Skip to main content
INTUITION TALK |MALAYALAM

INTUITION TALK |MALAYALAM

By Subabu Silence

Intuition talk - ആശയങ്ങളുടെ വർത്തമാനം.
ഇത് ഒരു Academy of Intuition സംരംഭം.
മനുഷ്യന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഒരോ മനുഷ്യന്റേയും ആന്തരികമായ പരിവര്‍ത്തനത്തിലൂടെ സാധ്യമാണ്. അതിനുവേണ്ടിയുള്ള കുഞ്ഞ് കുഞ്ഞ് ശ്രമങ്ങളാണ് academy of Intuition.
ഒരോ മനുഷ്യനും ഒരു വിത്താണ്. സ്വന്തം അകമേ ഉടലെടുക്കുന്ന ആശയങ്ങളാണ് ആ വിത്ത് വളരാന്‍ പ്രേരണയാകുന്നത്. അവയുടെ പങ്കുവെയ്ക്കലുകൾ സമുഹത്തെ ഒന്നിച്ചു വളരുന്നതിന് അത്രമേൽ പ്രധാനമാണ്.
പറയാൻ ഒരാശയമുണ്ടെങ്കിൽ കേൾക്കാൻ ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്കുള്ളിലുള്ള ആശയങ്ങള്‍ ഞങ്ങളെ അറിയിക്കൂ,ലോകം കാതോർത്തിരിക്കുന്നു.
Team INTUITION
Available on
Apple Podcasts Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

Ep 02 അടുക്കള ഒരു കലാപഭൂമി |രമണി കെ ടി

INTUITION TALK |MALAYALAMNov 08, 2020

00:00
20:35
നെഞ്ചോട് ചേർക്കുന്ന ജീവിതം|മാരിയത്ത് സി എച്ച്|INTUITION TALK|IT 15|Conversation with Optimist

നെഞ്ചോട് ചേർക്കുന്ന ജീവിതം|മാരിയത്ത് സി എച്ച്|INTUITION TALK|IT 15|Conversation with Optimist

മാരിയത്ത് സി എച്ച്.
നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി.
ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയിൽ ജോലി ചെയ്യുന്നു.
മാരിയത്ത് എളുപ്പത്തില്‍ കയറിയെത്തിയതല്ല ഇവിടെയ്ക്കുള്ള പടവുകള്‍.
അത് നമ്മളോരോരുത്തരും അറിയേണ്ട കവിതപോലുള്ള കഥയാണ്.
ഇവർ
തന്നിലേക്ക് എത്തുന്ന ജീവിതത്തെ നെഞ്ചോടു ചേർക്കുന്നു.
തളർന്നു പോകാന്‍ ഇനിയും കാരണങ്ങളൊന്നും ആവശ്യമില്ല മാരിയത്തിന്.
എന്നാല്‍ അവർ തളരാതെ മുന്നോട്ട് നീങ്ങുന്നത് നമ്മുടെയെല്ലാം കഴിവുകളെപോലും ഉണർത്തും.
'കാലം മായ്ച്ച കാല്‍പാടുകള്‍'
എന്ന പുസ്തകത്തിലൂടെ പലർക്കും സുപരിചിതയായ മാരിയത്ത് ജീവിതം പറയുന്നു. കാതോർക്കാം...
Please enjoy and inspire
Please share this inspiring talk with your friends and family.
visit website of Academy of Intuition :http://www.academyofintuition.in/
You can send voice message this link
anchor.fm/intuitiontalk/message
Follow INTUITION talk on Instagram http://academyofintuition/instagram
Facebook http://academyof intuition/facebook
Twitter http://academyofintuition/twitter.
Youtube www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ
സ്നേഹത്തോടെ,
Team INTUITION. ❤️
Feb 28, 202147:35
സന്തോഷത്തിൻ്റെ വഴി|Subabu |INTUITION TALK |IT 14|HOW CAN FIND REAL HAPPINESS IN YOUR LIFE

സന്തോഷത്തിൻ്റെ വഴി|Subabu |INTUITION TALK |IT 14|HOW CAN FIND REAL HAPPINESS IN YOUR LIFE

നമ്മളെല്ലാവരും സ്ഥിരമായതും നീണ്ടു നില്‍ക്കുന്നതുമായ സന്തോഷം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതെങ്ങനെ സാധ്യമാകും എന്ന കാര്യത്തില്‍ അഞ്ജതയുമുണ്ട്. ഈ സംഭാഷണം യാഥാര്‍ത്ഥ സന്തോഷം എങ്ങനെയാണ് സാധ്യമാകുന്നത് എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തെക്കുറിച്ച് പറയുന്നു.
Jan 31, 202110:19
ധ്യാനത്തിന്റെ വഴി|Subabu |INTUITION TALK |IT 13|HOW CAN GET SIMPLY MEDITATION
Jan 17, 202109:47
കുടുംബം യാത്ര ചെയ്യുമ്പോള്‍ |സുബാബു |രമണി കെ ടി |INTUITION TALK |IT 12|A JOURNEY TO HIMALAYA
Jan 10, 202133:30
സ്നേഹത്തിന്റെ തുറന്ന വാതില്‍|നജീബ് കുറ്റിപ്പുറം|INTUITION TALK |IT 11|A CONVERSATION WITH A ALTRUIST

സ്നേഹത്തിന്റെ തുറന്ന വാതില്‍|നജീബ് കുറ്റിപ്പുറം|INTUITION TALK |IT 11|A CONVERSATION WITH A ALTRUIST

നജീബ് കുറ്റിപ്പുറം. അതിരും അടവും ഇല്ലാത്ത ഒരു മനുഷ്യസ്നേഹി. മനുഷ്യരെ ഒന്നിനും വേണ്ടിയല്ലാതെ സ്നഹിക്കുന്നതെങ്ങനെ, ഇതാണ് അന്വേഷണം.  അതിനുവേണ്ടി കുറ്റിപ്പുറത്തെ 'ഇല' എന്ന തണലില്‍  ഒരുപാട് സൗഹൃദങ്ങളോടൊപ്പം നജീബിക്കയുണ്ട്. അദേഹം നടന്ന വഴികളില്‍  കണ്ടതും അനുഭവിച്ചതുമാണ്  ഈ സംഭാഷണം. കാതോർക്കാം... Please enjoy and inspire   Please share this inspiring talk with your friends and family.      visit website of Academy of Intuition :http://www.academyofintuition.in/     You can send voice message this link https://anchor.fm/intuitiontalk/message     Follow INTUITION talk on Instagram http://academyofintuition/instagram     Facebook http://academyof intuition/facebook     Twitter http://academyofintuition/twitter.    Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ സ്നേഹത്തോടെ,   Team INTUITION. ❤️

Jan 03, 202101:06:56
ദൈവത്തിനും സൂഫിക്കുമിടയിൽ |ഇ എം ഹാഷിം |INTUITION TALK |IT 10|LOVELY JOURNEY WITH A SUFI THINKER
Dec 27, 202050:21
ബുദ്ധനിലെ മനുഷ്യൻ|സംഗീത് ബാലചന്ദ്രന്‍ |INTUITION TALK |IT 09| ബുദ്ധജീവിതത്തിന്റെ വർത്തമാനം |

ബുദ്ധനിലെ മനുഷ്യൻ|സംഗീത് ബാലചന്ദ്രന്‍ |INTUITION TALK |IT 09| ബുദ്ധജീവിതത്തിന്റെ വർത്തമാനം |

സംഗീത് ബാലചന്ദ്രന്‍ ചിത്രകാരന്‍, യോഗ ടീച്ചര്‍. സംഗീത് തന്റെ ചിത്രങ്ങളിലൂടെ ബുദ്ധനിലേക്ക് അന്വേഷണം നടത്തുന്നു . രണ്ട് വര്‍ഷം മുമ്പ്  ബുദ്ധന്റെ ജീവിത സന്ദര്‍ഭങ്ങള്‍ വരച്ചെടുത്ത ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ ടീച്ചര്‍ എന്ന നിലയ്ക്കുള്ള അന്വേഷണങ്ങള്‍ വേറിട്ട നില്‍ക്കുന്നതാണ് . ബുദ്ധന്റെ ശാന്തമൗനത്തിനപ്പുറത്തേക്കുള്ള തെളിഞ്ഞ ജീവിതത്തിലേക്ക്, അതിന്റെ മനുഷ്യഭാവത്തിലേക്ക് സംഗീത് നടത്തുന്ന യാത്രയാണ് ഈ സംഭാഷണം. Please enjoy and inspire  Please share this inspiring talk with your friends and family.    visit website of Academy of Intuition :http://www.academyofintuition.in/   You can send voice message this link https://anchor.fm/intuitiontalk/message   Follow INTUITION talk on Instagram http://academyofintuition/instagram   Facebook http://academyof intuition/facebook   Twitter http://academyofintuition/twitter.   സ്നേഹത്തോടെ,  Team INTUITION. ❤️

Dec 20, 202053:12
പാട്ടും പറച്ചിലും |അനില്‍ മങ്കട |INTUITION TALK |IT 08|A JOURNEY THROUGH MUSICAL CULTURE |ENJOY

പാട്ടും പറച്ചിലും |അനില്‍ മങ്കട |INTUITION TALK |IT 08|A JOURNEY THROUGH MUSICAL CULTURE |ENJOY

അനില്‍ മങ്കട, കവിത, നാടകം, ഗസൽ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തന്റെ ചിന്തകളും കാഴ്ചപ്പാടുകളും പ്രസരിപ്പിക്കുന്നു. അധ്യാപകന്‍ കൂടിയായ ഇദ്ദേഹം പാട്ടും പറച്ചിലുമായി നമ്മോടൊപ്പം ഒത്തുചേരുന്നു.
ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരിക്കും. കാതോർക്കാം.. ഈ മനുഷ്യസ്നേഹത്തിന്റെ പാട്ടുകള്‍ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക. അതിനായി ഇത് പങ്കുവെയ്ക്കുക.
Please enjoy and inspire

Please share this inspiring talk with your friends and family.
visit website of Academy of Intuition :http://www.academyofintuition.in/
You can send voice message this link
anchor.fm/intuitiontalk/message
Follow INTUITION talk on Instagram http://academyofintuition/instagram
Facebook http://academyof intuition/facebook
Twitter http://academyofintuition/twitter.

സ്നേഹത്തോടെ, Team INTUITION. ❤️
Dec 13, 202046:16
എവിടെ നിങ്ങളുടെ കുട്ടി|ബാബു മാത്യു |സൈക്കോളജിസ്റ്റ്|INTUITION TALK|IT 07| Children happiness is not a story

എവിടെ നിങ്ങളുടെ കുട്ടി|ബാബു മാത്യു |സൈക്കോളജിസ്റ്റ്|INTUITION TALK|IT 07| Children happiness is not a story

ബാബു മാത്യു - സൈക്കോളജിസ്റ്റ്. കുട്ടികളിലുണ്ടാവുന്ന സാമൂഹികവും വൈകാരികവുമായ മാറ്റങ്ങളെ മുൻനിർത്തി പഠനവും ഗവേഷണവും നടത്തുന്നു. പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനുളള കാരണങ്ങളിൽ ശ്രദ്ധയുന്നുന്നു എന്നതാണ് ഈ പഠനത്തിന്റെ പ്രത്യേകത . തങ്ങള്‍ക്കണ്ടാവുന്ന അത്തരം പ്രതിസന്ധികളെ പരിഹരിക്കാൻ കുട്ടികളുപയോഗിക്കുന്ന മാർഗങ്ങളെ തന്റെ ഗവേഷണത്തിന്റെ ഭാഗമാക്കി. കുട്ടികളെ നന്നായി മനസ്സിലാക്കുന്നതിനും പിന്തുണക്കുന്നതിനുമായി,തന്റെ നിരീക്ഷണങ്ങളും ,കണ്ടെത്തലുകളും അധ്യാപകർക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നില്‍ എത്തിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ബോസ്റ്റൺ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഹാർവാർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ (H.G.S.E) ദി ഫ്യൂച്ചർ ഓഫ് ലേണിംഗ് (FOL) സമ്മർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ബാബു മാത്യു ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ASCD (അസോസിയേഷൻ ഫോർ സൂപ്പർവിഷൻ ആന്റ് കരിക്കുലം ഡവലപ്മെന്റ്), ISHN (ഇന്റർനാഷണൽ സ്കൂൾ ഹെൽത്ത് നെറ്റ്‌വർക്ക്), IUHPE (ഇന്റർനാഷണൽ യൂണിയൻ ഫോർ ഹെൽത്ത് പ്രമോഷൻ ഇൻ എഡ്യൂക്കേഷൻ) എന്നിവയില്‍ അംഗമാണ്. മലേഷ്യയിലെ യൂണിവേഴ്സിറ്റി സെയിൻസ്, 2014 ലെ ELLTA (Exploring Leadership and Learning Theories in Asia) കോൺഫറൻസിൽ ‘കേരളത്തിലെ പ്രീ-കൗമാരക്കാരുടെ സാമൂഹിക-വൈകാരിക ആരോഗ്യം’ എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. Intuition talk ലെ ഈ സംഭാഷണത്തിൽ തന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നു. നിറഞ്ഞ സന്തോഷത്തോടെ നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ ഈ സംഭാഷണം സമർപ്പിക്കുന്നു. കേൾക്കുക നിങ്ങളുടെ കുട്ടി എവിടെയെന്ന് കണ്ടെത്തുക ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും പ്രചോദിപ്പിക്കുന്നതായിരിക്കും. കാതോർക്കാം.. ഈ മനുഷ്യസ്നേഹത്തിന്റെ ജീവിതകഥ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക അതിനായി ഇത് പങ്കുവെയ്ക്കുക. Please enjoy and inspire Please share this inspiring talk with your friends and family. visit website of Babu Mathew :https://carsel.in/ visit website of Academy of Intuition :http://www.academyofintuition.in/ You can send voice message this link anchor.fm/intuitiontalk/message Follow INTUITION talk on Instagram http://academyofintuition/instagram Facebook http://academyof intuition/facebook Twitter http://academyofintuition/twitter. സ്നേഹത്തോടെ, Team INTUITION. ❤️
Dec 06, 202001:15:23
പെണ്ണായി വളരട്ടെ ഞാന്‍ |ഷീബ അമീര്‍|FOUNDER OF SOLACE | LIFE OF AN ANGEL |INTUITION TALK |IT 06

പെണ്ണായി വളരട്ടെ ഞാന്‍ |ഷീബ അമീര്‍|FOUNDER OF SOLACE | LIFE OF AN ANGEL |INTUITION TALK |IT 06

ഷീബ അമീര്‍, നീലുവിൻ്റെ അമ്മ. സൊലസിന്റെ സ്ഥാപകയും ആത്മാവും. 

സൊലസ് രോഗത്താൽ  വേദനിക്കുന്ന അനേകം കുട്ടികളെ ചേർത്തുപിടിക്കുന്ന  അനേകം നന്മ മനുഷ്യരുടെ സംഘമാണ്. തന്റെ ചിന്തകളും പ്രവര്‍ത്തിയും സമന്വയിപ്പിച്ച് ജീവിതത്തിന്റെ ചിറകുകളില്‍ മാലാഖയുടെ ചിത്രം ഷീബേച്ചി തുന്നിവെച്ചിരിക്കുന്നു. 

കവിയും എഴുത്തുകാരിയും സംഘാടകയുമായ ഷീബേച്ചി അഞ്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 

ഒരു സ്ത്രീയെന്ന നിലയ്ക്ക് താന്‍ കടന്ന് വന്ന വഴികൾ അവർ തെളിമയോടെ പങ്കുവെക്കുന്നു. 

ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും പ്രചോദിപ്പിക്കുന്നതായിരിക്കും. കാതോർക്കാം.. 

ഈ മനുഷ്യസ്നേഹത്തിന്റെ ജീവിതകഥ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക അതിനായി ഇത് പങ്കുവെയ്ക്കുക. 

Please enjoy and inspire Please share this inspiring talk with your friends and family.

 visit solace :https://solaceglobal.org/

 You can send voice message this link https://anchor.fm/intuitiontalk/message  

Follow INTUITION talk on Instagram http://academyofintuition/instagram  

Facebook http://academyof intuition/facebook 

Twitter http://academyofintuition/twitter. 

Please visit our website:http://www.academyofintuition.in 


സ്നേഹത്തോടെ, 

Team INTUITION. ❤️

Nov 29, 202001:37:11
സന്തോഷത്തിൻ്റെ വ്യവസായി | രവീന്ദ്രൻ കെ പി |INTUITION TALK |IT 05|THE REAL INSPERATION FROM REAL LIFE

സന്തോഷത്തിൻ്റെ വ്യവസായി | രവീന്ദ്രൻ കെ പി |INTUITION TALK |IT 05|THE REAL INSPERATION FROM REAL LIFE

രവീന്ദ്രന്‍ കെ പി - സന്തോഷത്തിന്റെ വ്യവസായി. പാലക്കാട് ചാലിശ്ശേരിയിൽ ജനിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ ജീവിച്ചുകൊണ്ട് ലോകത്തെ ഒന്നായി കാണുന്ന ജീവിത വീക്ഷണത്തിനുടമ. കോടികളുടെ വിറ്റുവരവുള്ള പല സ്ഥാപനങ്ങളുടെ സ്ഥാപകൻ. തന്നോടൊപ്പമുള്ളവരുടെ വളർച്ചയ്ക്ക് പ്രചോദനമാകുന്ന സ്നേഹിതൻ. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പോലുള്ള വേദനകള്‍ പരിഹരിക്കുന്ന സംവിധാനങ്ങളുടെ സഹയാത്രികന്‍. അത്യാഹ്ലാദമുള്ളതും സന്തോഷകരവുമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് നിരന്തരം ശ്രമിക്കുന്ന സംഘാടകൻ. ഫിൻലാന്റിന്റെ സന്തോഷ സൂചികയോടൊപ്പം കേരളത്തേയും എത്തിക്കണമെന്ന് സ്വപ്നം കാണുകയും ശ്രമിക്കുകയും ചെയ്യുന്ന സന്തോഷത്തിന്റെ വ്യവസായി.
ഈ മനുഷ്യസ്നേഹത്തിന്റെ ജീവിതകഥ താങ്കളുടെ ജീവിതത്തിനും പ്രചോദനമാകും.
Please enjoy and inspire
Please share this inspiring talk with your friends and family.
Follow INTUITION talk on
Instagram http://academyofintuition/instagram
Facebook http://academyof intuition/facebook
Twitter http://academyofintuition/twitter. Please visit our website:http://www.academyofintuition.in സ്നേഹത്തോടെ, Team INTUITION. ❤️
Nov 22, 202001:48:43
What is the INTUITION TALK |Subabu Silence |A clarification about INTUITION talk

What is the INTUITION TALK |Subabu Silence |A clarification about INTUITION talk

Intuition talk - ആശയങ്ങളുടെ വർത്തമാനം.
ഇത് ഒരു Academy of Intuition സംരംഭം.
മനുഷ്യന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഒരോ മനുഷ്യന്റേയും ആന്തരികമായ പരിവര്‍ത്തനത്തിലൂടെ സാധ്യമാണ്. അതിനുവേണ്ടിയുള്ള കുഞ്ഞ് കുഞ്ഞ് ശ്രമങ്ങളാണ് academy of Intuition.
ഒരോ മനുഷ്യനും ഒരു വിത്താണ്. സ്വന്തം അകമേ ഉടലെടുക്കുന്ന ആശയങ്ങളാണ് ആ വിത്ത് വളരാന്‍ പ്രേരണയാകുന്നത്. അവയുടെ പങ്കുവെയ്ക്കലുകൾ സമുഹത്തെ ഒന്നിച്ചു വളരുന്നതിന് അത്രമേൽ പ്രധാനമാണ്.
പറയാൻ ഒരാശയമുണ്ടെങ്കിൽ കേൾക്കാൻ ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്കുള്ളിലുള്ള ആശയങ്ങള്‍ ഞങ്ങളെ അറിയിക്കൂ,ലോകം കാതോർത്തിരിക്കുന്നു.
Team INTUITION. ❤️
Nov 15, 202010:13
ഒഴുകുന്ന ജീവിതം |ഷൗക്കത്ത് |INTUITION TALK |IT 03|thought transforming speech. Hosted by Subabu

ഒഴുകുന്ന ജീവിതം |ഷൗക്കത്ത് |INTUITION TALK |IT 03|thought transforming speech. Hosted by Subabu

ഷൗക്കത്ത്, ഗുരു നിത്യചൈതന്യയതിയുടെ കൂടെ കുറച്ചു കാലം ജീവിച്ചു . ഗുരുവിനൊപ്പം പൗരസ്ത്യവും പാശ്ചാത്യവുമായ ദർശനങ്ങളെ അടുത്ത് പരിചയിച്ചു. മനശാസ്ത്രം , വിദ്യാഭ്യാസ ദർശനം , പാരൻ്റിംഗ്, കൗൺസിലിംഗ് തുടങ്ങി ജീവിത സ്പർശിയായ വിഷയങ്ങളെ ഗുരുവിൽ നിന്ന് അടുത്തറിഞ്ഞു. ഈ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി മനുഷ്യരുടെ ചേർത്തുനില്ക്കലുകളെ പ്രോത്സാഹിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിൽ കഠിനമായ വിഷയങ്ങളെ പുസ്തകങ്ങളില്‍ ഷൗക്കത്ത് അവതരിപ്പിക്കുന്നു . നല്ലൊരു യാത്രികനായ ഇദ്ദേഹത്തിൻ്റെ ഹിമാലയം യാത്ര വിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാരായണഗുരു, നടരാജഗുരു, ഗുരു നിത്യ എന്നീ ഗുരുക്കന്മാരുടെ ജീവിതവും ദർശനവും പറയുന്ന ഗുരുത്രയം എന്ന പേരിലുള്ള മൂന്ന് വാല്യം വരുന്ന പുസ്തകത്തിൻ്റെ രചനയിൽ ആണ് ഇപ്പോൾ.

ഈ എപ്പിസോഡിൽ നമ്മൾ ഒഴുകുന്ന ജീവിതം എന്താണെന്ന് ചർച്ച ചെയ്യുന്നു. ഈ സംഭാഷണത്തിൽ ലളിതവും ധ്യാനാത്മകവുമായ ജീവിതത്തിലേക്ക് എങ്ങനെയാണ് അലിയുന്നതെന്നറിയാം. തനിക്ക് അകത്തും പുറത്തുമുള്ള പ്രകൃ തത്തെ തിരിച്ചറിയാൻ ഈ അന്വേഷണത്തിലൂടെ സാധ്യമാകുന്നു.

ഷൗക്കത്ത് സഹജോത്സു എന്ന FB പേജില്‍ അദ്ദേഹത്തെ പിന്തുടരാം.

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും Academy of Intuition എന്ന Facebook പേജിലും. Subabu Silence എന്ന പേജിലും അറിയിക്കാം.
Intuitionacademy.in@gmail.com എന്ന email ലും ഞങ്ങളെ ബന്ധപ്പെടാം. ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നു.
AcademyofIntuition.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഞങ്ങളെ കൂടുതല്‍ അറിയുക.
നമുക്ക് ആശയങ്ങളുടെ വർത്തമാനം തുടരാം.
സ്നേഹത്തോടെ

Team INTUITION. ❤️
Nov 15, 202001:28:51
Ep 02 അടുക്കള ഒരു കലാപഭൂമി |രമണി കെ ടി
Nov 08, 202020:35
ചങ്ക് ചമ്മന്തി - രസങ്ങൾക്കുമപ്പുറത്ത്.
Nov 01, 202008:08