Skip to main content
ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ

ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ

By Chandrika Qatar Desham-Deshanthareeyam
ഖത്തറിലാദ്യമായി വാര്‍ത്താ പോഡ്കാസ്റ്റ് ആരംഭിച്ച ചന്ദ്രിക ഖത്തര്‍ എഡീഷന്റെ വാര്‍ത്താധിഷ്ഠിത പംക്തി - ദേശം - ദേശാന്തരീയം

ചന്ദ്രിക ദല്‍ഹി ലേഖകനും ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമായ ഷംസീര്‍ കേളോത്ത് ആണ് അവതാരകന്‍.
Where to listen
Apple Podcasts Logo

Apple Podcasts

Google Podcasts Logo

Google Podcasts

RadioPublic Logo

RadioPublic

Spotify Logo

Spotify

Currently playing episode

ഒക്ടോബർ പതിനഞ്ചിൻ്റെ ഗന്ധം ഒരുമ്മയുടെ കണ്ണീരിൻ്റേത്

ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ

1x
ICHR Martyrs Dictionary and History Writing രക്തസാക്ഷി ഡിക്ഷണറിയും ചരിത്ര രചനയും
ഐസിഎച്ച്ആര്‍ രക്തസാക്ഷി ഡിക്ഷണറി തയ്യാറാക്കിയ പ്രൊജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ചരിത്ര ഗവേഷകന്‍ മുഹമ്മദ് നിയാസ് അഷറഫ് സംസാരിക്കുന്നു.  Freie Universität Berlin ഗവേഷക വിദ്യാര്‍ത്ഥിയാണ് അദ്ദേഹം.
31:04
August 29, 2021
Ancient History of Palestine ഫലസ്തീന്റെ പ്രാചീന ചരിത്രം-സത്യങ്ങള്‍, അര്‍ധസത്യങ്ങള്‍
ഫലസ്തീന്റെ പ്രാചീന ചരിത്രം-സത്യങ്ങള്‍, അര്‍ധസത്യങ്ങള്‍
34:51
May 21, 2021
If Govt had enough Oxygen cylinders instead of Guns തോക്കിന് പകരം ഓക്‌സിജന്‍ സിലണ്ടര്‍ വാങ്ങിയിരുന്നെങ്കില്‍?
-ദേശീയ സുരക്ഷയെന്നാല്‍ സൈനിക സുരക്ഷ മാത്രമാണോ? - മനുഷ്യ സുരക്ഷയുറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതെന്ത്? ദേശം ദേശാന്തരീയം ഖത്തര്‍ ചന്ദ്രിക പോഡ്കാസ്റ്റ് കേള്‍ക്കാം.
14:32
May 01, 2021
ഇന്ത്യന്‍ പരമാധികാരത്തെ വെല്ലുവിളിച്ച്അമേരിക്കന്‍ പടക്കപ്പല്‍
എങ്ങനെയാണ് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി തീരുമാനിക്കപ്പെടുന്നത്? എന്താണ് ഫ്രീഡം ഓഫ് നേവിഗേഷന്‍ ഓപ്പറേഷന്‍? ദേശം ദേശാന്തരീയം  ഖത്തര്‍ ചന്ദ്രിക-വാര്‍ത്താധിഷ്ടിത പോഡ്കാസ്റ്റ് കേള്‍ക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക
08:47
April 11, 2021
ഭീമകൊറിഗാവ്: ദുരൂഹ തെളിവുകള്‍
ദേശം ദേശാന്തരീയം ചന്ദ്രിക ഖത്തര്‍ പോഡ്കാസ്റ്റ് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ അടക്കമുള്ള വകുപ്പള്‍ ചുമത്തി ജയിലിലടച്ച ഭീമാകൊറിഗാവ് കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പാശ്ചാത്തലം ചര്‍ച്ച ചെയ്യുന്ന പോഡ്കാസ്റ്റ്. അതിഥിയായെത്തുന്നത് കെഎ.സലീം (മാധ്യമപ്രവര്‍ത്തകന്‍).
26:32
February 17, 2021
തമാശയും നീതിയും: കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ കേസുയർത്തുന്ന ചിന്തകൾ
ചന്ദ്രിക ഖത്തർ പോഡ്കാസ്റ്റ് ദേശം ദേശാന്തരീയം Guest: ഫൈസൽ സികെ (ലോയർ, കോളമിസ്റ്റ് )
29:45
February 03, 2021
അമേരിക്കന്‍ വിഗ്രഹത്തിന്റെ പതനം
ചന്ദ്രിക- ഖത്തര്‍ പോഡ്കാസ്റ്റ്
13:33
January 19, 2021
രോഗാണുക്കളും മനുഷ്യനും
പ്രകൃതിയില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മനുഷ്യന് നേരിട്ട് പങ്കില്ലാത്ത മഹാമാരികള്‍ മാത്രമല്ല, കരുതിക്കൂട്ടി എതിരാളികള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ട രോഗാണുക്കളുടെ ചരിത്രം കൂടി പറയാനുണ്ട് നമുക്ക്. ജ്യോഗ്രഫറും ചരിത്രകാരനും നരവംശസാത്രജ്ഞനുമൊക്കെയായ ജെയേര്‍ഡ് ഡൈമണ്‍ഡ് എഴുതിയ ഗണ്‍സ്, ജെംസ് ആന്റ് സറ്റീല്‍: ഫെയിറ്റ്‌സ് ഓഫ് ഹ്യൂമണ്‍ സൊസൈറ്റീസ് എന്ന കൃതി നമ്മെയേറെ ഇരുത്തിചിന്തിപ്പിക്കുന്ന പുസ്തകമാണ്.  പുതുവത്സരദിന പോഡ്ക്കാസ്റ്റ്. കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളിലൊന്നില്‍ ക്ലിക്ക് ചെയ്യുക
11:39
December 31, 2020
അഹമദ് പട്ടേലിനൊപ്പം അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഇല്ലാതാവുകയാണോ?
'പൊതുജന കാഴ്ച്ചയില്‍ നിന്ന് മനഃപ്പൂര്‍വ്വം മാറിനടന്ന അഹമദ് പട്ടേലിനൊപ്പം അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഇല്ലാതാവുകയാണോ? ഒരു ആത്മകഥയോ ഓര്‍മ്മക്കുറിപ്പോ ഒന്നും അദ്ദേഹത്തിന്റേതായില്ല. ഗുജറാത്തിലേ തന്റേയേതോ അഭ്യുദയകാംക്ഷികള്‍ തന്നേ കുറിച്ചൊരു പുസ്തകം തയ്യാറാക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ വിളിച്ചുപറഞ്ഞ് അത് തടഞ്ഞയാളായിരുന്നുവത്രേ അഹമദ് പട്ടേല്‍'  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേലിനെ അനുസ്മരിക്കുന്ന പോഡ്ക്കാസ്റ്റ് കേള്‍ക്കാനായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ഏതെങ്കിലുമൊന്ന് ക്ലിക്ക് ചെയ്യുക.
10:33
December 01, 2020
ഫലസ്തീൻ: ചില ചോദ്യങ്ങളും ഉത്തരങ്ങളും
പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ വിലയിരുത്തുന്ന പോഡ്കാസ്റ്റ്. ഫലസ്തീൻ നെറ്റ്വർക്ക് സൗത്ത് ഏഷ്യയുടെ കോർഡിനേറ്റർ ഡോ. മുഹമ്മദ് സിറാജുദ്ധീനുമായി ഷംസീർ കേളോത്ത് നടത്തുന്ന അഭിമുഖ സംഭാഷണം കേൾക്കാം.
34:08
October 17, 2020
ഒക്ടോബർ പതിനഞ്ചിൻ്റെ ഗന്ധം ഒരുമ്മയുടെ കണ്ണീരിൻ്റേത്
'ഒക്ടോബര്‍ പതിനഞ്ചിന് രാജ്യത്തിന്റെ  ചരിത്രത്തില്‍ പ്രത്യേകമൊരിടമുണ്ട്. ഒരുമ്മയുടെ കണ്ണീരിന്റെ ഗന്ധമുണ്ട് ഈയൊരു ദിനത്തിന്. ഉത്തര്‍പ്രദേശിലെ ബദായൂനില്‍ നിന്ന് രാജ്യതലസ്ഥാനമായ ദില്ലിയിലേ ആഗോളപ്രശസ്തമായൊരു സര്‍വ്വകലാശാലയില്‍ പഠനത്തിനായെത്തി വര്‍ഗീയവാദികളുടെ ആക്രമണത്തിനിരയായി അപ്രത്യക്ഷനായൊരു വിദ്യാര്‍ത്ഥിയുടെ കഥയാണ് ഓക്ടോബര്‍ പതിനഞ്ചിന് ലോകത്തോട് പറയാനാുള്ളത്.  ചന്ദ്രിക ഖത്തര്‍ വാര്‍ത്താധിഷ്ഠിത പോഡ് കാസ്റ്റ് ദേശം ദേശാന്തരീയം കേള്‍ക്കാനായി  ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
08:48
October 15, 2020
ഭരണഘടനയും കേശവാനന്ദഭാരതിയും
ദേശം/ദേശാന്തരീയം -ചന്ദ്രിക ഖത്തര്‍ വാര്‍ത്താധിഷ്ടിത പോഡ്ക്കാസ്റ്റ്.    കാസര്‍ക്കോട് എടനീര്‍ മഠാധിപതിയായ കേശവാനന്ദഭാരതി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സമാധിയായി. അദ്ദേഹത്തിന്റെ പേര് രാജ്യത്തെ ഭരണക്രമത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കപ്പെട്ട വളരെ പ്രധാനപ്പെട്ട വിധിന്യായവുമായി ചേര്‍ത്ത് വായിക്കപ്പെടാറുണ്ട്. ഭരണഘടനയുടേ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അവകാശമില്ലന്ന സുപ്രീംകോടതി വിധി പരമപ്രധാനവും പ്രശസ്തവുമായ ഒരു വിധിന്യായമാണ്. കേസിന്റെ വിശദാംശങ്ങളും കേശവാനന്ദഭാരതി സ്വാമികള്‍ ആ കേസില്‍ വഹിച്ച പങ്കുമൊക്കെ ചര്‍ച്ച ചെയ്യുന്ന പോഡ്ക്കാസ്റ്റ്. ഡല്‍ഹി ജെ.എന്‍.യുവില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസില്‍ ഗവേഷകനായ രൂപകുമായി ഷംസീര്‍ കേളോത്ത് സംസാരിക്കുന്നു. കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക.
18:53
September 11, 2020
മെസ്സിയും ബാഴ്‌സയും
ചന്ദ്രിക ഖത്തര്‍ പോഡ്ക്കാസ്റ്റ്-ദേശം/ദേശാന്തരീയം.  Episode : 6 ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും എഫ്‌സി ബാഴ്‌സണലോയും തമ്മിലുള്ള ബന്ധത്തെ പറ്റി ചര്‍ച്ചചെയ്യുന്ന പോഡ്ക്കാസ്റ്റ്. മെസ്സി ക്ലബ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ മുന്‍നിര്‍ത്തി രണ്ട് ഫുട്‌ബോള്‍ അനലിസ്റ്റുകള്‍ പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. സ്‌പെയിനില്‍ നിന്നും ജുഷ്ന ഷെഹീന്‍ (ഫൂട്ടിടൈംസ്-സ്പാനിഷ് എഡിറ്റര്‍) ഡല്‍ഹിയില്‍ നിന്നും നാസിഫ് അലി (ബാഴ്‌സ യൂണിവേഴ്‌സല്‍-കോണ്‍ഡ്രിബ്യൂട്ടര്‍) ഷംസീര്‍ കേളോത്തുമായി സംസാരിക്കുന്നു.
27:08
September 06, 2020
കലാപങ്ങൾ ഉണ്ടാകുന്നത്
ചന്ദ്രിക ഖത്തർ - പോഡ്കാസ്റ്റ് ദേശം ദേശാന്തരീയം (എപി: 5) വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന മുസ്ലിം വിരുദ്ധ കലാപം ഉയർത്തുന്ന ചില ചിന്തകൾ. കലാപങ്ങൾ ഉണ്ടാകുന്നത് എങ്ങനെ? ചില ചോദ്യങ്ങൾ; വ്യാകുലതകൾ.
12:41
August 21, 2020
ഒരു നോവലും ആറ്റംബോംബും; ഓര്‍മ്മയില്‍ ഹിരോഷിമയും നാഗസാക്കിയും.
ആണവായുധ നിര്‍മ്മാണത്തിലേക്ക് നയിച്ച ചരിത്രപാശ്ചാത്തലങ്ങളും ലോകചരിത്രത്തിലേ സമാനതകളില്ലാത്ത കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ അമേരിക്ക ഉയര്‍ത്തിയ ന്യായീകരണങ്ങളും പരിശോധിക്കുന്ന പോഡ്ക്കാസ്റ്റ്. ഗൂഗിള്‍ പോഡ്ക്കാസ്റ്റ്, സ്‌പോട്ടിഫയ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ചുവടെ നല്‍കിയിട്ടുള്ള ലിങ്ക് വഴിയും കേള്‍ക്കാം.
17:02
August 14, 2020
സെബ്രനീസ വംശഹത്യയുടെ 25ാം വാർഷികം
അവതാരകൻ: ഷംസീർ കേളോത്ത് സെബ്രനീസ വംശഹത്യയുടെ 25ാം വാർഷികം ഈ ജൂലൈയിലാണ്. ഐ ക്യരാഷ്ട്രസഭ സേഫ് സോണായി പ്രഖ്യാപിച്ച ബോസ്നിയയിലെ സെബ്രനീസയിൽ യു.എൻ സമാധാന സേന നോക്കി നിൽക്കെയാണ് 8000ലധികം ബോസ്നിയൻ മുസ്ലിംകൾ കൊലചെയ്യപ്പെട്ടത്. ഇവോ ആൻഡ്രിച്ചിൻ്റെ ''ഡ്രീനാ നദിയിലെ പാലം" എന്ന നോവലിനെ മുൻനിർത്തി ബാൾക്കൻ രാഷ്ട്രീയത്തെ വിലയിരുത്തുന്ന പോഡ്കാസ്റ്റ്.  കേൾക്കുമല്ലോ.
11:46
July 28, 2020
അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം
ദേശം - ദേശാന്തരീയം ഖത്തറിലാദ്യമായി വാര്‍ത്താ പോഡ്കാസ്റ്റ് ആരംഭിച്ച ചന്ദ്രിക ഖത്തര്‍ എഡീഷന്റെ വാര്‍ത്താധിഷ്ഠിത പംക്തി - ദേശം - ദേശാന്തരീയം ചന്ദ്രിക ദല്‍ഹി ലേഖകനും ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമായ ഷംസീര്‍ കേളോത്ത് ആണ് അവതാരകന്‍.
48:12
July 10, 2020