Skip to main content
Keraleeyam

Keraleeyam

By Keraleeyam

Currently playing episode

മോണിം​ഗ് വോയ്സ് -71 | കോടികളുടെ വരുമാനം മലയാള സിനിമയ്ക്ക് നൽകുന്നതെന്ത്?

KeraleeyamMay 07, 2024

00:00
15:23
മോണിം​ഗ് വോയ്സ് -71 | കോടികളുടെ വരുമാനം മലയാള സിനിമയ്ക്ക് നൽകുന്നതെന്ത്?

മോണിം​ഗ് വോയ്സ് -71 | കോടികളുടെ വരുമാനം മലയാള സിനിമയ്ക്ക് നൽകുന്നതെന്ത്?

മലയാള സിനിമകൾ തുടർച്ചയായി തീയേറ്ററുകളിൽ നിന്നും കോടികൾ വാരിക്കൂട്ടുന്ന കാലമാണല്ലോ. തീയേറ്ററുകളുടെ ഭാവിയെക്കുറിച്ചുണ്ടായിരുന്ന ആശങ്ക മാറിത്തുടങ്ങിയിരിക്കുന്നു. ഈ നേട്ടം മലയാള സിനിമയ്ക്ക് എങ്ങനെയാണ് ​ഗുണകരമായി മാറുന്നത്? നിർമ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സന്ദീപ് സേനൻ സംസാരിക്കുന്നു.

May 07, 202415:23
മോണിം​ഗ് വോയ്സ് - 70 | ഉഷ്ണതരം​ഗത്തിൽ വെന്തുരുകി കേരളം

മോണിം​ഗ് വോയ്സ് - 70 | ഉഷ്ണതരം​ഗത്തിൽ വെന്തുരുകി കേരളം

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരം​ഗ മാപ്പിൽ ആദ്യമായി കേരളവും. വരും വർഷങ്ങളിലും ഈ സാഹചര്യം ആവർത്തിക്കുമോ? കടുത്ത വേനൽ കഴിഞ്ഞാൽ പ്രളയമാണോ കേരളത്തെ കാത്തിരിക്കുന്നത്? കുസാറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി മനോജ് സംസാരിക്കുന്നു.

May 03, 202413:29
മോണിം​ഗ് വോയ്സ് - 69 | പുതിയ കാലത്തെ തൊഴിൽ സംഘാടനം

മോണിം​ഗ് വോയ്സ് - 69 | പുതിയ കാലത്തെ തൊഴിൽ സംഘാടനം

ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി വർ​ഗം അവകാശങ്ങൾ നേടിയെടുത്ത ദിവസം. എന്നാൽ ഇന്ത്യയടക്കം പല രാജ്യങ്ങളിലും അസംഘടിത മേഖലയിൽ തൊഴിലവകാശങ്ങളുടെ ലംഘനം വ്യാപകമാണ്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സെൽഫ് എംപ്ലോയിഡ് വിമൻ അസോസിയേഷൻ (സേവ) ജനറൽ സെക്രട്ടറി സോണിയ ജോർജ് സംസാരിക്കുന്നു.

Apr 30, 202413:44
മോണിം​ഗ് വോയ്സ് - 68 | നമ്മൾ പൗരരിൽ നിന്നും പ്രജയിലേക്കോ?

മോണിം​ഗ് വോയ്സ് - 68 | നമ്മൾ പൗരരിൽ നിന്നും പ്രജയിലേക്കോ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പുരോ​ഗമിക്കുകയാണല്ലോ. തെരഞ്ഞെടുപ്പ് രം​ഗത്തെ നിലവിലെ പ്രവണതകൾ എന്താണ് സൂചിപ്പിക്കുന്നത്? നമ്മൾ പൗരരിൽ നിന്നും പ്രജയിലേക്ക് തിരികെ നടക്കുകയാണോ? മുൻ ഐ.എ.എസ് ഓഫീസർ കണ്ണൻ ​ഗോപിനാഥൻ സംസാരിക്കുന്നു.

Apr 27, 202418:05
മോണിം​ഗ് വോയ്സ് 67 | തെരഞ്ഞെടുപ്പിൽ കേരളം ചിന്തിക്കുന്നതെന്ത്?

മോണിം​ഗ് വോയ്സ് 67 | തെരഞ്ഞെടുപ്പിൽ കേരളം ചിന്തിക്കുന്നതെന്ത്?

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ഏപ്രിൽ 26ന് കേരളം പോളിം​ഗ് ബൂത്തിലേക്ക് പോവുകയാണ്. ഈ ദേശീയ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുന്നണികളും ജനങ്ങളും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളെ വിലയിരുത്തുന്നു രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി മാത്യു.

Apr 24, 202413:27
മോണിം​ഗ് വോയ്സ് - 66 | മോ​ദി പ്രഭാവം മായുന്ന ഉത്തരേന്ത്യ

മോണിം​ഗ് വോയ്സ് - 66 | മോ​ദി പ്രഭാവം മായുന്ന ഉത്തരേന്ത്യ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ട പശ്ചാത്തലത്തിൽ എന്താകും വരാൻ പോകുന്ന വോട്ടെടുപ്പുകളെ സ്വാധീനിക്കാൻ പോകുന്ന ഘടകങ്ങളെന്ന് ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്നു മാധ്യമം പത്രത്തിന്റെ ദില്ലി ബ്യൂറോ ചീഫ് റിപ്പോർട്ടർ ഹ​സനുൽ ബന്ന.

Apr 20, 202410:27
മോണിം​ഗ് വോയ്സ് - 65 | രണ്ട് മാനിഫെസ്റ്റോകൾ പറയുന്ന രാഷ്ട്രീയം

മോണിം​ഗ് വോയ്സ് - 65 | രണ്ട് മാനിഫെസ്റ്റോകൾ പറയുന്ന രാഷ്ട്രീയം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലേക്ക് ഇന്ത്യ നാളെ പ്രവേശിക്കുകയാണ്. ഈ സാഹചര്യത്തിൽ, ബി.ജെ.പിയും കോൺ​ഗ്രസും പുറത്തിറക്കിയ മാനിഫെസ്റ്റോയെ മുൻ നിർത്തി രണ്ട് പാർട്ടികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിലെ പ്രകടമായ വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ അമൃത്ലാൽ.

Apr 17, 202416:34
മോണിം​ഗ് വോയ്സ് - 64 | അംബേദ്കറെ വീണ്ടെടുക്കുന്ന തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ

മോണിം​ഗ് വോയ്സ് - 64 | അംബേദ്കറെ വീണ്ടെടുക്കുന്ന തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ

ഇന്ന് ഡോക്ടർ ബി.ആർ അംബേദ്കർ ജന്മദിനം. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കോൺ​ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ ജാതി സെൻസസ് നടപ്പിലാക്കും എന്നാണ് അവർ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. വിവാദമായ പൂന പാക്ടുമായി ബന്ധപ്പെട്ട് അംബേദ്കർ മുന്നോട്ടുവച്ച പ്രാതിനിധ്യ ജനാധിപത്യത്തെ വീണ്ടെടുക്കുകയാണോ ഈ പ്രഖ്യാപനം? നിയമവിദ​ഗ്ധനും അധ്യാപകനുമായ ജി മോഹൻ ​ഗോപാൽ സംസാരിക്കുന്നു.

Apr 13, 202432:46
മോണിം​ഗ് വോയ്സ് - 63 | ആശങ്കകളുടെ കാലത്തെ പെരുന്നാൾ

മോണിം​ഗ് വോയ്സ് - 63 | ആശങ്കകളുടെ കാലത്തെ പെരുന്നാൾ

ലോക മുസ്ലീം ജനത ചെറിയ പെരുന്നാള്‍ ആഘോഷത്തിലാണ്. പെരുന്നാളിന്റെ ഈ സന്തോഷത്തിനിടയിലും അനേകം ആശങ്കകൾ പ്രകടമാകുന്നുണ്ട്. ​ഗാസയിലെ കൂട്ടക്കൊലയും പൗരത്വനിയമ ഭേ​ദ​ഗതിയും ലൗജിഹാദ് ക്യാമ്പയിനുമെല്ലാം ഭീതിപരത്തുന്ന കാലത്തെ പെരുന്നാളിനെക്കുറിച്ച് സംസാരിക്കുന്നു അധ്യാപകനും എഴുത്തുകാരനുമായ ഡോ. ഉമർ തറമേൽ.

Apr 09, 202418:47
മോണിം​ഗ് വോയ്സ് - 62 | ആരോ​ഗ്യരം​ഗവും അനിതയുടെ സമരവും

മോണിം​ഗ് വോയ്സ് - 62 | ആരോ​ഗ്യരം​ഗവും അനിതയുടെ സമരവും

ഇന്ന് ലോക ആരോ​ഗ്യദിനം. ആരോ​ഗ്യമേഖലയിൽ നടന്ന ഒരു അനീതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങളുടെ ഭാ​ഗത്ത് നിന്നും കടുത്ത നടപടി നേരിടേണ്ടി വന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പി.ബി അനിത സംസാരിക്കുന്നു.

Apr 07, 202414:25
മോണിം​ഗ് വോയ്സ് - 61 | ബാം​ഗ്ലൂർ ജലക്ഷാമം കേരളത്തിന് അവസരമല്ല, പാഠമാണ്

മോണിം​ഗ് വോയ്സ് - 61 | ബാം​ഗ്ലൂർ ജലക്ഷാമം കേരളത്തിന് അവസരമല്ല, പാഠമാണ്

ബാം​ഗ്ലൂരിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ അവിടെയുള്ള ഐ.ടി, ഇലക്‌ട്രോണിക്സ് കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് വ്യവസായ മന്ത്രി പി രാജീവ്. എന്നാൽ, അവസരം മുതലെടുക്കാൻ ശ്രമിക്കുന്ന കേരളം എത്രമാത്രം ജലസുരക്ഷയുള്ള സ്ഥലമാണ്? മുതിർന്ന മാധ്യമ പ്രവർത്തക എം സുചിത്ര സംസാരിക്കുന്നു.

Apr 03, 202408:45
മോണിം​ഗ് വോയ്സ് - 60 | വെറുപ്പിനെതിരായ മനുഷ്യത്വത്തിന്റെ സന്ദേശം

മോണിം​ഗ് വോയ്സ് - 60 | വെറുപ്പിനെതിരായ മനുഷ്യത്വത്തിന്റെ സന്ദേശം

സഹനത്തിന്റെയും പീഡനത്തിന്റെയും ഓർമ്മകളുമായി ദുഃഖവെള്ളി കടന്നുപോവുകയും പ്രതീക്ഷയുടെ ഉയർത്തെഴുന്നേൽപ്പുമായി ഈസ്റ്റർ വരുകയുമാണ്. എന്താണ് സമകാലിക ലോക സാഹചര്യത്തിൽ ഈസ്റ്റർ ദിനം നൽകുന്ന സന്ദേശം. സീറോ മലബാര്‍ സഭ മുന്‍ വക്താവും എഴുത്തുകാരനുമായ ഫാ.പോള്‍ തേലക്കാട്ട് സംസാരിക്കുന്നു.


Mar 29, 202406:37
മോണിം​ഗ് വോയ്സ് - 59 | വെടിനിർത്തൽ പ്രമേയവും യു.എസ്‍ നിലപാടും

മോണിം​ഗ് വോയ്സ് - 59 | വെടിനിർത്തൽ പ്രമേയവും യു.എസ്‍ നിലപാടും

അഞ്ച് മാസം പിന്നിട്ടിട്ടും ​ഗാസയിലെ കൂട്ടക്കൊലകൾ അവസാനിച്ചിട്ടില്ല. റംസാനിലെ ശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും വെടിനിർത്തൽ വേണമെന്ന പ്രമേയം യു.എൻ രക്ഷാസമിതിയിൽ പാസായി. ഈ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന അമേരിക്കയുടെ താത്പര്യങ്ങളെയും ഇസ്രയേൽ അധിനിവേശത്തെയും വിമർശിക്കുകയാണ് ചിന്തകനും എഴുത്തുകാരനുമായ സി.കെ അബ്ദുൽ അസീസ്.

Mar 26, 202415:54
മോണിം​ഗ് വോയ്സ് - 58 | കെജ്രിവാളിന്റെ അറസ്റ്റും ബി.ജെ.പിയുടെ രാഷ്ട്രീയ താത്പര്യങ്ങളും

മോണിം​ഗ് വോയ്സ് - 58 | കെജ്രിവാളിന്റെ അറസ്റ്റും ബി.ജെ.പിയുടെ രാഷ്ട്രീയ താത്പര്യങ്ങളും

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ ജനാധിപത്യ മൂല്യങ്ങൾക്ക് ഒട്ടും വിലകൽപ്പിക്കുന്നില്ല എന്ന് ബി.ജെ.പി ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയാണ് ഈ നടപടിയിലൂടെ മുഴങ്ങുന്നതെന്ന് പറയുന്നു ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി റാണി ആന്റോ.

Mar 23, 202410:58
മോണിം​ഗ് വോയ്സ് - 57 | വിജയത്തിലേക്ക് എത്തിയ ആദിവാസി ഭൂസമരം

മോണിം​ഗ് വോയ്സ് - 57 | വിജയത്തിലേക്ക് എത്തിയ ആദിവാസി ഭൂസമരം

314 ദിവസമയി നിലമ്പൂരിൽ നടന്ന ആദിവാസി ഭൂസമരം അവസാനിച്ചു. സമരസമിതി ആവശ്യപ്പെട്ട പ്രകാരം 50 സെന്റ് ഭൂമി വീതം നൽകാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് നേതൃത്വം നൽകിയ ബിന്ദു വൈലാശേരി സംസാരിക്കുന്നു.

Mar 19, 202409:06
മോണിം​ഗ് വോയ്സ് - 56 | എന്താകും രാജ്യത്തിന്റെ വിധിയെഴുത്ത്?

മോണിം​ഗ് വോയ്സ് - 56 | എന്താകും രാജ്യത്തിന്റെ വിധിയെഴുത്ത്?

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചു. ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോൾ എന്താകും ഈ രാജ്യത്തിന്റെ ഭാവി? മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ സംസാരിക്കുന്നു.

Mar 16, 202408:54
മോണിം​ഗ് വോയ്സ് - 55 | മതനിരപേക്ഷതയെ തകർക്കുന്ന വിഭാ​ഗീയ നിയമം

മോണിം​ഗ് വോയ്സ് - 55 | മതനിരപേക്ഷതയെ തകർക്കുന്ന വിഭാ​ഗീയ നിയമം

ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ പൗരത്വഭേദ​​ഗതി നിയമം നടപ്പാക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവന്നതിന് പിന്നിലെ ലക്ഷ്യം എന്താണ്? ഒരിക്കൽ കൂടി പോരാട്ടത്തിന്റെ നാളുകളിലേക്കാണോ രാജ്യം നീങ്ങുന്നത്? കെ.ഇ.എൻ സംസാരിക്കുന്നു.

Mar 13, 202417:55
മോണിം​ഗ് വോയ്സ് - 54 | തെരഞ്ഞെടുപ്പിൽ ഉയരേണ്ട ചർച്ചകൾ

മോണിം​ഗ് വോയ്സ് - 54 | തെരഞ്ഞെടുപ്പിൽ ഉയരേണ്ട ചർച്ചകൾ

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മുന്നണികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഇടയുള്ള ചർച്ചകൾ എന്തെല്ലാമാണ് എന്ന നിരീക്ഷണം പങ്കുവയ്ക്കുകയാണ്‌ മുതിർന്ന മാധ്യമ പ്രവർത്തകനായ എൻ.പി ചേക്കുട്ടി.

Mar 10, 202410:26
മോണിം​ഗ് വോയ്സ് - 53 | നിരപരാധികളെ തടവറയിലാക്കുന്ന യു.എ.പി.എ

മോണിം​ഗ് വോയ്സ് - 53 | നിരപരാധികളെ തടവറയിലാക്കുന്ന യു.എ.പി.എ

പത്ത് വർഷമായി ജയിൽ കഴിയുന്ന പ്രൊഫ. ജി.എൻ സായിബാബ മോചിതനായിരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് മോചനം. എന്നാൽ യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുന്ന എത്രയോ പേർ ഇപ്പോഴും അന്യായമായി തടവിൽ കഴിയുകയാണ്. ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന മലയാളിയായ ഡൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന്റെ പങ്കാളിയും എഴുത്തുകാരിയുമായ ജെനി റൊവീന സംസാരിക്കുന്നു.

Mar 07, 202414:22
മോണിം​ഗ് വോയ്സ് - 52 | ജനാധിപത്യവത്കരണം ക്യാമ്പസുകളിൽ നിന്നാണ് തുടങ്ങേണ്ടത്

മോണിം​ഗ് വോയ്സ് - 52 | ജനാധിപത്യവത്കരണം ക്യാമ്പസുകളിൽ നിന്നാണ് തുടങ്ങേണ്ടത്

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റേത് കേവലം ആൾക്കൂട്ടക്കൊലയായി മാത്രം കാണാൻ കഴിയില്ലെന്നും ജനാധിപത്യത്തെ ഇന്നും അടവുനയമായി ഉൾക്കൊള്ളുന്ന സി.പി.എം ശൈലി തന്നെ അവരുടെ വിദ്യാർത്ഥി പ്രസ്ഥാനവും ശീലിക്കുന്നതിന്റെ പ്രശ്നം കൂടിയാണെന്നും പറയുന്നു ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ ബി രാജീവൻ.

Mar 04, 202407:14
മോണിം​ഗ് വോയ്സ് -51 | ലോകായുക്ത ബിൽ: പോരാട്ടം തുടരും

മോണിം​ഗ് വോയ്സ് -51 | ലോകായുക്ത ബിൽ: പോരാട്ടം തുടരും

കേരള നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി ബിൽ രാഷ്ട്രപതി അം​ഗീകരിച്ചതോടെ ലോകായുക്തയുടെ പ്രാധാന്യം തന്നെ നഷ്ടമായിരിക്കുകയാണ്. ഈ നിയമ ഭേദഗതിയിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കുറയുകയും അഴിമതി നിരോധന സംവിധാനം ദുർബലമാവുകയുമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു ഇതിനെതിരെ പോരാടിയ പൊതുപ്രവർത്തകൻ ആർ.എസ് ശശികുമാർ.

Mar 01, 202409:24
മോണിം​ഗ് വോയ്സ് 50 | ആനയും വെടിക്കെട്ടും വേണ്ടതുണ്ടോ?

മോണിം​ഗ് വോയ്സ് 50 | ആനയും വെടിക്കെട്ടും വേണ്ടതുണ്ടോ?

കേരളത്തിൽ ഉത്സവ സീസൺ ആരംഭിച്ചതോടെ ആന ഇടയലുകളും വെടിക്കെട്ട് അപകടങ്ങളും പതിവായിരിക്കുന്നു. ജനുവരി-ഫെബ്രുവരി മാസത്തിൽ മാത്രം 367 ഇടത്താണ് ആന ഇടഞ്ഞത്. വെടിക്കെട്ട് അപകടങ്ങളും പലയിടത്തുമുണ്ടായി. എന്താണ് ഈ ദുരന്തങ്ങൾക്ക് പരിഹാരം? പതിറ്റാണ്ടുകളായി ആന പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന വി.കെ വെങ്കിടാചലം സംസാരിക്കുന്നു.

Feb 27, 202411:60
മോണിം​ഗ് വോയ്സ് -49 | സംവരണ വിരുദ്ധരുടെ പാഠപുസ്തകം

മോണിം​ഗ് വോയ്സ് -49 | സംവരണ വിരുദ്ധരുടെ പാഠപുസ്തകം

സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുക എന്നതാണ് വർ​ഗീയതയ്ക്കുള്ള ഒരു പരിഹാരമായി പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. ഭരണഘടനാ വിരുദ്ധമായ ഈ നിലപാടാണ് നാളുകളായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, സംവരണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സുദേഷ് എം രഘു.

Feb 24, 202409:40
മോണിം​ഗ് വോയ്സ് -48|പെൺമെമ്മോറിയൽ എന്നാണ് പരി​ഗണിക്കുക?

മോണിം​ഗ് വോയ്സ് -48|പെൺമെമ്മോറിയൽ എന്നാണ് പരി​ഗണിക്കുക?

നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാനായി പോരാടുന്ന തുല്യ പ്രാതിനിധ്യ പ്രസ്ഥാനം, തിരുവനന്തപുരത്ത് ഫെബ്രുവരി 17ന് 'പെൺമെമ്മോറിയൽ' എന്ന പേരിൽ ഒരു ലക്ഷത്തോളം ഒപ്പുകളുള്ള കടലാസ് ചുരുൾ നിവർത്തി ചരിത്രപ്രാധാന്യമുള്ള സമരം സംഘടിപ്പിച്ചു. എന്നാൽ തുല്യ പ്രാതിനിധ്യം നടപ്പിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആർജ്ജവമില്ല എന്നാണ് സ്ഥാനാർത്ഥി ചർച്ചകൾ സൂചിപ്പിക്കുന്നത്. സമരത്തിന് നേതൃത്വം നൽകുന്ന പ്രൊഫ. കുസുമം ജോസഫ് പ്രതികരിക്കുന്നു.

Feb 21, 202410:05
മണികണ്ഠൻ അട്ടപ്പാടി

മണികണ്ഠൻ അട്ടപ്പാടി

കവിത



Feb 21, 202400:51
രതീഷ് ടി ​ഗോപി

രതീഷ് ടി ​ഗോപി

കവിത



Feb 21, 202402:30
ലിജിന കടുമേനി

ലിജിന കടുമേനി

കവിത



Feb 21, 202401:37
ഹരീഷ് പൂതാടി

ഹരീഷ് പൂതാടി

കവിത



Feb 21, 202400:40
പ്രകാശ് ചെന്തളം

പ്രകാശ് ചെന്തളം

കവിത



Feb 21, 202403:08
തങ്കച്ചൻ തേവൻ

തങ്കച്ചൻ തേവൻ

കവിത



Feb 21, 202402:06
​​ഗം​ഗാധരൻ പണിയൂരാളിൽ

​​ഗം​ഗാധരൻ പണിയൂരാളിൽ

കവിത

Feb 21, 202401:06
ദാമോദരൻ തേവൻ

ദാമോദരൻ തേവൻ

കവിത

Feb 21, 202401:30
സിജു സി മീന

സിജു സി മീന

കവിത

Feb 21, 202402:25
മോണിം​ഗ് വോയ്സ് - 47 | മുത്തങ്ങ ഭൂസമരത്തിന്റെ തുടർച്ചകൾ

മോണിം​ഗ് വോയ്സ് - 47 | മുത്തങ്ങ ഭൂസമരത്തിന്റെ തുടർച്ചകൾ

മുത്തങ്ങയിൽ ഭൂഅവകാശത്തിനായി സമരം ചെയ്ത ആദിവാസികൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തിന്റെ ഓർമ്മയ്ക്ക് ഇന്ന് 21 വർഷം. ഐതിഹാസികമായ ആ പോരാട്ടം ആ​ദിവാസി ജീവിതങ്ങളിലും കേരള സമൂഹത്തിലും സൃഷ്ടിച്ച പ്രതിഫലനങ്ങൾ എന്തെല്ലാമായിരുന്നു? സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എം ​ഗീതാനന്ദൻ സംസാരിക്കുന്നു.

Feb 18, 202415:49
മോണിം​ഗ് വോയ്സ് - 46 | അഴിമതിക്കും ദുരന്തങ്ങൾക്കും വഴിയൊരുക്കുന്ന കരിമണൽ ഖനനം

മോണിം​ഗ് വോയ്സ് - 46 | അഴിമതിക്കും ദുരന്തങ്ങൾക്കും വഴിയൊരുക്കുന്ന കരിമണൽ ഖനനം

സ്വകാര്യ കമ്പനിയുമായുള്ള ഇടപാടുകളില്‍ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഹർജി കര്‍ണാടക ഹൈക്കോടതി തള്ളി. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി വഴിവിട്ടരീതിയിൽ ശ്രമിച്ചു എന്ന ആരോപണങ്ങളിൽ ഇതോടെ അന്വേഷണം ഊർജ്ജിതമാകും. ഈ സാഹചര്യത്തിൽ, അഴിമതിക്കും ദുരന്തങ്ങൾക്കും കാരണമായിത്തിരുന്ന കരിമണൽ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നു സാമൂഹ്യപ്രവർത്തകനായ കാർത്തിക് ശശി.

Feb 16, 202410:44
മോണിം​ഗ് വോയ്സ് - 45 | എന്താണ് റോഡിയോയുടെ പ്രസക്തി?

മോണിം​ഗ് വോയ്സ് - 45 | എന്താണ് റോഡിയോയുടെ പ്രസക്തി?

ഇന്ന് ഫെബ്രുവരി 13, ലോക റോഡിയോ ദിനം. ഇന്ത്യയിൽ റേഡിയോ മിണ്ടി തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടും പിന്നിട്ടിരിക്കുന്നു. ഒരുകാലത്ത് ഏറ്റവും ജനകീയമായിരുന്ന റോഡിയോ എന്ന മാധ്യമത്തിന്റെ ഇന്നത്തെ പ്രസക്തി എന്താണ്? പൊതു പ്രക്ഷേപണ നിലയമായ ആകാശവാണിയുടെ സാധ്യതകൾ എന്താണ്? കൊച്ചി നിലയത്തിന്റെ പ്രോ​ഗ്രാം ഹെഡ് പി ബാലൻ സംസാരിക്കുന്നു.

Feb 12, 202410:58
മോണിം​ഗ് വോയ്സ് - 44 | ഇറ്റ്ഫോക്ക് തുറന്നിടുന്ന സാധ്യതകൾ

മോണിം​ഗ് വോയ്സ് - 44 | ഇറ്റ്ഫോക്ക് തുറന്നിടുന്ന സാധ്യതകൾ

കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക് 2024) ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ നടക്കുകയാണ്. 'ഒരുമ, സമാധാനം, ദൃഢവിശ്വാസം' എന്നതാണ് നാടകോത്സവത്തിന്റെ ആശയം. രാജ്യാന്തര, ദേശീയ, മലയാള വിഭാഗത്തിൽ നിന്നും വ്യത്യസ്തങ്ങളായ നാടകങ്ങൾ അരങ്ങിലെത്തുന്ന ഈ വർഷത്തെ ഇറ്റ്ഫോക്കിനെ പരിചയപ്പെടുത്തുന്നു ഫെസ്റ്റിവൽ ഡയറക്ടർ ബി അനന്തകൃഷ്ണൻ.

Feb 08, 202412:39
മോണിം​ഗ് വോയ്സ് - 43 | അധികാരത്തെ വിമർശിക്കാൻ ഭയക്കുന്ന എഴുത്തുകാർ

മോണിം​ഗ് വോയ്സ് - 43 | അധികാരത്തെ വിമർശിക്കാൻ ഭയക്കുന്ന എഴുത്തുകാർ

സാഹിത്യോത്സവങ്ങളെ തുടർന്ന് സാംസ്കാരിക മേഖലയിൽ പലതരം വിവാദങ്ങൾ ഉയർന്നുവന്നിരിക്കുകയാണല്ലോ. എന്നാൽ, എഴുത്തുകാരുടെ രാഷ്ട്രീയം എന്താകണം? സൗവർണ്ണ പ്രതിപക്ഷമാകാൻ എഴുത്തുകാർക്ക് കഴിയുന്നുണ്ടോ? തുടങ്ങിയ നിർണ്ണായക ചോദ്യങ്ങൾ ഈ വിവാദങ്ങൾക്കിടയിൽ ഉന്നയിക്കപ്പെടാതെ പോകുന്നു എന്ന വിമർശനം ഉയർത്തുകയാണ് എഴുത്തുകാരൻ കരുണാകരൻ.

Feb 06, 202411:57
മോണിം​ഗ് വോയ്സ് - 42 | സാമ്പത്തിക പ്രതിസന്ധിക്ക് ആരാണ് കാരണം?

മോണിം​ഗ് വോയ്സ് - 42 | സാമ്പത്തിക പ്രതിസന്ധിക്ക് ആരാണ് കാരണം?

കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം രൂക്ഷമായിരിക്കുകയാണ്. കേരളത്തോടുള്ള അവ​ഗണനയ്ക്കെതിരെ ഫെബ്രുവരി എട്ടിന് ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കാൻ പോവുകയാണ്. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ വ്യക്തമാക്കുകയാണ് ഡോ. കെ.പി കണ്ണൻ.

Feb 03, 202417:33
മോണിം​ഗ് വോയ്സ് - 41 | കാലം മാറുമ്പോൾ മമ്മൂട്ടിയും മോഹൻലാലും

മോണിം​ഗ് വോയ്സ് - 41 | കാലം മാറുമ്പോൾ മമ്മൂട്ടിയും മോഹൻലാലും

പതിറ്റാണ്ടുകളായി മലയാളികളുടെ ജീവിതത്തിന്റെ ഭാ​ഗമാണ് മമ്മൂട്ടിയും മോഹൻലാലും. ഈ കാലഘട്ടത്തിൽ സമൂഹത്തിലുണ്ടായ പലതരം മാറ്റങ്ങൾ എങ്ങനെയാണ് ഇവരുടെ സിനിമകളിൽ പ്രതിഫലിച്ചത്? കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താരപരിവേഷത്തിൽ എന്ത് മാറ്റമാണ് വന്നിട്ടുള്ളത്? ചലച്ചിത്ര നിരൂപകനും അധ്യാപകനുമായ കെ.പി ജയകുമാർ സംസാരിക്കുന്നു.

Feb 03, 202416:59
മോണിം​ഗ് വോയ്സ് - 40 | ജനാധിപത്യത്തിൽ എന്ത് രാജഭക്തി?

മോണിം​ഗ് വോയ്സ് - 40 | ജനാധിപത്യത്തിൽ എന്ത് രാജഭക്തി?

കഴിഞ്ഞ ദിവസം പത്മ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ നിന്നും അർഹരായവരുടെ കൂട്ടത്തിൽ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായിയും ഉണ്ടായിരുന്നു. വരേണ്യമൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് സംസാരിക്കുന്ന അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായിക്ക് പത്മശ്രീ ലഭിക്കുന്നത് കേവലം യാദൃശ്ചികമാണോ? ജനാധിപത്യത്തിൽ നിന്നും പുറകോട്ട് നടക്കുന്ന സമകാലിക രാഷ്ട്രീയ പരിസരവുമായി അതിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നു എഴുത്തുകാരിയായ അലീന.

Jan 27, 202412:12
മോണിം​ഗ് വോയ്സ് - 39| വധശിക്ഷ ശിക്ഷയല്ല, ക്രൂരമായ കൊലയാണ്

മോണിം​ഗ് വോയ്സ് - 39| വധശിക്ഷ ശിക്ഷയല്ല, ക്രൂരമായ കൊലയാണ്

അമേരിക്കയിലെ അലബാമയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളിയെ നൈട്രജൻ വാതകം നൽകി ക്രൂരമായ രീതിയിൽ വധിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. ഈ സാഹചര്യത്തിൽ വധശിക്ഷ എന്ന ശിക്ഷാരീതി തന്നെ എന്തുകൊണ്ട് എതിർക്കപ്പെടണം എന്ന് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ കെ രാമചന്ദ്രൻ.

Jan 24, 202409:05
മോണിം​ഗ് വോയ്സ് - 38 | രാമക്ഷേത്രവും ബഹുസ്വര ഇന്ത്യയും

മോണിം​ഗ് വോയ്സ് - 38 | രാമക്ഷേത്രവും ബഹുസ്വര ഇന്ത്യയും

ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാർ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവയ്പ്പാണ് ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ. തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള ആസൂത്രിത രാഷ്ട്രീയ പരിപാടി കൂടിയാണ് അയോധ്യയിൽ നടക്കുന്ന ചടങ്ങ്. ബഹുസ്വര ജനാധിപത്യ ശക്തികൾ ഈ ഭീഷണി തിരിച്ചറിഞ്ഞ് ഒന്നിച്ചുനിൽക്കുന്നതാണ് പ്രതീക്ഷയെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ വേണു.

Jan 20, 202411:49
മോണിം​ഗ് വോയ്സ് - 37 | കേരളത്തിലെ പൊലീസിന് എന്ത് സംഭവിക്കുന്നു?

മോണിം​ഗ് വോയ്സ് - 37 | കേരളത്തിലെ പൊലീസിന് എന്ത് സംഭവിക്കുന്നു?

കേരളത്തിൽ പൊലീസ് അതിക്രമങ്ങൾ വല്ലാതെ വർദ്ധിച്ചിരിക്കുകയാണ്. വ്യാജ ഏറ്റുമുട്ടലുകൾ മുതൽ തെരുവിൽ സമരങ്ങളെ നേരിടുന്നതിൽ വരെ പൊലീസ് രാജ് പ്രകടമാണ്. ആഭ്യന്തര വകുപ്പിന് ഒരു മന്ത്രിയില്ലാത്ത അവസ്ഥ. ഇതാണോ നവകേരളത്തിലെ പൊലീസ്? സാമൂഹ്യപ്രവർത്തകനായ എൻ സുബ്രഹ്മണ്യൻ സംസാരിക്കുന്നു.

Jan 17, 202410:25
വെള്ളത്തിലാശാൻ | കവിത | ​​ദുർ​ഗാപ്രസാദ്

വെള്ളത്തിലാശാൻ | കവിത | ​​ദുർ​ഗാപ്രസാദ്

ശബ്ദം : ദുർ​ഗാപ്രസാദ്

Jan 16, 202401:12
മോണിം​ഗ് വോയ്സ് - 36 | എം.ടിയിലൂടെ പുനരാവിഷ്കരിക്കപ്പെടുന്ന സവർണാധിപത്യം

മോണിം​ഗ് വോയ്സ് - 36 | എം.ടിയിലൂടെ പുനരാവിഷ്കരിക്കപ്പെടുന്ന സവർണാധിപത്യം

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തി എം.ടി വാസുദേവൻ നായർ നടത്തിയ അ​ധികാര വിമർശനം ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ. എന്നാൽ എം.ടിയുടെ രചനകളിലെ സവർണാധിപത്യ സമീപനങ്ങൾക്കെതിരെ ഉയർന്ന വളരെ പ്രധാനപ്പെട്ട വിമർശനങ്ങൾ ഇതിലൂടെ റദ്ദുചെയ്യപ്പെടാൻ പാടില്ല എന്ന് വ്യക്തമാക്കുന്നു ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്.

Jan 14, 202417:41
മോണിം​ഗ് വോയ്സ് - 35 | രാമക്ഷേത്രവും കോൺഗ്രസ് നിലപാടും

മോണിം​ഗ് വോയ്സ് - 35 | രാമക്ഷേത്രവും കോൺഗ്രസ് നിലപാടും

ഏറെ ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്നും വിട്ടുനിൽക്കാൻ കോൺ​ഗ്രസ് തീരുമാനിച്ചിരിക്കുന്നു. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർ.എസ്.എസ് അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും കോൺ​ഗ്രസ് പറഞ്ഞു. വൈകിയെത്തിയ കോൺ​ഗ്രസിന്റെ ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുന്നു കോൺ​ഗ്രസ് യുവനേതാവായ വി.ടി ബലറാം.

Jan 11, 202413:22
മോണിം​ഗ് വോയ്സ് - 34 | അക്രമം ആഘോഷിക്കുന്ന സിനിമകൾ

മോണിം​ഗ് വോയ്സ് - 34 | അക്രമം ആഘോഷിക്കുന്ന സിനിമകൾ

തമിഴ് ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംവിധായകന്റെ മാനസികനില പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സിനിമകളിൽ വയലൻസ് രം​ഗങ്ങൾ കൂടുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. എങ്ങനെയാണ് ഈ പ്രവണതയെ മനസിലാക്കേണ്ടത് എന്ന് സംസാരിക്കുന്നു ചലച്ചിത്ര നിരൂപകനായ ജി.പി രാമചന്ദ്രൻ.

Jan 08, 202407:34
മോണിം​ഗ് വോയ്സ് 33 | രാമക്ഷേത്രവും സെക്കുലർ ജനാധിപത്യത്തിന്റെ വീഴ്ചകളും

മോണിം​ഗ് വോയ്സ് 33 | രാമക്ഷേത്രവും സെക്കുലർ ജനാധിപത്യത്തിന്റെ വീഴ്ചകളും

അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കപ്പെടുകയാണ്. ബാബറി മസ്ജിദ് തകർത്ത ശേഷം നിർമ്മിക്കുന്ന ഈ ക്ഷേത്രം ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നൽകുന്ന സന്ദേശം എന്താണ്? ചിന്തകനും എഴുത്തുകാരനുമായ ഡോ. പി.കെ പോക്കർ സംസാരിക്കുന്നു.


Jan 05, 202410:05
മോണിം​ഗ് വോയ്സ് 32 | സംഘപരിവാറിന് എന്ത് സ്ത്രീപക്ഷം?

മോണിം​ഗ് വോയ്സ് 32 | സംഘപരിവാറിന് എന്ത് സ്ത്രീപക്ഷം?

ഇന്ന്, ജനുവരി മൂന്നിന് തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തോടെ ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കുകയാണ്. രണ്ട് ലക്ഷം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ അണിചേരാൻ കഴിയുന്ന ഒന്നാണോ സംഘപരിവാറിന്റെ രാഷ്ട്രീയം? സാമൂഹ്യപ്രവർത്തകയും മറുവാക്ക് മാസികയുടെ എഡിറ്ററുമായ അംബിക സംസാരിക്കുന്നു.

Jan 02, 202409:38