. അതിനാൽ ചെറിയ ഒരു പെൻഷൻ വാങ്ങി ഞാൻ ജീവിച്ചുപോരുന്നു. താങ്കൾ ആതുരസേവാരംഗത്ത് മൈസൂരിലും ബറോഡയിലും ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം'. മൈസൂരിൽ നിന്നും ഡോക്ടർ പൽപ്പു തിരുവനന്തപുരത്തെത്തി, ശ്രീമൂലം തിരുന്നാളിനെ കാണുവാൻ. വെറും മുണ്ടുമാത്രമുടുത്ത് മേൽമുണ്ടിടാതെയേ രാജാവിന്റെ മുന്നിൽ ചെല്ലാവൂ. പാന്റ്സും കോട്ടുമിട്ട് ചെന്ന ഡോക്ടറെ രാജാവ് കണ്ടതായി ഗൗനിച്ചില്ല. പുതിയ രാജഭക്തർക്ക് ഇതൊക്കെ ഓർമ്മ ഉണ്ടായിരിക്കണം. ടി .കെ മാധവൻ എഴുതിയ 'ഡോക്ടർ പൽപ്പു: ഒരു ജീവചരിത്രം' എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . തിരുവനന്തപുരം മൈത്രി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്നേഹപൂർവ്വം, എസ് . ഗോപാലകൃഷ്ണൻ 01 ഫെബ്രുവരി 2024 https://www.dillidalipodcast.com/

Feb 02, 202418:08
ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം 05/2024

ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം 05/2024

എൻ്റെ ഹിന്ദുക്കളായ കൂട്ടുകാരിൽ ചിലരെങ്കിലും ജനുവരി ഇരുപത്തിരണ്ടാം തീയതിയെ ഒരഭിമാനമുഹൂർത്തമായി കാണുന്നതു ഞാൻ കണ്ടു,കേട്ടു. ചിലർ സ്വകാര്യമായി. ചിലർ പരസ്യമായി. ഞാൻ ചോദിച്ചു , ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ഒരു മുസ്‌ലിം സുഹൃത്ത് നിങ്ങൾക്കുണ്ടോ ? ഇല്ലേ ? ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം . കടമ്മനിട്ട 'മത്തങ്ങ' എന്ന കവിതയിൽ എഴുതി : 'പറഞ്ഞറിഞ്ഞതുവിഴുങ്ങാൻ പ്രയാസമുണ്ട്. എത്ര വലിയ സത്യങ്ങളും വാക്കുകളാകുമ്പോഴേക്കും കർമ്മങ്ങളായി കഴിയുമ്പോഴേക്കും ഏറ്റവും വികൃതമായ നുണകളായി രൂപം കൊള്ളുന്ന വിരോധാഭാസം മനം മറച്ചിലുണ്ടാക്കുന്നു' ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കം 2024 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഒരു പഴയ കടമ്മനിട്ടക്കവിത വായിച്ചതിൻ്റെ ഫലമാണ് . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു , കാരണം ഇതുചെയ്യുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 27 ജനുവരി 2024

Jan 27, 202409:24
പ്രഭാപൂരം : A podcast on the life and contributions of Prabha Atre, Hindustani musician 03/2024

പ്രഭാപൂരം : A podcast on the life and contributions of Prabha Atre, Hindustani musician 03/2024

പ്രഭ ആത്രേ ഒരിക്കൽ പറഞ്ഞു , 'പ്രാഥമികമായും ഞാൻ കിരാന ഘരാനയിൽ പെടുന്ന ഗായികയാണ് . എന്നാൽ എനിക്കു ലഭിച്ച ആധുനിക വിദ്യാഭ്യാസം എന്നെ സ്വതന്ത്രയാക്കി'. തൊണ്ണൂറ്റിയൊന്നാം വയസ്സിൽ പൂനെയിൽ അന്തരിച്ച മഹാഗായിക പ്രഭ ആത്രേയക്കുള്ള ആദരമാണ് ദില്ലി -ദാലിയുടെ ഈ ലക്കം പോഡ്‌കാസ്റ്റ് ,' പ്രഭാപൂരം'. കിരാന ഘരാനയുടെ പ്രോദ്‌ഘാടകനായിരുന്ന ഉസ്താദ് അബ്ദുൾ കരീം ഖാന്റെ മക്കൾ സുരേഷ്ബാബു മാനേയും ഹീരാബായി ബറോഡേക്കറും പഠിപ്പിച്ച ശിഷ്യരിലെ അവസാനത്തെ കണ്ണിയാണ് ജനുവരി പതിമൂന്നാം തീയതി വിടപറഞ്ഞിരിക്കുന്നത്. പണ്ഡിതഗായികയും സുനാദത്തിന്റെ അനശ്വരസഖിയുമായിരുന്ന പ്രഭാ ആത്രേയുടെ ജീവിതത്തെയും സംഭാവനകളേയും പറ്റിയുള്ള ഈ പോഡ്‌കാസ്റ്റിൽ അവർ പാടിയ യമൻ -കല്യാൺ ആലാപനവും ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 14 ജനുവരി 2024 https://www.dillidalipodcast.com/

Jan 14, 202420:04
ഒമീദ് : ഏകാന്തയോഗിയായിരുന്ന ദേശാടനപ്പക്ഷി 02/2024

ഒമീദ് : ഏകാന്തയോഗിയായിരുന്ന ദേശാടനപ്പക്ഷി 02/2024

ഒരു പ്രത്യേകസമൂഹത്തിന്റെ സവിശേഷ ജനിതകമുദ്ര സ്മരണ തലച്ചോറിൽ കൊണ്ടുനടക്കുന്ന അവസാനത്തെ കണ്ണി ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതല്ലേ ? ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി എന്നറിയപ്പെടുന്ന ഒമീദിനേക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. കഴിഞ്ഞ പതിനഞ്ചുകൊല്ലങ്ങളായി എല്ലാക്കൊല്ലവും അയ്യായിരം കിലോമീറ്റർ ഏകാന്തനായിപറന്ന് സൈബീരിയയിൽ നിന്നും ഇറാനിൽ എത്തിക്കൊണ്ടിരുന്ന ഒരു ദേശാടനക്കൊക്ക് ഇത്തവണ എത്തിയില്ല . ഒരു സമൂഹത്തിന്റെ സമാഹൃതസ്മൃതികളുടെ അവസാനകണ്ണിയ്ക്ക് എന്തുസംഭവിച്ചു ? ഒമീദ് : ഏകാന്തയോഗിയായിരുന്ന ദേശാടനപ്പക്ഷി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 07 ജനുവരി 2024 https://www.dillidalipodcast.com/

Jan 08, 202410:45
ഗാന്ധിജിയുടെ പ്രാണപ്രതിഷ്ഠയിലെ രാമൻ : A podcast by S. Gopalakrishnan based on Gandhi writings on Ram 01/2024

ഗാന്ധിജിയുടെ പ്രാണപ്രതിഷ്ഠയിലെ രാമൻ : A podcast by S. Gopalakrishnan based on Gandhi writings on Ram 01/2024

ഗാന്ധിജിയിലെ രാമൻ പരിണമിച്ചുകൊണ്ടേയിരുന്നു. കൈയ്യിൽ വിഷക്കോപ്പയുമേന്തി ശിഷ്യനോട് സംസാരിക്കുന്ന സോക്രട്ടീസിനെപ്പോലെയാണ് ഗാന്ധിജി 1946 ആയപ്പോഴേക്കും രാമനെക്കുറിച്ച് സംസാരിച്ചിരുന്നത്. തൻ്റെ രാമൻ ചരിത്രപുരുഷനല്ല എന്നും ആദ്യന്തഹീനനാണെന്നും അദ്ദേഹം പറഞ്ഞു. 1948 ൽ ഗാന്ധിജിയോടൊപ്പം കൊല്ലപ്പെട്ടത് ആധുനികനായ ഒരു രാമൻ കൂടിയായിരുന്നു . രാമനെക്കുറിച്ച് ഗാന്ധിജി നാല്പതാണ്ടുകളിൽ പറയുകയും എഴുതുകയും ചെയ്ത അഭിപ്രായങ്ങളെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റാണിത്. 2024 ലെ ആദ്യലക്കം ദില്ലി -ദാലിയിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 02 ജനുവരി 2024 https://www.dillidalipodcast.com/

Jan 02, 202417:32
ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത് : A podcast by S. Gopalakrishnan 74/2023

ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത് : A podcast by S. Gopalakrishnan 74/2023

സൈബീരിയയിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ വഴിനടന്ന് ഒരു ധ്രുവക്കരടി വ്യവസായികനഗരമായ നോറിൽസ്‌കിൽ എത്തി. ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത് . അവൾ രോഗിണിയായിരുന്നു .മെലിഞ്ഞിരുന്നു . ക്ഷീണിതയായിരുന്നു. വയറിളക്കമുണ്ടായിരുന്നു. മഞ്ഞിൽ ദൈവത്തിന്റെ പാദങ്ങൾ പോലെ ശുദ്ധമായിരുന്ന അവളുടെ സൗമ്യപാദങ്ങളിൽ നഗരമാലിന്യം പുരണ്ടിരുന്നു. 2023 ഡിസംബർ ആദ്യം ഡൽഹിനഗരത്തിലെ സൈനിക് ഫാം പ്രദേശത്ത് ഒരു പുലിയിറങ്ങി . ഡിസംബർ അവസാനം ഉത്തർപ്രദേശിലെ അത്‌കോണ ഗ്രാമത്തിലെ ഗുരുദ്വാരയിൽ ഒരു കടുവ പത്തുമണിക്കൂർ വിശ്രമിച്ചു . വയനാട്ടിലിറങ്ങിയ കടുവയെ മൃഗശാലയിലടച്ചു. ദുബായ് യിൽ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോൾ നാഗരികൻ ഗസയിൽ കുഞ്ഞുങ്ങളെ കൊന്നുതള്ളുകയായിരുന്നു. 2023 ഡിസംബർ അവസാനം ഭൂമി മനുഷ്യനോട് എന്തോ പറയുന്നുണ്ട് . ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത്. ഇക്കൊല്ലത്തെ അവസാനലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ https://www.dillidalipodcast.com/

Dec 29, 202314:04
Christmas 2023 Podcast: നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട കൃസ്തീയ പുരോഹിതൻ ഗാന്ധിജിയ്ക്കയച്ച 2 കത്തുകൾ 73/2023

Christmas 2023 Podcast: നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട കൃസ്തീയ പുരോഹിതൻ ഗാന്ധിജിയ്ക്കയച്ച 2 കത്തുകൾ 73/2023

മുപ്പത്തിയൊൻപതാം വയസ്സിൽ നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട ഒരു ജർമ്മൻ കൃസ്തീയ പുരോഹിതനും മഹാത്മാ ഗാന്ധിയും തമ്മിലുണ്ടായിരുന്ന കത്തിടപാടുകളെക്കുറിച്ചാണ് ദില്ലി -ദാലിയുടെ ക്രിസ്തുമസ് പോഡ്‌കാസ്റ്റ് . ഹിറ്റ്ലർ ജർമ്മനിയിൽ പിടിമുറുക്കുന്ന സമയത്ത് Dietrich Bonhoeffer ഗാന്ധിജിയ്ക്ക് ഒരു കത്തയച്ചു . അതിൽ പറഞ്ഞു , 'ജർമനിയ്ക്കും യൂറോപ്പിനും ഇപ്പോൾ വേണ്ടത് സാമ്പത്തികമോ രാഷ്ട്രീയമോ ആയ സഹായമല്ല , ആത്മീയമായ സഹായമാണ് . ഇവിടെ അത് ലഭ്യമല്ല . താങ്കൾക്കു മാത്രമേ സഹായിക്കാനാകൂ' ക്രിസ്തു ജനിച്ചയിടത്തിൽ 2023 ലെ ക്രിസ്തുമസ് ദിനത്തിൽ യുദ്ധമാണ് . ഫാദർ കെ .എം . ജോർജ് വേദനയോടെ പറയുന്നു, 'ക്രിസ്തു ഒരു പലസ്തീനി കുട്ടിയാണ്'. നാസി തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച ബോൻഹോഫർ എന്ന പുരോഹിതനേയും തീവ്രഹിന്ദുരാഷ്ട്രീയത്താൽ രക്തസാക്ഷിത്വം വരിച്ച ഗാന്ധിജിയേയും ബന്ധിപ്പിച്ച ഘടകം എന്തായിരുന്നു . ദാർശനികമായ ഗൗരവത്തോടെ ഫാദർ പ്രൊഫസ്സർ കെ .എം . ജോർജ് ഒരു സംഭാഷണത്തിൽ വ്യക്തമാക്കുന്നു. എല്ലാവർക്കും ദില്ലി -ദാലിയുടെ ക്രിസ്തുമസ് ആശംസകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ ക്രിസ്തുമസ് , 2023 https://www.dillidalipodcast.com/

Dec 25, 202327:25
ഹമീർ : ഒരു നാദസ്നാനം : A podcast by S. Gopalakrishnan on a Ustad Bade Ghulam Ali Khan song 72/2023

ഹമീർ : ഒരു നാദസ്നാനം : A podcast by S. Gopalakrishnan on a Ustad Bade Ghulam Ali Khan song 72/2023

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാതിയിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഉണ്ടായ സാമൂഹിക-രാഷ്ട്രീയമാറ്റങ്ങളുടെ പ്രതിഫലനം ഇവിടുത്തെ സംഗീതത്തിലും ഉണ്ടായി. വടക്കു-പടിഞ്ഞാറൻ ഇന്ത്യയിലെ കസൂർ പ്രദേശത്തെ ഗായകൻ ഉസ്താദ് ബഡേ ഗുലാം അലി ഖാനിൽ പട്യാല ഖരാന, ബനാറസ് ഖരാന, ഗ്യാളിയോർ ഖരാന, ഇൻഡോർ ഖരാന എന്നീ സംഗീത സമ്പ്രദായങ്ങളുടെ സ്വാധീനം മാത്രമല്ല, 1950കൾ കഴിഞ്ഞപ്പോഴേക്കും കർണാടകസംഗീതത്തിൻ്റെ പോലും സ്വാധീനമുണ്ടായി. പുതിയ ഇന്ത്യ എന്ന സ്വപ്നത്തിൻ്റെ ഭാഗമായിരുന്നു അന്നത്തെ സംഗീതവും. യാഥാസ്ഥിതിക ബ്രാഹ്മണ്യം വിഴുങ്ങിക്കഴിഞ്ഞിരുന്ന മദിരാശി സംഗീതസഭകളിലൊന്നിൽ 1953 ൽ വന്നുപാടിയ മുസ്ലിം ഉസ്താദിൻ്റെ ( അന്ന് അദ്ദേഹം പാകിസ്താൻ പൗരനായിരുന്നു. 57 ലാണ് അദ്ദേഹം ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്) കാൽ തൊട്ടുവന്ദിച്ചു ജി. എൻ. ബാലസുബ്രഹ്മണ്യം. നെറ്റിചുളിച്ച ബ്രാഹ്മണ്യത്തോട് GNB പറഞ്ഞു, ഞാൻ വന്ദിച്ചത് ഉസ്താദിൻ്റെ ശബ്ദനാളിയിൽ തപസ്സിരിക്കുന്ന ഗാനസരസ്വതിയെയാണ് എന്ന്. 1950കളിൽ ഉസ്താദ് ബഡേ ഗുലാം അലി ഖാൻ പാടിയ 'ഹമീർ' രാഗത്തിൻ്റെ കേൾവി എനിക്കുനൽകിയ നാദസ്നാനത്തിനുള്ള ആദരമാണ് ഈ പോഡ്കാസ്റ്റ്. ആ ഹമീർ ഒരു രാഷ്ട്രീയ ഉൽപന്നം കൂടിയാണ് എന്ന് ഇക്കാലത്ത് നാം ഓർക്കേണ്ടതുമുണ്ട്. ഗാനവും പൂർണമായി ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവം എസ്. ഗോപാലകൃഷ്ണൻ 23 ഡിസംബർ 2023 https://www.dillidalipodcast.com/

Dec 23, 202333:07
ഞാൻ മരിക്കുകയാണ് നിങ്ങളുടെ കഥകളിലേക്ക് ചേക്കേറുവാൻ : A podcast by S. Gopalakrishnan 71/2023

ഞാൻ മരിക്കുകയാണ് നിങ്ങളുടെ കഥകളിലേക്ക് ചേക്കേറുവാൻ : A podcast by S. Gopalakrishnan 71/2023

രെഫാത് അലരീർ എഴുതി : ഞാൻ മരിക്കണമെന്ന് നിർബന്ധമാണെങ്കിൽ എൻ്റെ കഥപറയാനായി നിങ്ങൾ നിർബന്ധമായും ജീവിച്ചിരിക്കണം . എൻ്റെ മരണം അങ്ങനെ ഒരു കഥകൂടി കൊണ്ടുവരട്ടെ . ദില്ലി -ദാലി അതിനാൽ ആ കഥ പറയാൻ തീരുമാനിച്ചു . അതാണ് ഈ പോഡ്‌കാസ്റ്റ് ; ഡിസംബർ ആറാം തീയതി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിയൻ കവി രെഫാത് അലരീർക്കുള്ള ആദരമാണിത്. നാല്പത്തിനാലുകാരനായ അദ്ദേഹവും കുടുംബവും കൊല്ലപ്പെട്ടു . നമ്മുടെയൊക്കെ അനുതാപവും പ്രതിഷേധവുമൊക്കെ വലിയ ജീവിതസുരക്ഷിതത്വത്തിനുള്ളിൽ നിന്നുകൊണ്ട് നാം ചെയ്യുന്ന ആത്മാനുരാഗപ്രകടനങ്ങളാണെന്ന് തോന്നിപ്പോകുന്നു. എന്നിട്ടും രെഫാത് ലോകത്തോട് പറഞ്ഞ അവസാന അഭ്യർത്ഥന നാം ഏറ്റെടുക്കുകയാണ് , നാം നമ്മുടെ കുട്ടികളോട് കഥകൾ പറഞ്ഞുകൊണ്ടേയിരിക്കണം . പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 14 ഡിസംബർ 2023 https://www.dillidalipodcast.com/

Dec 15, 202320:38
I.N.D.I.A bloc : ചിതറിനിന്നാൽ ചിത : Interview with Amrith Lal by S. Gopalakrishnan 70/2023

I.N.D.I.A bloc : ചിതറിനിന്നാൽ ചിത : Interview with Amrith Lal by S. Gopalakrishnan 70/2023

പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ദേശീയരാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത് . ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായി ഒരു സംഭാഷണമാണിത്. ഇന്ത്യയിലെ പതിനഞ്ചുശതമാനം വരുന്ന മുസ്ലിങ്ങളെ പുറത്തുനിർത്തി ദേശീയരാഷ്ട്രീയത്തിന്റെ പുതിയ വിജയഭാഷയുണ്ടാക്കിയ ഭാരതീയജനതാപാർട്ടിയെ ഉത്തരേന്ത്യയിൽ വിമർശിക്കുവാനുള്ള ഭാഷ കോൺഗ്രസ്സിനോ അവിടുത്തെ മറ്റു പാർട്ടികൾക്കോ കൈവശമില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന് അമൃത് ലാൽ പറയുന്നു. ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറുമാറിയ പുതിയ സാമൂഹ്യവിഭാഗങ്ങൾ ഏതൊക്കെയാണ് ? ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് നർമ്മദാനദിയ്ക്ക് തെക്കുള്ള ഇന്ത്യ, നദിയുടെ വടക്കുള്ള ഇന്ത്യ , ഉത്തർ പ്രാദേശിന് കിഴക്കുള്ള ഇന്ത്യ എന്നീ മൂന്നു സ്വഭാവങ്ങളുണ്ടോ, ഉണ്ടെങ്കിൽ വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ അതെങ്ങനെ പ്രതിഫലിക്കും ? പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 07 ഡിസംബർ 2023 https://dillidalipodcast.com/

Dec 08, 202337:24
ഈ പടത്തിലെ പെൺകുട്ടിയും അനിത തമ്പിയും: Poet in conversation 69/2023

ഈ പടത്തിലെ പെൺകുട്ടിയും അനിത തമ്പിയും: Poet in conversation 69/2023

ഒരു കവിതയെ മുൻനിർത്തി കവിയുമായി നടത്തിയ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . കവിതയെഴുത്ത് ഇടയ്ക്കുവെച്ചു നിർത്തി കവിതയിൽ അനിത തമ്പി കെ . അജിതയെ ഫോണിൽ വിളിക്കുന്നുണ്ട് . എന്നിട്ടു ചോദിച്ചു , 'ഓർമ്മകളുണ്ടോ , മറക്കുകയാണോ ?' അതേ ചോദ്യം കവിയോടും ചോദിക്കുകയാണ് ഈ പോഡ്‌കാസ്റ്റിൽ . ആധുനിക കേരളസമൂഹത്തിൽ നിർണ്ണായകതിരയേറ്റങ്ങൾ ഉണ്ടാക്കിയ അഞ്ചു സ്ത്രീകൾ , ഗൗരിയമ്മ , സുഗതകുമാരി , കെ . അജിത , മാധവിക്കുട്ടി,സി .കെ . ജാനു എന്നിവരെ സ്മരിക്കുമ്പോൾ എങ്ങനെ ഒരു black and white ചിത്രം ആ ഓർമ്മച്ചുവരിൽ അണയാത്ത ചോദ്യങ്ങൾ എഴുതിവെയ്ക്കുന്നു ? നവംബർ അവസാനവാരത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് 'ഈ പടത്തിലെ പെൺകുട്ടി' എന്ന കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത് . പോഡ്‌കാസ്റ്റ് കേട്ടാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 02 ഡിസംബർ 2023 https://www.dillidalipodcast.com/

Dec 05, 202330:29
യമുനാതീരത്താണ് എൻ്റെ ഗ്രാമം A Podcast by S. Gopalakrishnan on a Prabha Atre song 68/2023

യമുനാതീരത്താണ് എൻ്റെ ഗ്രാമം A Podcast by S. Gopalakrishnan on a Prabha Atre song 68/2023

പ്രഭാ ആത്രേ പാടിയ 'जमुना किनारे मोरा गाओ' എന്ന ഗാനത്തിന്റെ ഒരു പോഡ്‌കാസ്റ്റ് അനുഭവമാണിത്. ഗാനാനുഭവം വൈയക്തികമാണെന്ന് തെളിഞ്ഞ ഒരനുഭവമാണ് ഈ പോഡ്‌കാസ്റ്റിലേക്ക് നയിച്ചത് . ഗാനത്തിലെ രാധ ശ്യാമകൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുപറയുകയാണ്, 'നിനക്കെന്നെ നന്നായറിയാം. എൻ്റെ വീടറിയാം. നിന്റെ ഓടക്കുഴൽ എൻ്റെ ശുദ്ധബോധങ്ങളെ മായ്ച്ചുകളയുന്നു'. എന്നാൽ സുഗതകുമാരിയുടെ ഗോപിക പറയുന്നു , 'കാടിന്റെ ഹൃത്തിൽ, കടമ്പിന്റെ ചോട്ടിൽ, നീ ഓടക്കുഴൽ വിളിക്കുമ്പോൾ, വീട്ടുകാര്യങ്ങൾ മറന്ന് എനിക്ക് നിന്റെയരികേ എത്താൻ കഴിയുന്നില്ല, കൃഷ്ണ , നീ എന്നെയറിയില്ല' പാട്ടിൻ്റെ കേൾവിയിലും ഇത്തരം ആപേക്ഷികതകളുണ്ട്. അതാണ് ഈ പോഡ്‌കാസ്റ്റ് ഒരനുഭവത്തിന്റെ ഓർമ്മയിൽ പറയാൻ ശ്രമിക്കുന്നത്. കിരാന ഘരാനയിലെ മഹാഗായിക പ്രഭാ ആത്രേയുടെ മനോഹരഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 30 നവംബർ 2023 https://dillidalipodcast.com/

Dec 01, 202328:05
വല്ലഭേ : വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എഴുതിയ കവിതയുടെ വായനാനുഭവം67/2023

വല്ലഭേ : വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എഴുതിയ കവിതയുടെ വായനാനുഭവം67/2023

മഹാപണ്ഡിതനായ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എഴുപത്തിനാലാം വയസ്സിൽ ഭാര്യയുടെ മുഖത്തേക്കുനോക്കി ഒരു കവിതയെഴുതി, കവീശ്വരൻ പണ്ടേ പറഞ്ഞില്ലേ , 'ഇമ്മട്ടൊക്കെയെഴുന്ന രാഘവൻ സീതയുടെ കാന്തനാകാൻ അനർഹനാണ്' എന്ന് . തനിക്ക് അദ്വൈതത്തിൽ പഠിപ്പേറുകിലും, ജീവിതത്താൽ ലോകത്തിനോട് നീ എന്നേക്കാൾ സമഭാവം പഠിച്ചു എന്നും ഭാര്യയോട് രാഘവൻ തിരുമുൽപ്പാട് പറയുന്നു. എപ്പോഴും സ്വകർത്തവ്യം മാത്രം നോക്കി നടന്ന തനിയ്ക്ക് 'നിന്നെ വഴിപോലായില്ല ലാളിയ്ക്കുവാൻ' എന്നും കവിത കുമ്പസാരിക്കുന്നു. ഒൻപതു ശ്ലോകങ്ങളുള്ള 'വല്ലഭേ ' എന്ന കവിതയുടെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് . സ്നേഹത്തോടെ എസ്‌ . ഗോപാലകൃഷ്ണൻ

Nov 17, 202322:35
സ്വതന്ത്രം പക്ഷേ ഏകാന്തം, സ്വതന്ത്രം എന്നാൽ ആഹ്ലാദം : A podcast by S. Gopalakrishnan 66/2023

സ്വതന്ത്രം പക്ഷേ ഏകാന്തം, സ്വതന്ത്രം എന്നാൽ ആഹ്ലാദം : A podcast by S. Gopalakrishnan 66/2023

Nov 12, 202320:59
അസത്യമായ സത്യം : ജോൺ ലെനൻ നിർമ്മിതബുദ്ധിയിൽ വീണ്ടും പാടുമ്പോൾ A podcast by S. Gopalakrishnan 65/2023

അസത്യമായ സത്യം : ജോൺ ലെനൻ നിർമ്മിതബുദ്ധിയിൽ വീണ്ടും പാടുമ്പോൾ A podcast by S. Gopalakrishnan 65/2023

1980 ൽ വെടിയേറ്റു മരിച്ച ജോൺ ലെനന്റെ ശബ്ദം നിർമ്മിതബുദ്ധിയിൽ പുതുതായി നിർമ്മിച്ച് 'Now and Then' എന്ന ഗാനം പുറത്തുവന്നിരിക്കുന്നു. ബീറ്റിൽസിന്റെ പുതിയ ഗാനം. നിർമ്മിതബുദ്ധിയും കലയും എന്ന വിഷയത്തെ കുറിച്ചുള്ള ചില ചിന്തകളാണ് ഈ പോഡ്‌കാസ്റ്റ് . Artificial എന്ന വാക്കിൽ തന്നെ Art ഉള്ളതല്ലേ ? സത്യം പറയാനുള്ള നുണയാണ് കല എന്ന് പിക്കാസോ പണ്ടേ പറഞ്ഞതല്ലേ ? സ്റ്റുഡിയോയിൽ മനുഷ്യശബ്ദത്തിന് എത്രമേൽ മാറ്റങ്ങൾ വരുത്തിയാണ് കലാശബ്ദലേഖനത്തിൽ സാങ്കേതിക വിദ്യ പണ്ടേ പുരോഗമിച്ചത് ? ഒരു കലാ -ധർമ്മ വിചാരം.

Nov 07, 202318:17
കേരളത്തിലെ സങ്കീർണ്ണ സംഘീർണ്ണത : A conversation between P.N. Gopikrishnan and S. Gpalakrishnan 64/2023

കേരളത്തിലെ സങ്കീർണ്ണ സംഘീർണ്ണത : A conversation between P.N. Gopikrishnan and S. Gpalakrishnan 64/2023

Nov 01, 202338:52
യുദ്ധഭൂമിയിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരിയ്ക്ക് എന്ത് ദേശീയത,എന്ത് മതം?63/2023

യുദ്ധഭൂമിയിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരിയ്ക്ക് എന്ത് ദേശീയത,എന്ത് മതം?63/2023

ഈ പോഡ്‌കാസ്റ്റ് ഉന്നയിക്കുവാൻ ആഗ്രഹിക്കുന്ന ഒരേയൊരു ചോദ്യം യുദ്ധഭൂമിയിൽ പരിക്കേറ്റ ഒരഞ്ചുവയസ്സുള്ള കുഞ്ഞിന്റെ സ്വത്വത്തെ കുറിച്ചാണ് . ആ കുഞ്ഞിന് എന്ത് ദേശീയത? ഏത് രാഷ്ട്രം ? എന്തുമതം ? യുദ്ധത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുഞ്ഞിന്റ അനാഥത്വത്തിനുള്ള സമർപ്പണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഒന്നാം ലോകയുദ്ധം മുതൽ അമേരിക്ക ഇറാക്കിൽ നടത്തിയ യുദ്ധം വരെയുള്ള യുദ്ധഭൂമികളിൽ അകപ്പെട്ട കുട്ടികൾ എഴുതിയ ഡയറിക്കുറിപ്പുകളുടെ സമാഹരണമായ 'Stolen Voices'എന്ന പുസ്തകത്തെ അധികരിച്ചുള്ള ഈ പോഡ്‌കാസ്റ്റിൽ ലെബനീസ് ഗായകൻ മർസെൽ ഖലീഫ്‌ പാടിയ മഹ്മൂദ് ഡർവിഷ് ഗാനവും 1966 ൽ ഐക്യരാഷ്ട്രസഭയിൽ എം എസ് സുബ്ബുലക്ഷ്മി പാടിയ ലോകമൈത്രീഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ് .ഗോപാലകൃഷ്ണൻ 31 ഒക്ടോബർ 2023 https://www.dillidalipodcast.com/

Oct 31, 202319:56
ഗാസാ സംഘർഷത്തെക്കുറിച്ച് ഒരു സംഗീതജ്ഞൻ പറയുന്നത് : A podcast by S. Gopalakrishnan 62/2023

ഗാസാ സംഘർഷത്തെക്കുറിച്ച് ഒരു സംഗീതജ്ഞൻ പറയുന്നത് : A podcast by S. Gopalakrishnan 62/2023

ചിന്തകൻ Edward Said 1999 ൽ ഒരു സംഗീതസംഘത്തിന് രൂപം നൽകി. West Eastern Divan Orchestra സംഗീതജ്ഞനായ Daniel Barenboim കൂട്ടിനുണ്ടായിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും സംഗീതജ്ഞന്മാർ അതിൽ അംഗങ്ങളാണ്. സംഗീതം ഏകമാനവികതയിലേക്കുള്ള യാത്രയിലെ ഒരു മാർഗ്ഗമാണെന്നുള്ള വിശ്വാസം ഇങ്ങനെയൊരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചു. എഡ്വേർഡ് സയിദ് 2003 ൽ അന്തരിച്ചു . സംഗീതസംഘം ഇപ്പോഴും സജീവം . ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഗാസയിലെ ഇപ്പോഴത്തെ ദുഃഖത്തെ /യുദ്ധത്തെ മുൻനിർത്തി Daniel Barenboim എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ്. The Guardian പ്രസിദ്ധീകരിച്ച ലേഖനത്തിൽ Barenboim പറയുന്നു, സ്വന്തമായി ഒരു രാഷ്ട്രം എന്ന ജൂതസ്വപ്നം ആശയാടിസ്ഥാനത്തിൽ തന്നെ തെറ്റായിരുന്നു. നാടില്ലാത്ത ഒരു ജനതയ്ക്ക് ജനങ്ങളില്ലാത്ത ഒരു നാട് നല്കാനില്ലായിരുന്നു. ഒന്നാം ലോകയുദ്ധം കഴിയുമ്പോൾ പലസ്തീൻ പ്രദേശത്ത് 8 ശതമാനമായിരുന്നു ജൂതർ. അതായത് 92 ശതമാനം മറ്റുള്ളവരായിരുന്നു. അതിനാൽ സന്തോഷമുള്ള പലസ്തീനികൾ ഇസ്രായേലിലെ യഹൂദരുടെ സുരക്ഷയ്ക്ക് ഏറ്റവും അവശ്യഘടകമാണ്'. സംഗീതജ്ഞൻ ലോകത്തെ മനസ്സിലാക്കുന്നത് അറിയുവാൻ ലേഖനത്തിന്റെ പൂർണ്ണരൂപം കേൾക്കൂ. West Eastern Divan Orchestra അവതരിപ്പിച്ച ബീഥോവൻ സംഗീതം പശ്ചാത്തലത്തിൽ. സ്നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 17 ഒക്ടോബർ 2023 https://www.dillidalipodcast.com/

Oct 17, 202315:09
ഗാന്ധിയും പലസ്തീനും : A podcast by S. Gopalakrishnan 61/2023
Oct 15, 202314:51
ബന്ധുക്കളാൽ എന്നും ചതിപ്പെട്ട ജനത : Prof M.H. Ilias talks on the history of the Palestine conflict 60/2023

ബന്ധുക്കളാൽ എന്നും ചതിപ്പെട്ട ജനത : Prof M.H. Ilias talks on the history of the Palestine conflict 60/2023

Oct 11, 202301:01:24
Book Talk with Deepak P : 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം'59/2023

Book Talk with Deepak P : 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം'59/2023

പ്രിയസുഹൃത്തേ , പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ബെൽഫാസ്റ്റിലെ Queen's University യിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ അദ്ധ്യാപകനായ ദീപക്. പി എഴുതിയ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം' എന്ന പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകാരൻ തന്നെ സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ. അൽഗോരിതങ്ങൾ ചെയ്യുന്ന തെറ്റും മനുഷ്യൻ ചെയ്യുന്ന തെറ്റും തമ്മിലുള്ള വ്യത്യാസമെന്താണ് , നൈതികവിഷയങ്ങളിൽ സിലിക്കൺ വാലിയ്ക്ക് സ്വയം തിരുത്തൽ ധാർമികതകൾ ഉണ്ടോ , മനുഷ്യന്റെ രീതികൾ നിർമ്മിതബുദ്ധിയുടെ രീതികളേക്കാൾ മേന്മയുള്ളതാണോ ,ഉത്തരവാദവിവരശാസ്ത്രമേഖലയിൽ നീതിയുടെ ആശയങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് , നാം എന്തുകൊണ്ടാണ് നമ്മെ തന്നെ ഇങ്ങനെ വില്പനച്ചരക്കായി വെയ്ക്കുവാൻ തയ്യാറാകുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ദീപക് മറുപടി പറയുന്നു . എറണാകുളംകാരനായ ദീപക് പി , മദിരാശി ഐഐടിയിൽ നിന്നാണ് എം .ടെക്കും പിഎച്ച് .ഡി യുമെടുത്തിട്ടുള്ളത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 09 ഒക്ടോബർ 2023 https://dillidalipodcast.com/

Oct 10, 202339:36
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനവും 58/2023

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനവും 58/2023

നമ്മളൊന്നും അവർക്കൊരു പ്രശ്നമല്ലന്നേ ... ഡൽഹിയിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനത്തെ ഓർമ്മയിലേക്ക് കൊണ്ടുവന്നു . 1996 ലെ ഈ പാട്ടിൽ മൈക്കിൾ ജാക്‌സൺ പാടി : 'എല്ലാവർക്കും ഭ്രാന്തായോ ? എല്ലാവരും കാര്യങ്ങൾ വഷളാക്കുന്നു . വാർത്തകളിൽ കോട്ടുമിട്ടുവന്ന് എല്ലാവരും ആരോപണങ്ങൾ ഉന്നയിക്കുന്നു. എനിക്കാകെ പറയാനുള്ളത് ഒരൊറ്റ കാര്യമാണ് , അവർക്ക് നമ്മളൊന്നും ഒരു പ്രശ്നമല്ലന്നേ ... വെറുപ്പിന്റെ ഇരയായി ഇരയായി ഞാൻ തളർന്നിരിക്കുന്നു ... എന്നെ പരിഗണിക്കാതെ പരിഗണിക്കാതെ ഞാൻ അദൃശ്യനായിരിക്കുന്നു ' ഡൽഹി സംഭവവികാസങ്ങളും മൈക്കിൾ ജാക്‌സൺ ഗാനവും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 05 ഒക്ടോബർ 2023 https://dillidalipodcast.com/

Oct 06, 202318:41
സഹകരണം എന്ന ആശയവും ഗാന്ധിയും: കേരളത്തിലെ സഹകരണസംഘങ്ങൾക്ക് ഒരു ഗാന്ധിജയന്തി പോഡ്‌കാസ്റ്റ് 57/2023

സഹകരണം എന്ന ആശയവും ഗാന്ധിയും: കേരളത്തിലെ സഹകരണസംഘങ്ങൾക്ക് ഒരു ഗാന്ധിജയന്തി പോഡ്‌കാസ്റ്റ് 57/2023

1946 ഒക്ടോബർ ആറാം തീയതി ഹരിജനിൽ ഗാന്ധിജി എഴുതി . ' ഏതൊരു സഹകരണപ്രസ്ഥാനത്തിന്റേയും വിജയരഹസ്യം എന്നത് അംഗങ്ങളുടെ സത്യസന്ധതയാണ്. കുറേ പണം കൈവെച്ച് അതിൽ നിന്നും കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നത് മോശം ലക്ഷ്യമാണ്. അതുപോലെ മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു , ' സഹകരണപ്രസ്ഥാനങ്ങളിലെ അധികാരകേന്ദ്രീകരണം ഒരുനാൾ അരാജകത്വം ക്ഷണിച്ചുവരുത്തും' എന്ന് . കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ രക്ഷിക്കുവാൻ കക്ഷിരാഷ്ട്രീയഭേദമന്യേ സഹകാരികൾ പ്രതിജ്ഞയെടുക്കേണ്ട ഒരു ഗാന്ധിജയന്തിയാകട്ടേ ഇത് . ഗാന്ധിജിയുടെ സഹകരണാശയത്തെക്കുറിച്ചുള്ള ചെറിയ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 02 ഒക്ടോബർ 2023

Oct 02, 202308:45
നരസിംഹറാവുവും നിസ്സാർ ഹുസൈൻ ഖാനും ഒരു തരാനയും : Podcast in memory of a meeting with PV Narasimha Rao 56/2023

നരസിംഹറാവുവും നിസ്സാർ ഹുസൈൻ ഖാനും ഒരു തരാനയും : Podcast in memory of a meeting with PV Narasimha Rao 56/2023

ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു മാർഗിലെ ഒൻപതാം നമ്പർ വീട്ടിൽ പി . വി . നരസിംഹറാവുവിനെ ഞാൻ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു . ശുഭ്രവസ്ത്രധാരിയായി ആ കൃശഗാത്രം മുന്നിൽ വന്നിരുന്നു . അദ്ദേഹം സംസാരിച്ചത് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രത്യേക ഘരാനയെക്കുറിച്ചുമാത്രമായിരുന്നു. ആ ദിവസത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ പോഡ്‌കാസ്റ്റ് . ഉസ്താദ് നിസ്സാർ ഹുസൈൻ ഖാൻ പാടിയ യമൻ രാഗതരാന അദ്ദേഹത്തിൻ്റെ ഇഷ്ടഗാനമായിരുന്നു. അതും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 30 സെപ്റ്റംബർ 2023 https://www.dillidalipodcast.com/

Sep 30, 202311:46
ഇന്ത്യാ -കാനഡ പിണക്കം : ചരിത്രവും യാഥാർഥ്യവും In conversation with R Prasannan 55/2023

ഇന്ത്യാ -കാനഡ പിണക്കം : ചരിത്രവും യാഥാർഥ്യവും In conversation with R Prasannan 55/2023

ആഗോളരാഷ്ട്രീയവും പ്രതിരോധരാഷ്ട്രീയവും ചരിത്രപരമായ ആഴത്തിൽ മനസ്സിലാക്കുന്ന ആർ . പ്രസന്നനുമായി സംസാരിക്കുമ്പോൾ നമ്മളും ആഗോളതലത്തിൽ നിൽക്കുന്നതുപോലെ തോന്നും. അദ്ദേഹം ഇപ്പോൾ മലയാളമനോരമയുടേയും The Week വാരികയുടേയും ഡൽഹിയിലെ റസിഡന്റ് എഡിറ്ററാണ്. ദില്ലി -ദാലിയിൽ ഇന്ത്യാ -കാനഡ പിണക്കത്തെക്കുറിച്ച് സംസാരിക്കുവാനാണ് അദ്ദേഹം എത്തിയത്. സംഭാഷണവിഷയങ്ങൾ : അപക്വമതിയും ആഗോളരാഷ്ട്രീയനേതാക്കളിലെ ആത്മരതിക്കാരിൽ ഒരാളുമായ ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ സ്വേച്ഛകൾ മാത്രമാണോ ഇന്ത്യൻ -കാനഡ ബന്ധങ്ങളെ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്-നിലയിലേക്ക് തള്ളിയത് ?, പുതിയ താഴ് -നിലയിൽ ഇന്ത്യയുടെ വക സംഭാവനയും ഉണ്ടോ ?, 1947 മുതലുള്ള ഇന്ത്യ -കാനഡ ബന്ധങ്ങളുടെ ചരിത്രം മറ്റെന്തെങ്കിലും പറയുന്നുണ്ടോ?, ലോകത്തിലെ രണ്ടു വലിയ ബഹുസ്വരജനാധിപത്യങ്ങൾ തമ്മിലുള്ള പിണക്കത്തിന് മറ്റ് പ്രത്യാഘാതങ്ങൾ ഉണ്ടോ ?, 15 .14 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ഉഭയവാണിജ്യബന്ധത്തിലെ കച്ചവടപ്പരുന്ത് എന്തിനും മീതേ പറന്ന് പ്രശ്നം പരിഹരിക്കുമോ ? എന്താണ് കാനഡയിലെ സിക്ക് രാഷ്ട്രീയം? രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വഷളായിരിക്കുമ്പോൾ കാനഡയിലെ മലയാളികൾ, അങ്ങോട്ടേക്ക് പോകാൻ തയ്യാറായിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? പോഡ്‌കാസ്റ്റ് ദൈർഘ്യം : 36 മിനിറ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ https://dillidalipodcast.com/

Sep 25, 202336:20
മരണം , നൃത്തം : 1939 ലെ ഒരു വൈലോപ്പിള്ളിക്കവിതയുടെ പോഡ്‌കാസ്റ്റ് അനുഭവം 54/2023

മരണം , നൃത്തം : 1939 ലെ ഒരു വൈലോപ്പിള്ളിക്കവിതയുടെ പോഡ്‌കാസ്റ്റ് അനുഭവം 54/2023

പ്രിയ സുഹൃത്തേ , 'മരണം , നൃത്തം ' എന്ന പുതിയ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് താങ്കൾക്ക് സ്വാഗതം . ദാർശനികൻ സ്പിനോസ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയെന്നോണം വൈലോപ്പിള്ളി 1939 ൽ എഴുതിയ ഒരു കവിതയെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് അനുഭവമാണിത് . സ്പിനോസ ചോദിച്ചു , ' ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും ?, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ നിമിഷത്തിൽ ?' വൈലോപ്പിള്ളി ഒരു നർത്തകിയെ മുൻനിർത്തിപ്പറഞ്ഞു , മരണം നാളെ ഉറപ്പാണെന്നറിയുന്ന ഒരു നർത്തകിയുടെ ശരീരം അവസാനമായി ചെയ്യുന്നത് നൃത്തമായിരിക്കും' വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നർത്തകി അവസാനമായി ഒരു കന്യാസ്ത്രീ മഠത്തിൽ ചെയ്ത അവസാനനൃത്തമാണ് കവിതയുടെ പ്രമേയം . നർത്തകി പിറ്റേന്നു കൊല്ലപ്പെടുന്നു. പിറ്റേന്ന് മഠത്തിൽ നിന്നും ഒരു കന്യാസ്ത്രീ മഠം ഉപേക്ഷിച്ചു പോകുന്നു . പോകുന്നതിനു മുൻപ് മദർ സുപ്പീരിയറിന് ഒരു കത്തെഴുതിവെച്ചിരുന്നു, 'നുകരുവാൻ പോകുന്നു ഞാൻ ജീവിതം ' 1939 ൽ വൈലോപ്പിള്ളി എഴുതിയ കവിത വിപ്ലവകവിതയാണ് . മാത്രമല്ല നൃത്തത്തെക്കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും ദാർശനികമായ കവിതയുമാണ്. ഈ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 19 സെപ്റ്റംബർ 2023 https://www.dillidalipodcast.com/

Sep 20, 202318:25
ഒരു മൂന്നുമിനിറ്റ് പാട്ട് അമേരിക്കയെ പിളർക്കുമ്പോൾ : A Podcast by S. Gopalakrishnan 53/2023

ഒരു മൂന്നുമിനിറ്റ് പാട്ട് അമേരിക്കയെ പിളർക്കുമ്പോൾ : A Podcast by S. Gopalakrishnan 53/2023

പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം. അമേരിക്കൻ സമൂഹത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പാട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒളിവർ അന്തോണി അത്ര പ്രശസ്തനൊന്നുമല്ല. ഒരു ഗിറ്റാറെടുത്ത് , ഒരു കാട്ടുപൊന്തയിൽ നിന്നയാൾ കഴിഞ്ഞ മാസം ഒരു പാട്ടുപാടി , അമേരിക്കയിലെ പണിയെടുക്കുന്നവർക്കുവേണ്ടി ...അവർ അധ്വാനിക്കുന്നതിന്റെ ലാഭം കൊണ്ട് സമ്പന്നജീവിതം നയിക്കുന്നവർക്കെതിരേ ഒരു പാട്ടുപാടി . ജനങ്ങൾ ആ ഗാനം ഏറ്റെടുക്കുകയായിരുന്നു . പാട്ടിന്റെ വിജയത്തിൽ നിന്നും മുതലെടുക്കുവാൻ അമേരിക്കയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇറങ്ങിക്കഴിഞ്ഞു. എന്നാൽ ഗായകൻ പറയുന്നു , 'കക്ഷിരാഷ്ട്രീയം മരിച്ചിടത്തുനിന്നാണ് ഞാൻ പാടുന്നത് . ഞാൻ പാടിയത് ലോകത്തിലെ കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്കുവേണ്ടിയാണ്' Rich Men North of Richmond (റിച്ച്മോണ്ടിനും വടക്കുള്ള പണക്കാർ) എന്ന ഈ ഗാനത്തിന്റെ കഥയും ഗാനവുമാണ് ഈ പോഡ്‌കാസ്റ്റ് . സ്വീകരിച്ചാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 15 സെപ്റ്റംബർ 2023 https://www.dillidalipodcast.com/

Sep 15, 202315:13
ഒരു പ്രഭാതത്തിൻ്റെ അവശിഷ്ടത്തിൽ നിന്ന്: പുറത്തു മഴ, അകത്ത് രാഗം പൂരിയ 52/2023

ഒരു പ്രഭാതത്തിൻ്റെ അവശിഷ്ടത്തിൽ നിന്ന്: പുറത്തു മഴ, അകത്ത് രാഗം പൂരിയ 52/2023

ദില്ലി -ദാലി യുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . മഴ കാരണം രാവിലെ പുറത്തിറങ്ങിയുള്ള പതിവുനടത്തം മുടങ്ങി . പകരം വീട്ടിനുള്ളിലാക്കാമെന്നു കരുതി ,കൂടെ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ അസാമാനമായ പൂരിയ രാഗവും. പാട്ടുകേണ്ടുകൊള്ളുള്ള നടത്തിലെ ചിതറിയ ചിന്തകളാണ് ഈ പോഡ്‌കാസ്റ്റിൽ . സ്വന്തം ജയിൽ മുറിയ്ക്കുള്ളിൽ എല്ലാദിവസവും ഏഴുകിലോമീറ്റർ നടന്ന വിനോബ ഭാവെ , വർഷങ്ങളോളം ഒരൊറ്റകാട്ടുപാതയിൽ നടന്ന് ചിന്തയുടെ ഭൂഖണ്ഡങ്ങൾ കീഴടക്കിയ നീത്‌ഷെ , എഴുത്തച്ഛന്റെ ഏകാന്തയോഗി , നാലപ്പാട്ടെ പെണ്ണുങ്ങളുടെ മുഖത്തു നോക്കാൻ മടിച്ചിരുന്ന കുട്ടിക്കൃഷ്ണമാരാര് , നാരായണഗുരുവിൻ്റെ ദർശനമാല , അൽഷെയ്‌മേഴ്‌സ് ബാധിച്ച ഒരു സുഹൃത്ത് , കംബോഡിയയിൽ യുദ്ധരംഗത്തേക്ക് തോക്കേന്തി തള്ളപ്പെട്ട കുഞ്ഞുങ്ങൾ , ആലുവായിൽ പീഡിപ്പിക്കപ്പെട്ട ഒൻപതുകാരി ...എന്തെല്ലാം ചിതറിയ ചിന്തകളാണ് ഭീംസെൻ ജോഷി ഇന്നെന്നിൽ നിറച്ചത് . പോഡ്‌കാസ്റ്റിൽ പണ്ഡിറ്റ് ഭീം സെൻ ജോഷി പാടിയ 'പൂരിയ'യും ഉൾപ്പെടുത്തിയിരിക്കുന്നു . സംഗീതം ഉള്ളതിനാൽ ഹെഡ്‍ഫോൺ ഉപയോഗിച്ചാൽ ശ്രവ്യസുഖം കൂടും . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 11 സെപ്റ്റംബർ 2023

https://www.dillidalipodcast.com/

Sep 11, 202320:58
ഗുരുവിന്റെ നീലകണ്ഠം : A podcast experience of Plato's The Apology of Socrates 51/2023

ഗുരുവിന്റെ നീലകണ്ഠം : A podcast experience of Plato's The Apology of Socrates 51/2023

പ്രിയ സുഹൃത്തേ , അധ്യാപകദിനത്തിൽ ഒരു ശിഷ്യൻ ഗുരുവിനുവേണ്ടിയെഴുതിയ പുസ്തകം വായിക്കുകയായിരുന്നു . വിചാരണവേളയിലെ സോക്രട്ടീസിന്റെ വാക്കുകൾ ശിഷ്യൻ പ്ലേറ്റോ എഴുതിയത് , 'The Apology'. ഒരസാധാരണ ഗുരു സത്യത്തിനുവേണ്ടി വധശിക്ഷാവിധി ഏറ്റുവാങ്ങുന്ന കോടതിമുറിയിൽ ആ അസാധാരണശിഷ്യൻ സാക്ഷിയായിരുന്നു . സോക്രട്ടീസ് പറഞ്ഞു , ' കോടതികൾക്ക് സത്യമറിയില്ല . നിയമമേ അറിയൂ . ഈ വൃദ്ധനെ നിങ്ങൾ വധിച്ചുകൊള്ളൂ . സോക്രട്ടീസ് എന്ന സത്യമുള്ളവനെ വധിച്ചവർ എന്നതായിരിക്കും ചരിത്രത്തിൽ നിങ്ങൾക്കുള്ള സ്ഥാനം . ഇതാ നമുക്ക് വേർപിരിയാൻ സമയമായിരിക്കുന്നു. ഞാൻ മരിക്കാൻ പോകുന്നു . നിങ്ങൾ ജീവിക്കാനും. ഇതിൽ ഏതാണ് നല്ലതെന്ന് ആർക്കുമറിയില്ല , ദൈവത്തിനല്ലാതെ ' അദ്ധ്യാപകദിനത്തിലെ ഈ വായനാനുഭവം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Sep 07, 202314:51
നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി : P. Raman talks about the poetry of G. Kumara Pillai Dilli Dali 50/2023

നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി : P. Raman talks about the poetry of G. Kumara Pillai Dilli Dali 50/2023

പ്രിയ സുഹൃത്തേ , ദില്ലി -ദാലിയുടെ ഓണപ്പതിപ്പിലേക്ക് സ്വാഗതം . കവി ജി .കുമാരപിള്ളയുടെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിൻ്റെ കവിതകളെക്കുറിച്ച് കവി പി .രാമനുമായുള്ള ഒരു സംഭാഷണമാണിത്. ഏതനുഭവത്തെയും വ്യക്ത്യനുഭവമാക്കി എന്നതാണ് ജി . കുമാരപിള്ളയെ ഒരു വലിയ കവിയാക്കിയത് എന്ന് രാമൻ പറയുന്നു . 'നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി' സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Aug 28, 202337:31
മുക്കുറ്റിയും തിരുതാളിയും : എം ജി രാധാകൃഷ്ണനോടൊത്തുണ്ടായിരുന്ന ഒരോണത്തിൻ്റെ ഓർമ്മ Dilli Dali 49/2023

മുക്കുറ്റിയും തിരുതാളിയും : എം ജി രാധാകൃഷ്ണനോടൊത്തുണ്ടായിരുന്ന ഒരോണത്തിൻ്റെ ഓർമ്മ Dilli Dali 49/2023

1999 ലെ ഒരു ഓണക്കാലസ്മൃതിയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . അക്കൊല്ലം ഓണത്തിന് ഡൽഹിയിലെ ഞങ്ങളുടെ വീട്ടിൽ അതിഥിയായി സംഗീതജ്ഞൻ എം .ജി . രാധാകൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു . കുത്തബ് മിനാർ കോംപ്ലക്‌സിലൂടെ നടക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു , 'വഞ്ചീശമംഗളം' ഒന്നുപാടാമോ ? ഒരു മടിയും കൂടാതെ അദ്ദേഹം പാടി , 'വഞ്ചിഭൂമീപതേ ചിരം സഞ്ചിതാഭം ജയിക്കേണം'.....എന്നിട്ട് സുന്ദരമായ കുസൃതിച്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു, 'നാഗവല്ലീ , മനോന്മണീ രാമനാഥൻ തേടും ബാലേ' പ്രതിഭാധനനായ ഒരു സംഗീതജ്ഞന്റെ കൂടെ ചിലവഴിച്ച ഒരു ഡൽഹി ഓണദിവസത്തിൻ്റെ ഓർമ്മയിലേക്ക് സ്വാഗതം . പോഡ്‌കാസ്റ്റിൽ 1937 ൽ കമലാ ശ്രീനിവാസൻ പാടി record ചെയ്ത 'വഞ്ചീശമംഗള'വും ആ ഗാനത്തിന്റെ ചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 24 ആഗസ്റ്റ് 2023

Aug 24, 202313:43
സവർക്കർ : മിത്തും യാഥാർഥ്യവും A conversation with P.N. Gopikrishnan I Dilli Dali 48/2013

സവർക്കർ : മിത്തും യാഥാർഥ്യവും A conversation with P.N. Gopikrishnan I Dilli Dali 48/2013

ആധുനിക രാഷ്ട്രീയ ഇന്ത്യയെ വ്യത്യസ്ത രീതിയിൽ സ്വാധീനിച്ച മൂന്നുപേർ പഴയ ബോംബെ പ്രവിശ്യയിൽ നിന്നും വന്നവരാണ് , ഗാന്ധിയും അംബേദ്‌കറും സവർക്കറും. മൂന്നുപേരിൽ ഒരാളുടെ കാര്യമെടുത്താൽ ഏതാണ്ട് ഇരുപതാണ്ടുകൾക്കു മുന്നേവരെ ഇന്ത്യയിലെ ഒരു ചെറിയ ന്യൂനപക്ഷത്തിൻ്റെ, ഒരു ന്യൂനപക്ഷം സവർണ്ണ ഹിന്ദുവിഭാഗങ്ങളുടെ രാഷ്ട്രീയഗുരുമാത്രമായിരുന്നു അദ്ദേഹം. വിനായക് ദാമോദർ സവർക്കറാണ് ഇത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ആരെങ്കിലും രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞാൽ വിപരീതധ്രുവത്തിന്റെ രാഷ്ട്രപിതാവെന്ന വലുപ്പത്തിൽ സവർക്കറെ കണ്ടുതുടങ്ങിയിരിക്കുന്നു. എന്തായിരുന്നു സവർക്കറിന്റെ കാഴ്ചപ്പാടുകൾ ? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ദേശീയതാസങ്കല്പം? ഇന്ത്യൻ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹം ബ്രിട്ടീഷ് വിരോധം ഉപേക്ഷിച്ചിരുന്നോ ? എന്തായിരുന്നു സവർക്കർക്ക് ജിന്നയും അംബേദ്‌കറും തമ്മിലുണ്ടായിരുന്ന ബന്ധം ? ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സവർക്കർ കണ്ടതെങ്ങനെയാണ് ? ഇന്ത്യയിലെ ഹിംസാത്മകമായ രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹത്തിൻ്റെ പങ്കെന്തായിരുന്നു ? ഇന്ത്യയിലെ കൃസ്ത്യാനികളെയും മുസ്ലിങ്ങളേയും അദ്ദേഹത്തിന്റെ രാഷ്ട്രീയം എങ്ങനെ വിലയിരുത്തി ? ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അനുയായിയായിപ്പോയ ഒരു മലയാളി 'എന്താ , സവർക്കർ ഒരു ദേശാഭിമാനിയല്ലേ ' എന്നു ചോദിച്ചാൽ എന്തുത്തരം നൽകാം ? ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരിണാമത്തെക്കുറിച്ച് ചരിത്രപരമായി അപഗ്രഥിക്കുന്ന കവി പി . എൻ . ഗോപീകൃഷ്ണനുമായുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം 'സവർക്കർ : മിത്തും യാഥാർഥ്യവും' എന്ന വിഷയത്തെ ആഴത്തിൽ പരിശോധിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 21 August 2023

Aug 21, 202301:01:39
അണുകുടുംബത്തിലെ കോട്ടകൾ, അതിലെ വിള്ളലുകൾ : A Podcast by S. Gopalakrishnan 47/2023

അണുകുടുംബത്തിലെ കോട്ടകൾ, അതിലെ വിള്ളലുകൾ : A Podcast by S. Gopalakrishnan 47/2023

ഉമേഷിന്റെ അമ്മയുടെ വാക്കുകൾ . ' സ്‌കൂളിൽ പോകുമ്പോൾ അവൻ്റെ കഴുത്ത് വേദനിക്കരുത് എന്ന് വിചാരിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അവന് ടൈ കെട്ടിക്കൊടുത്തിരുന്നത് . എന്നാൽ പതിനാറുകാരനായ ആ മകന്റെ ജീവനറ്റ ശരീരം രാജസ്ഥാനിലെ കോട്ടയിൽ നിന്നും തിരികെ വന്നപ്പോൾ ആ കഴുത്തിൽ ഒരു കറുത്ത പാടുണ്ടായിരുന്നു' 2023 ൽ മാത്രം ആഗസ്ത് വരെ കോട്ടയിലെ അതിസമ്മർദ്ദ കോച്ചിങ് സെന്ററുകളിൽ ആത്മഹത്യ ചെയ്ത 19 Plus Two വിദ്യാർത്ഥികൾക്കുവേണ്ടിയുള്ളതാണ് ഈ പോഡ്‌കാസ്റ്റ് . എന്തിനാണ് താങ്ങാനാവാത്ത സമ്മർദ്ദത്തിലേക്ക് പത്താം ക്ലാസ്സുമുതൽ Plus Two വരെയുള്ള കുട്ടികളെ നമ്മുടെ അണുകുടുംബങ്ങളുടെ ഉത്‌കർഷേച്ഛകൾ തള്ളിവിടുന്നത് ? 17385 IIT സീറ്റുകളിലേക്കുള്ള പ്രവേശനത്തെക്കാൾ കാതലായത് 19 ആത്മഹത്യകളാണ്, ആത്മഹത്യ ചെയ്യാനുള്ള ധൈര്യം പോലുമില്ലാതെ നിതാന്ത മാനസികദൗർബല്യത്തിലേക്ക് നടന്നുനീങ്ങുന്ന ആയിരക്കണക്കിനുവരുന്ന കൗമാരക്കാരാണ്. പോഡ്‌കാസ്റ്റ് കേൾക്കണമെന്നും എല്ലാവർക്കും പങ്കുവെയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു . സങ്കടത്തോടെ എസ് . ഗോപാലകൃഷ്ണൻ 14 ആഗസ്റ്റ് 2023 https://www.dillidalipodcast.com/

Aug 14, 202316:10
ഗാന്ധി വൈക്കം സത്യഗ്രഹത്തിന് മുൻപും പിൻപും : A podcast by S. Gopalakrishnan 46/2023

ഗാന്ധി വൈക്കം സത്യഗ്രഹത്തിന് മുൻപും പിൻപും : A podcast by S. Gopalakrishnan 46/2023

ഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കൊല്ലമായ 1915 ലാണ് ഹിന്ദുമഹാസഭ ഉണ്ടായത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ ഗാന്ധി നാരായണഗുരുവിനെ കണ്ട 1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായത് . 1915 ൽ ഇന്ത്യയിൽ തിരികെ എത്തിയശേഷം വൈക്കം സത്യഗ്രഹത്തിനു മുൻപ് ഗാന്ധി നേതൃത്വം കൊടുത്ത നാലു സത്യഗ്രഹങ്ങളിലും ജാതി ഒരു വിഷയമായിരുന്നില്ല. ഗാന്ധിയുടെ പിൽക്കാല രാഷ്ട്രീയ സാമൂഹിക ആത്മീയബോധപരിണാമങ്ങളിൽ വലിയ സ്വാധീനമാണ് വൈക്കം സത്യഗ്രഹം ഉണ്ടാക്കിയത് എന്ന ആശയവുമായി ബന്ധപ്പെട്ട ഒരന്വേഷണത്തിൻ്റെ തുടക്കമാണ് ഈ പോഡ്‌കാസ്റ്റ് . ഡൽഹിയിലെ സാംസ്കാരികകൂട്ടായ്മയായ ജനസംസ്കൃതി ആഗസ്റ്റ് ആറാം തീയതി നടത്തിയ 'വൈക്കം സത്യഗ്രഹത്തിന്റെ നൂറുവർഷങ്ങൾ' എന്ന സെമിനാറിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് . നന്ദി . സ്നേഹം . എസ് . ഗോപാലകൃഷ്ണൻ 07 ആഗസ്റ്റ് 2023 https://www.dillidalipodcast.com/

Aug 08, 202333:57