KeraleeyamMar 23, 2024
മോണിംഗ് വോയ്സ് - 76 | പെരിയാർ ഒരു സൂചന: വിഷമാലിന്യ ദുരന്തങ്ങൾ ആവർത്തിക്കും
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്ന വാർത്ത ആവർത്തിക്കുകയാണ്. പ്രതിഷേധങ്ങളും സമരങ്ങളും അവഗണിക്കപ്പെടുകയും വിഷം തുപ്പുന്ന വ്യവസായശാലകൾക്കെതിരെ നടപടിയുണ്ടാകാതിരിക്കുകയും ചെയ്യുന്നതും ആദ്യമല്ല. ആ ചരിത്രം വിശദമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ പുരുഷൻ ഏലൂർ.
ആദ്യം മരം നടേണ്ടത് നമ്മുടെ മനസ്സിലാണ്
എതിർപ്പുകളെ തുടർന്ന് വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള ഉത്തരവ് മരവിപ്പിച്ചെങ്കിലും സർക്കാരിന്റെ ഈ സമീപനം മാറാത്തത് എന്തുകൊണ്ട്? അധ്യാപകനും എഴുത്തുകാരനുമായ ഇ ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു.
വെയ്സ്റ്റ് ടു എനർജി : സോണ്ട കമ്പനിയെ ഒഴിവാക്കുന്നതിന് പിന്നിലെ താല്പര്യമെന്ത് ?
ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന് മറുപടി പറയാൻ ബാധ്യസ്ഥരായ സോണ്ട ഇൻഫ്രാടെക് കമ്പനിയെ 'വേസ്റ്റ് ടു എനർജി' പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നിലെ താല്പര്യമെന്താണ് ?
മോണിംഗ് വോയ്സ് - 75 | ആർ.എസ്.എസ് - ബി.ജെ.പി അകൽച്ച ഒരു കാപട്യം
ബി.ജെ.പി ദുർബലമായിരുന്ന കാലത്താണ് ആർ.എസ്.എസ്സിന്റെ സഹായം തേടിയിരുന്നതെന്നും ഇപ്പോൾ പാർട്ടി ശക്തമായതിനാൽ ആ സഹായത്തിന്റെ ആവശ്യമില്ലെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇതിൽ യാഥാർത്ഥ്യമുണ്ടോ? ഇരുകൂട്ടരും തമ്മിൽ ബന്ധമില്ലെന്ന് സ്ഥാപിക്കുന്നതിന്റെ പിന്നിലെ താത്പര്യം എന്താണ്? സാമൂഹ്യപ്രവർത്തകനും സോഷ്യലിസ്റ്റുമായ വിജയരാഘവൻ ചേലിയ സംസാരിക്കുന്നു.
പ്രതീക്ഷ വിതച്ച്, നഷ്ടം കൊയ്ത കോൾ കർഷകർ
ചരിത്രത്തിൽ ആദ്യമായി കോൾ നെൽകൃഷിയിൽ ഭീമമായ നഷ്ടം ഉണ്ടായിരിക്കുന്നു. നഷ്ടത്തിന് കാരണമായി കർഷകർ ഉന്നയിക്കുന്ന കാരണങ്ങളും അതിന്റെ പരിഹാരങ്ങളും അന്വേഷിക്കുന്ന കേരളീയം ഗ്രൗണ്ട് റിപ്പോർട്ട്.
കൈവിട്ട ശസ്ത്രക്രിയ, ന്യായീകരണമില്ലാത്ത പിഴവ്
നാലു വയസ്സുകാരിയുടെ ആറാം വിരൽ നീക്കുന്നതിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ വാർത്ത ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. ഇത്തരം ചികിത്സാ പിഴവുകളെ എങ്ങനെ നേരിടാം എന്ന് സംസാരിക്കുന്നു 'ചികിത്സാനീതി' എന്ന സംഘടനയുടെ സെക്രട്ടറി ഡോ. പ്രിൻസ് കെ.ജെ.
A report on the origins and spread of Love Jihad propaganda
Predominantly aiming the Muslim men, over the years the love jihad propaganda grew as a highly sensitive polarising tool by the Hindutva organizations. This in-depth report investigates the origins and spread of love jihad.
ആർട്ടിക്കിൾ 370: കശ്മീരിൽ നിന്ന് ബി.ജെ.പി ഒളിച്ചോടുന്നത് എന്തിന്?
കശ്മീർ മേഖലയിലെ തെരഞ്ഞെടുപ്പിൽ നിന്നും ബി.ജെ.പി ഒളിച്ചോടുന്നത് എന്തുകൊണ്ടാണ് ?
മോണിംഗ് വോയ്സ് - 74 | ഇസ്ലാമോഫോബിയയുടെ ഇരയായി മമ്മൂട്ടിയും
കേരളത്തിൽ ആഴത്തിൽ വേരൂന്നിയ ഇസ്ലാമോഫോബിയയെ തുറന്നുകാട്ടുന്നതാണ് മമ്മൂട്ടിയും പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ. വെറുപ്പിന്റെയും അപരവത്കരണത്തിന്റെയും രാഷ്ട്രീയം ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്ന് വ്യക്തമാക്കുന്നു മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷൻസ് പ്രിൻസിപ്പളും പ്രഭാഷകനുമായ ഡോ. പി.കെ സാദിഖ്.
ദാഭോൽക്കർ വധത്തിലെ ശിക്ഷയും കർക്കറെയുടെ മരണത്തിലേക്ക് നീളുന്ന ചോദ്യങ്ങളും
നരേന്ദ്ര ദാഭോൽക്കർ വധത്തിൽ ശിക്ഷിക്കപ്പെട്ടവരെല്ലാം സനാതൻ സൻസ്തയുമായി ബന്ധമുള്ളവർ. സനാതൻ സൻസ്തയുടെ തീവ്രവാദ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവന്ന ഹേമന്ദ് കർക്കറെ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആരാണ് വധിച്ചതെന്ന ചോദ്യവും വീണ്ടും ഉയർന്നിരിക്കുന്നു.
മോണിംഗ് വോയ്സ് 73 | സൈബർ തട്ടിപ്പുകളിൽ കീശ കാലിയാകുന്ന കേരളം
സൈബർ തട്ടിപ്പുകളുടെ നാടായി കേരളം മാറിയിരിക്കുന്നു. ഈ വർഷം മാത്രം, ഐ.ടി പ്രൊഫഷണലുകൾ അടക്കം ആയിരത്തിലധികം പേർ തട്ടിപ്പിനിരയായി. വിവിധ രൂപങ്ങളിലുള്ള സൈബർ തട്ടിപ്പിൽ എങ്ങനെ കുടുങ്ങാതിരിക്കാം? തൃശൂർ സൈബർ സെല്ലിലെ ഓഫീസർ ഫീസ്റ്റോ സംസാരിക്കുന്നു.
ചൂടിൽ താളം തെറ്റുന്ന മനസ്സ്
ഉഷ്ണതരംഗത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ചൂട് മാനസികാരോഗ്യത്തെ എങ്ങനെ ബാധിയ്ക്കാമെന്ന ആശങ്ക മലയാളികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഈ ആശങ്കകൾക്ക് മറുപടി നൽകുകയാണ് തണൽ കൗൺസലിംഗ് സെൻ്ററിലെ കൗൺസിലർ രശ്മി ജി.പി.
നീതിയിലേക്കുള്ള ദൂരം കൂടുന്ന രോഹിത് കേസ്
രോഹിത് വെമുല കേസിൽ അന്വേഷണം അവസാനിപ്പിച്ചതായി വാർത്തകൾ വന്നതോടെ എതിർപ്പുകൾ വ്യാപകമാവുകയും പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയുമാണ് തെലങ്കാന സർക്കാർ. കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ് കോടതിയിൽ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ ഗുരുതരമായ പരാമർശങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? അന്വേഷണത്തിലെ വീഴ്ചകൾ കേസ് അട്ടിമറിക്കപ്പെടുന്നതിന് കാരണമാകുമോ? എൽക്കാന ഏലിയാസ്
മോണിംഗ് വോയ്സ് - 72 | ചങ്ങാതിമാരെ തള്ളിപ്പറയുന്ന മോദി തന്ത്രം
നരേന്ദ്ര മോദി കോൺഗ്രസിനെതിരെ ആദ്യമായി അദാനി–അംബാനി ബന്ധം ആരോപിച്ചിരിക്കുകയാണ്. മോദി സർക്കാരുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ഈ കോർപ്പറേറ്റ് തലവന്മാരുടെ പേരുകൾ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് പ്രധാനമന്ത്രി വലിച്ചിഴച്ചത്? പരാജയഭീതിയുടെ ഭാഗമായുണ്ടായ പുതിയ തന്ത്രമാണോ ഇത്? രാഷ്ട്രീയ നിരീക്ഷകനായ പ്രമോദ് പുഴങ്കര സംസാരിക്കുന്നു.
മോണിംഗ് വോയ്സ് -71 | കോടികളുടെ വരുമാനം മലയാള സിനിമയ്ക്ക് നൽകുന്നതെന്ത്?
മലയാള സിനിമകൾ തുടർച്ചയായി തീയേറ്ററുകളിൽ നിന്നും കോടികൾ വാരിക്കൂട്ടുന്ന കാലമാണല്ലോ. തീയേറ്ററുകളുടെ ഭാവിയെക്കുറിച്ചുണ്ടായിരുന്ന ആശങ്ക മാറിത്തുടങ്ങിയിരിക്കുന്നു. ഈ നേട്ടം മലയാള സിനിമയ്ക്ക് എങ്ങനെയാണ് ഗുണകരമായി മാറുന്നത്? നിർമ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സന്ദീപ് സേനൻ സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 70 | ഉഷ്ണതരംഗത്തിൽ വെന്തുരുകി കേരളം
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ ആദ്യമായി കേരളവും. വരും വർഷങ്ങളിലും ഈ സാഹചര്യം ആവർത്തിക്കുമോ? കടുത്ത വേനൽ കഴിഞ്ഞാൽ പ്രളയമാണോ കേരളത്തെ കാത്തിരിക്കുന്നത്? കുസാറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി മനോജ് സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 69 | പുതിയ കാലത്തെ തൊഴിൽ സംഘാടനം
ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി വർഗം അവകാശങ്ങൾ നേടിയെടുത്ത ദിവസം. എന്നാൽ ഇന്ത്യയടക്കം പല രാജ്യങ്ങളിലും അസംഘടിത മേഖലയിൽ തൊഴിലവകാശങ്ങളുടെ ലംഘനം വ്യാപകമാണ്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സെൽഫ് എംപ്ലോയിഡ് വിമൻ അസോസിയേഷൻ (സേവ) ജനറൽ സെക്രട്ടറി സോണിയ ജോർജ് സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 68 | നമ്മൾ പൗരരിൽ നിന്നും പ്രജയിലേക്കോ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണല്ലോ. തെരഞ്ഞെടുപ്പ് രംഗത്തെ നിലവിലെ പ്രവണതകൾ എന്താണ് സൂചിപ്പിക്കുന്നത്? നമ്മൾ പൗരരിൽ നിന്നും പ്രജയിലേക്ക് തിരികെ നടക്കുകയാണോ? മുൻ ഐ.എ.എസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ സംസാരിക്കുന്നു.
മോണിംഗ് വോയ്സ് 67 | തെരഞ്ഞെടുപ്പിൽ കേരളം ചിന്തിക്കുന്നതെന്ത്?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ഏപ്രിൽ 26ന് കേരളം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. ഈ ദേശീയ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുന്നണികളും ജനങ്ങളും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളെ വിലയിരുത്തുന്നു രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി മാത്യു.
മോണിംഗ് വോയ്സ് - 66 | മോദി പ്രഭാവം മായുന്ന ഉത്തരേന്ത്യ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ട പശ്ചാത്തലത്തിൽ എന്താകും വരാൻ പോകുന്ന വോട്ടെടുപ്പുകളെ സ്വാധീനിക്കാൻ പോകുന്ന ഘടകങ്ങളെന്ന് ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്നു മാധ്യമം പത്രത്തിന്റെ ദില്ലി ബ്യൂറോ ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്ന.
മോണിംഗ് വോയ്സ് - 65 | രണ്ട് മാനിഫെസ്റ്റോകൾ പറയുന്ന രാഷ്ട്രീയം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലേക്ക് ഇന്ത്യ നാളെ പ്രവേശിക്കുകയാണ്. ഈ സാഹചര്യത്തിൽ, ബി.ജെ.പിയും കോൺഗ്രസും പുറത്തിറക്കിയ മാനിഫെസ്റ്റോയെ മുൻ നിർത്തി രണ്ട് പാർട്ടികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിലെ പ്രകടമായ വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ അമൃത്ലാൽ.
മോണിംഗ് വോയ്സ് - 64 | അംബേദ്കറെ വീണ്ടെടുക്കുന്ന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ
ഇന്ന് ഡോക്ടർ ബി.ആർ അംബേദ്കർ ജന്മദിനം. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ ജാതി സെൻസസ് നടപ്പിലാക്കും എന്നാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. വിവാദമായ പൂന പാക്ടുമായി ബന്ധപ്പെട്ട് അംബേദ്കർ മുന്നോട്ടുവച്ച പ്രാതിനിധ്യ ജനാധിപത്യത്തെ വീണ്ടെടുക്കുകയാണോ ഈ പ്രഖ്യാപനം? നിയമവിദഗ്ധനും അധ്യാപകനുമായ ജി മോഹൻ ഗോപാൽ സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 63 | ആശങ്കകളുടെ കാലത്തെ പെരുന്നാൾ
ലോക മുസ്ലീം ജനത ചെറിയ പെരുന്നാള്‍ ആഘോഷത്തിലാണ്. പെരുന്നാളിന്റെ ഈ സന്തോഷത്തിനിടയിലും അനേകം ആശങ്കകൾ പ്രകടമാകുന്നുണ്ട്. ഗാസയിലെ കൂട്ടക്കൊലയും പൗരത്വനിയമ ഭേദഗതിയും ലൗജിഹാദ് ക്യാമ്പയിനുമെല്ലാം ഭീതിപരത്തുന്ന കാലത്തെ പെരുന്നാളിനെക്കുറിച്ച് സംസാരിക്കുന്നു അധ്യാപകനും എഴുത്തുകാരനുമായ ഡോ. ഉമർ തറമേൽ.
മോണിംഗ് വോയ്സ് - 62 | ആരോഗ്യരംഗവും അനിതയുടെ സമരവും
ഇന്ന് ലോക ആരോഗ്യദിനം. ആരോഗ്യമേഖലയിൽ നടന്ന ഒരു അനീതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത നടപടി നേരിടേണ്ടി വന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫിസര്‍ പി.ബി അനിത സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 61 | ബാംഗ്ലൂർ ജലക്ഷാമം കേരളത്തിന് അവസരമല്ല, പാഠമാണ്
ബാംഗ്ലൂരിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ അവിടെയുള്ള ഐ.ടി, ഇലക്ട്രോണിക്സ് കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് വ്യവസായ മന്ത്രി പി രാജീവ്. എന്നാൽ, അവസരം മുതലെടുക്കാൻ ശ്രമിക്കുന്ന കേരളം എത്രമാത്രം ജലസുരക്ഷയുള്ള സ്ഥലമാണ്? മുതിർന്ന മാധ്യമ പ്രവർത്തക എം സുചിത്ര സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 60 | വെറുപ്പിനെതിരായ മനുഷ്യത്വത്തിന്റെ സന്ദേശം
സഹനത്തിന്റെയും പീഡനത്തിന്റെയും ഓർമ്മകളുമായി ദുഃഖവെള്ളി കടന്നുപോവുകയും പ്രതീക്ഷയുടെ ഉയർത്തെഴുന്നേൽപ്പുമായി ഈസ്റ്റർ വരുകയുമാണ്. എന്താണ് സമകാലിക ലോക സാഹചര്യത്തിൽ ഈസ്റ്റർ ദിനം നൽകുന്ന സന്ദേശം. സീറോ മലബാര്‍ സഭ മുന്‍ വക്താവും എഴുത്തുകാരനുമായ ഫാ.പോള്‍ തേലക്കാട്ട് സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 59 | വെടിനിർത്തൽ പ്രമേയവും യു.എസ് നിലപാടും
അഞ്ച് മാസം പിന്നിട്ടിട്ടും ഗാസയിലെ കൂട്ടക്കൊലകൾ അവസാനിച്ചിട്ടില്ല. റംസാനിലെ ശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും വെടിനിർത്തൽ വേണമെന്ന പ്രമേയം യു.എൻ രക്ഷാസമിതിയിൽ പാസായി. ഈ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന അമേരിക്കയുടെ താത്പര്യങ്ങളെയും ഇസ്രയേൽ അധിനിവേശത്തെയും വിമർശിക്കുകയാണ് ചിന്തകനും എഴുത്തുകാരനുമായ സി.കെ അബ്ദുൽ അസീസ്.
മോണിംഗ് വോയ്സ് - 58 | കെജ്രിവാളിന്റെ അറസ്റ്റും ബി.ജെ.പിയുടെ രാഷ്ട്രീയ താത്പര്യങ്ങളും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ ജനാധിപത്യ മൂല്യങ്ങൾക്ക് ഒട്ടും വിലകൽപ്പിക്കുന്നില്ല എന്ന് ബി.ജെ.പി ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയാണ് ഈ നടപടിയിലൂടെ മുഴങ്ങുന്നതെന്ന് പറയുന്നു ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി റാണി ആന്റോ.
മോണിംഗ് വോയ്സ് - 57 | വിജയത്തിലേക്ക് എത്തിയ ആദിവാസി ഭൂസമരം
314 ദിവസമയി നിലമ്പൂരിൽ നടന്ന ആദിവാസി ഭൂസമരം അവസാനിച്ചു. സമരസമിതി ആവശ്യപ്പെട്ട പ്രകാരം 50 സെന്റ് ഭൂമി വീതം നൽകാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് നേതൃത്വം നൽകിയ ബിന്ദു വൈലാശേരി സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 56 | എന്താകും രാജ്യത്തിന്റെ വിധിയെഴുത്ത്?
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചു. ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോൾ എന്താകും ഈ രാജ്യത്തിന്റെ ഭാവി? മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 55 | മതനിരപേക്ഷതയെ തകർക്കുന്ന വിഭാഗീയ നിയമം
ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവന്നതിന് പിന്നിലെ ലക്ഷ്യം എന്താണ്? ഒരിക്കൽ കൂടി പോരാട്ടത്തിന്റെ നാളുകളിലേക്കാണോ രാജ്യം നീങ്ങുന്നത്? കെ.ഇ.എൻ സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 54 | തെരഞ്ഞെടുപ്പിൽ ഉയരേണ്ട ചർച്ചകൾ
ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മുന്നണികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഇടയുള്ള ചർച്ചകൾ എന്തെല്ലാമാണ് എന്ന നിരീക്ഷണം പങ്കുവയ്ക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ എൻ.പി ചേക്കുട്ടി.
മോണിംഗ് വോയ്സ് - 53 | നിരപരാധികളെ തടവറയിലാക്കുന്ന യു.എ.പി.എ
പത്ത് വർഷമായി ജയിൽ കഴിയുന്ന പ്രൊഫ. ജി.എൻ സായിബാബ മോചിതനായിരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് മോചനം. എന്നാൽ യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുന്ന എത്രയോ പേർ ഇപ്പോഴും അന്യായമായി തടവിൽ കഴിയുകയാണ്. ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന മലയാളിയായ ഡൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന്റെ പങ്കാളിയും എഴുത്തുകാരിയുമായ ജെനി റൊവീന സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 52 | ജനാധിപത്യവത്കരണം ക്യാമ്പസുകളിൽ നിന്നാണ് തുടങ്ങേണ്ടത്
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റേത് കേവലം ആൾക്കൂട്ടക്കൊലയായി മാത്രം കാണാൻ കഴിയില്ലെന്നും ജനാധിപത്യത്തെ ഇന്നും അടവുനയമായി ഉൾക്കൊള്ളുന്ന സി.പി.എം ശൈലി തന്നെ അവരുടെ വിദ്യാർത്ഥി പ്രസ്ഥാനവും ശീലിക്കുന്നതിന്റെ പ്രശ്നം കൂടിയാണെന്നും പറയുന്നു ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ ബി രാജീവൻ.
മോണിംഗ് വോയ്സ് -51 | ലോകായുക്ത ബിൽ: പോരാട്ടം തുടരും
കേരള നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ ലോകായുക്തയുടെ പ്രാധാന്യം തന്നെ നഷ്ടമായിരിക്കുകയാണ്. ഈ നിയമ ഭേദഗതിയിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കുറയുകയും അഴിമതി നിരോധന സംവിധാനം ദുർബലമാവുകയുമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു ഇതിനെതിരെ പോരാടിയ പൊതുപ്രവർത്തകൻ ആർ.എസ് ശശികുമാർ.
മോണിംഗ് വോയ്സ് 50 | ആനയും വെടിക്കെട്ടും വേണ്ടതുണ്ടോ?
കേരളത്തിൽ ഉത്സവ സീസൺ ആരംഭിച്ചതോടെ ആന ഇടയലുകളും വെടിക്കെട്ട് അപകടങ്ങളും പതിവായിരിക്കുന്നു. ജനുവരി-ഫെബ്രുവരി മാസത്തിൽ മാത്രം 367 ഇടത്താണ് ആന ഇടഞ്ഞത്. വെടിക്കെട്ട് അപകടങ്ങളും പലയിടത്തുമുണ്ടായി. എന്താണ് ഈ ദുരന്തങ്ങൾക്ക് പരിഹാരം? പതിറ്റാണ്ടുകളായി ആന പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന വി.കെ വെങ്കിടാചലം സംസാരിക്കുന്നു.
മോണിംഗ് വോയ്സ് -49 | സംവരണ വിരുദ്ധരുടെ പാഠപുസ്തകം
സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുക എന്നതാണ് വർഗീയതയ്ക്കുള്ള ഒരു പരിഹാരമായി പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. ഭരണഘടനാ വിരുദ്ധമായ ഈ നിലപാടാണ് നാളുകളായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, സംവരണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സുദേഷ് എം രഘു.
മോണിംഗ് വോയ്സ് -48|പെൺമെമ്മോറിയൽ എന്നാണ് പരിഗണിക്കുക?
നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാനായി പോരാടുന്ന തുല്യ പ്രാതിനിധ്യ പ്രസ്ഥാനം, തിരുവനന്തപുരത്ത് ഫെബ്രുവരി 17ന് 'പെൺമെമ്മോറിയൽ' എന്ന പേരിൽ ഒരു ലക്ഷത്തോളം ഒപ്പുകളുള്ള കടലാസ് ചുരുൾ നിവർത്തി ചരിത്രപ്രാധാന്യമുള്ള സമരം സംഘടിപ്പിച്ചു. എന്നാൽ തുല്യ പ്രാതിനിധ്യം നടപ്പിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആർജ്ജവമില്ല എന്നാണ് സ്ഥാനാർത്ഥി ചർച്ചകൾ സൂചിപ്പിക്കുന്നത്. സമരത്തിന് നേതൃത്വം നൽകുന്ന പ്രൊഫ. കുസുമം ജോസഫ് പ്രതികരിക്കുന്നു.
മണികണ്ഠൻ അട്ടപ്പാടി
കവിത
രതീഷ് ടി ഗോപി
കവിത
ലിജിന കടുമേനി
കവിത
ഹരീഷ് പൂതാടി
കവിത
പ്രകാശ് ചെന്തളം
കവിത
തങ്കച്ചൻ തേവൻ
കവിത
ഗംഗാധരൻ പണിയൂരാളിൽ
കവിത
ദാമോദരൻ തേവൻ
കവിത
സിജു സി മീന
കവിത
മോണിംഗ് വോയ്സ് - 47 | മുത്തങ്ങ ഭൂസമരത്തിന്റെ തുടർച്ചകൾ
മുത്തങ്ങയിൽ ഭൂഅവകാശത്തിനായി സമരം ചെയ്ത ആദിവാസികൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തിന്റെ ഓർമ്മയ്ക്ക് ഇന്ന് 21 വർഷം. ഐതിഹാസികമായ ആ പോരാട്ടം ആദിവാസി ജീവിതങ്ങളിലും കേരള സമൂഹത്തിലും സൃഷ്ടിച്ച പ്രതിഫലനങ്ങൾ എന്തെല്ലാമായിരുന്നു? സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എം ഗീതാനന്ദൻ സംസാരിക്കുന്നു.
മോണിംഗ് വോയ്സ് - 46 | അഴിമതിക്കും ദുരന്തങ്ങൾക്കും വഴിയൊരുക്കുന്ന കരിമണൽ ഖനനം
സ്വകാര്യ കമ്പനിയുമായുള്ള ഇടപാടുകളില്‍ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഹർജി കര്‍ണാടക ഹൈക്കോടതി തള്ളി. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി വഴിവിട്ടരീതിയിൽ ശ്രമിച്ചു എന്ന ആരോപണങ്ങളിൽ ഇതോടെ അന്വേഷണം ഊർജ്ജിതമാകും. ഈ സാഹചര്യത്തിൽ, അഴിമതിക്കും ദുരന്തങ്ങൾക്കും കാരണമായിത്തിരുന്ന കരിമണൽ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നു സാമൂഹ്യപ്രവർത്തകനായ കാർത്തിക് ശശി.
മോണിംഗ് വോയ്സ് - 45 | എന്താണ് റോഡിയോയുടെ പ്രസക്തി?
ഇന്ന് ഫെബ്രുവരി 13, ലോക റോഡിയോ ദിനം. ഇന്ത്യയിൽ റേഡിയോ മിണ്ടി തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടും പിന്നിട്ടിരിക്കുന്നു. ഒരുകാലത്ത് ഏറ്റവും ജനകീയമായിരുന്ന റോഡിയോ എന്ന മാധ്യമത്തിന്റെ ഇന്നത്തെ പ്രസക്തി എന്താണ്? പൊതു പ്രക്ഷേപണ നിലയമായ ആകാശവാണിയുടെ സാധ്യതകൾ എന്താണ്? കൊച്ചി നിലയത്തിന്റെ പ്രോഗ്രാം ഹെഡ് പി ബാലൻ സംസാരിക്കുന്നു.