എന്റെ സഞ്ചാരകഥകൾ-My travelogue
By C.T. William
എന്റെ സഞ്ചാരകഥകൾ-My travelogueFeb 22, 2022
എന്റെ സഞ്ചാരകഥകൾ-കോട്ടക്കാവ് പള്ളിക്കഥ
പുതിയ പള്ളിയുടെ പുറകുവശത്ത് സംരക്ഷിക്കപ്പെട്ടുപോരുന്ന പഴയ പള്ളിയോട് ചേർന്ന്, പടിഞ്ഞാറുഭാഗത്തുള്ള തീർത്ഥക്കുളത്തിൽ വച്ചാണ് വിശുദ്ധ തോമാസ് ശ്ലീഹ ബ്രാഹ്മണരേയും മറ്റു വിശ്വാസികളേയും മാമോദീസ മുക്കിയതെന്നും ക്രൈസ്തവർ വിശ്വസിച്ചുപോരുന്നു. കുളത്തിനുചുറ്റും തീർത്തിട്ടുള്ള ആനമതിൽ ചരിത്രപ്രസിദ്ധമാണ്. ഈ തീർത്ഥക്കുളവും പരിസരങ്ങളും ശ്ലീഹയുടെ കഥ പറയുന്ന വിധം കലാവിഷ്കാരം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പരിപാലനമില്ലാതെ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ.
എന്റെ സഞ്ചാരകഥകൾ-മഞ്ഞുമാതാവ്
ചരിത്രവും പൈതൃകവും പള്ളിയുറങ്ങുന്ന പെരിയാറിന്റെ ഓരത്താണ് മഞ്ഞുമാതാവ് അനേകായിരം ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നത്. ചരിത്രപൈതൃക സ്ഥലിയായ പള്ളിപ്പുറം കോട്ടയുടെ സംരക്ഷണയിലും സുരക്ഷയിലുമാണ് ഈ ദേവാലയം. കൂടുതൽ എഡ്യൂ വീഡിയോകൾക്ക് ഈ ചാനൽ സ്ബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. പ്രോത്സാഹനമായി ഈ എഡ്യൂ വ്ളോഗ് ഷെയർ ചെയ്യുക. https://youtu.be/hW16wIsWiX8
എന്റെ സഞ്ചാരകഥകൾ-തൃശൂരിലെ ഉരുക്കുപാലം
തൃശൂരിലെ മണലൂർ- വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം പക്ഷേ വളരെ ചെറുതാണെങ്കിലും തൃശൂർക്കാരിൽ വലിയ കൌതുകമുണർത്തുന്നുണ്ട്. അതേസമയം ഈ പാലം കണ്ടവർ തൃശൂർക്കാരിൽ തന്നെ അപൂർവ്വമാണെന്നത് സത്യമാണ്. ഇവിടെ ആലപ്പുഴയിലേതുപോലെ കായൽ ടൂറിസം ഉള്ള കാര്യവും ഏറെ പേർക്ക് അറിയില്ല. സ്വാഗതം സീറ്റി സ്കാനിലേക്ക്. കൂടുതൽ എഡ്യൂ വീഡിയോകൾക്ക് ഈ ചാനൽ സ്ബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. പ്രോത്സാഹനമായി ഈ എഡ്യൂ വ്ളോഗ് ഷെയർ ചെയ്യുക. https://youtu.be/SsTXVXnGeJw
എന്റെ സഞ്ചാരകഥകൾ-പറവൂർ ജൂതപള്ളിയുടെ കഥ
ഈ ആരാധനാലയങ്ങളുടെ ഗോവണികളും മട്ടുപ്പാവും സ്ത്രീകൾക്ക് കൊടുക്കുന്ന സുരക്ഷയുടെ ഇടങ്ങളും കാണുമ്പോൾ നമുക്ക് ഇന്ന് കൈമോശം വന്ന ഏതോ കേരളീയ സുവർണ്ണ സാംസ്കാരിക കാലഘട്ടത്തിലേക്ക് നമ്മേ കൊണ്ടുപോവുന്നുണ്ട്. കേൾക്കാം...കാണാം... മുസിരീസ് കഥകൾ...സീറ്റി സ്കാനിൽ..... കൂടുതൽ മുസിരീസ് വീഡിയോകൾക്ക് ഈ ചാനൽ സ്ബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. പ്രോത്സാഹനമായി ഈ എഡ്യൂ വ്ളോഗ് ഷെയർ ചെയ്യുക. https://youtu.be/y7OHr0_ASHw
എന്റെ സഞ്ചാരകഥകൾ- മുസിരീസ് സീരീസ്-സഹോദരൻ അയ്യപ്പൻ സ്മാരകം
ഉണർന്നു സജ്ജരായി
മുന്നോട്ടു പാഞ്ഞീടുവിൻ
തകർന്നുതരിപ്പണ-
മാകട്ടെ തടസ്സങ്ങൾ.
ഒരു നൂറ്റാണ്ടുമുമ്പ് മുഴങ്ങിയ സിംഹഗർജ്ജനം ഇന്നും തുടരുകയാണ്. ഭൂമിയിൽ നിന്ന് ജാതീയത പാടെ തുടച്ചുമാറ്റാനായി സിംഹഗർജ്ജനം മുഴക്കിയ ആ നവോത്ഥാന നായകൻ വിസ്മൃതനായിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ആ സിംഹത്തിന്റെ മടയിലാണ് ഞാനിപ്പോഴുള്ളത്. സാക്ഷാൽ സഹോദരൻ അയ്യപ്പന്റെ കാലൊച്ച കേട്ട നവോത്ഥാനഭൂമി. ഇത് സഹോദരൻ അയ്യപ്പന്റെ സ്മാരകം. https://youtu.be/PdCT3GIZb1Q
ശ്രീഗൌരീശ്വര ക്ഷേത്രം
നാല് ശ്രീകോവിലുകളിലായി നാല് ദേവ പ്രതിഷ്ഠയുള്ള ചതുർമുഖക്ഷേത്രമാണ് ചെറായി ശ്രീഗൌരീശ്വര ക്ഷേത്രം. കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമായി സ്ഥിതിചെയ്യുന്ന നാല് ശ്രീകോവിലുകളിലായി യഥാക്രമം സുബ്രഹ്മണ്യനേയും സാക്ഷാൽ ഗൌരീശ്വരനായ ശിവനേയും പിന്നെ പാർവ്വതിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. https://youtu.be/O3fejiA9T30
എന്റെ സഞ്ചാരകഥകൾ-അഴീക്കോട് മാർത്തോമ പള്ളി
കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നൊക്കെ വിശ്വസിക്കാമെങ്കിലും വിശുദ്ധ തോമാസ് ശ്ലീഹ അങ്ങനെ ആയിരുന്നില്ല. കണ്ടും തൊട്ടും അനുഭവിച്ചും മാത്രം വിശ്വസിക്കുന്ന വിശുദ്ധ വ്യക്തിത്വമാണ് തോമാസ് ശ്ലീഹയുടേത്. വിശുദ്ധ തോമാസ് ശ്ലീഹ പോലുമാണെങ്കിലും വിശ്വാസത്തിന്റെ കഥ മറിച്ചല്ല. നമുക്ക് കണ്ടും തൊട്ടും അനുഭവിച്ചും വിശ്വസിക്കാം തോമാസ് ശ്ലീഹയെ ഇവിടെ ഈ ദേവാലയത്തിൽ. ഇത് മാർതോമ തീത്ഥകേന്ദ്രം. കൂടുതൽ എഡ്യൂ വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
പ്രണയസരോവര തീരത്തൊരു ചരിത്രാന്വേഷി
അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ കോട്ടകൊത്തളങ്ങളിൽ പോർച്ചുഗീസ്-ഡച്ച് അധിനിവേശകഥകൾ മുഴങ്ങുന്നുണ്ട്. സാമൂതിരിമാരും നാട്ടുരാജാക്കന്മാരും ഹൈദരാലിയും ടിപ്പുസുൽത്താനും ഏറ്റവുമൊടുവിൽ പാലിയത്തച്ഛനും സായുധ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞെടുത്ത ചരിത്രഭൂമിയാണിത്. സാംസ്കാരിക വകുപ്പിൻ കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഈ കോട്ട സംരക്ഷിക്കപ്പെട്ടുപോരുന്നു. https://youtu.be/vDPHnTLRNH0
എന്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-39
ഇവിടെ നിറയെ താമര വിരിയും. അരയന്നങ്ങളും അരയന്നത്തേണികളും നീന്തിയൊഴുകും. ഈ താമരപ്പൊയ്കയുടെ ഓളങ്ങളിലേക്ക് നോക്കിയിരുന്ന് തണുത്ത ബിയർ മൊത്തുമ്പോൾ അകത്തളങ്ങളിലും താമര വിരിയും, അരയന്നങ്ങൾ ഇഴയും....ചൈനയുടെ കാല്പനിക ഭാവങ്ങളിലേക്കൊരു യാത്ര. ചൈനാ സഞ്ചാര കഥകളിൽ ഈ ലക്കം താമരപ്പൊയ്കയുടെ കഥ. കാണാം, കേൾക്കാം
എന്റെ ചൈനാസഞ്ചാരകഥകൾ-38
ഇവിടെ നിറയെ താമര വിരിയും. അരയന്നങ്ങളും അരയന്നത്തേണികളും നീന്തിയൊഴുകും. ഈ താമരപ്പൊയ്കയുടെ ഓളങ്ങളിലേക്ക് നോക്കിയിരുന്ന് തണുത്ത ബിയർ മൊത്തുമ്പോൾ അകത്തളങ്ങളിലും താമര വിരിയും, അരയന്നങ്ങൾ ഇഴയും....ചൈനയുടെ കാല്പനിക ഭാവങ്ങളിലേക്കൊരു യാത്ര. ചൈനാ സഞ്ചാര കഥകൾ കേൾക്കാം.
എന്റെ ചൈനാസഞ്ചാരകഥകൾ-37
ഇത് ഇക്കിളിപ്പെടുത്തുന്ന ചൈനയാണ്. കോർപ്പറേറ്റ് ചൈനയാണ്. കച്ചവടത്തിന്റെ മാത്രം ചൈനയാണ്. മരുന്നും മസ്സാജും ഇവിടെ കച്ചവടമാണ്. ചൈനാ സഞ്ചാര കഥകളിൽ ഈ ലക്കം ചൈനാ മസ്സാജിന്റെ കഥ, പവിഴത്തിന്റേയും. കാണാം, കേൾക്കാം ഈ കഥകൾ......ചൈനയുടെ ആത്മാവിലേക്കൊരു സഞ്ചാരം.
എന്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-36
സ്വന്തം മണ്ണിനുവേണ്ടി ആത്മഹത്യകളും ആത്മാഹൂതികളും നടത്തിയ ഒരു ജനതയുടെ ഓർമ്മയ്ക്കായ് ചരിത്രത്തിനോട് സമാധാനം പറയാൻ ഇപ്പോളിവിടെ ബീജിങ്ങിലെ പുരാതനമായ ബീജിങ്ങ് ഡക്ക് റസ്റ്റോറന്റ് മാത്രമുണ്ട്. ബീജിങ്ങിലെ ഒളിമ്പിക്സ് കിളിക്കൂടിന്റെ കഥ. ചൈനയെ വെള്ളപൂശിയ ഒളിമ്പിക്സ് കിളിക്കൂടിന്റെ കഥ. ഇനിയും കാണാത്തവർ കാണുക-ചൈനയുടെ ആത്മാവിലേക്കൊരു പഠനയാത്ര. സബ്സ്ക്രൈബ് ചെയ്യുക, ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക, ഷെയർ ചെയ്യുക.
എൻ്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-35
ടാക്സി ഞങ്ങളെ കൊണ്ടെത്തിച്ചത് ചൈനയിലെ ഒരു സുന്ദരി ഡോക്ടറുടെ അന്തപുരത്തിലാണ്. സീറ്റി സ്കാനിന്റെ സമ്പൂർണ്ണ എഡ്യു വ്ളോഗിൻറെ (Educational Vlog) മുപ്പത്തഞ്ചാം എപ്പിസോഡ്. ഇനിയും കാണാത്തവർ കാണുക-കേൾക്കാത്തവർ കേൾക്കുക- ചൈനയുടെ ആത്മാവിലേക്കൊരു പഠനയാത്ര.
എന്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-34
ചരിത്രപരമായി പരിശോധിക്കുമ്പോൾ ചൈനക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റാവുക സാധ്യമല്ല. മിങ്ങ് കല്ലറകൾ നമ്മോട് പറയുന്നത് അതാണ്. ചൈന ഇന്നും പറയുന്നു, ചക്രവർത്തിമാർ മരിച്ചിട്ടില്ല, അവർ ജീവിക്കുന്നു ഇന്നും കല്ലറകളിൽ, മിങ്ങ് കല്ലറകളിൽ. കേൾക്കാം, സി.റ്റി. വില്യമിന്റെ ചൈനാ സഞ്ചാരകഥകൾ.
എൻ്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-33
ചൈനയുടെ ആത്മാവിലേക്കൊരു പഠനയാത്ര.2400 മൈൽ നീളമുള്ള ചൈനാ വന്മതിൽ മലനിരകളിൽ അവിടവിടെയായി വളഞ്ഞുപുളഞ്ഞു കിടക്കുന്നു. 10 ലക്ഷം അടിമകളുടെ വേർപ്പിന്റെ ഗന്ധമുണ്ട് ഈ മതിലിന്. സീറ്റി സ്കാനിന്റെ സമ്പൂർണ്ണ എഡ്യു വ്ളോഗിൻറെ (Educational Vlog) മുപ്പത്തിമുന്നാം എപ്പിസോഡ്. ഇനിയും കാണാത്തവർ കാണുക, കേൾക്കാത്തവർ കേൾക്കുക.
പള്ളിപുരാണം-മുല്ലശ്ശേരിയിലെ നല്ല ഇടയന്റെ പള്ളി
ചരിത്രം, വിശ്വാസം, ഭൂപ്രദേശം എന്നിവകൊണ്ടൊക്കെ തികച്ചും വ്യത്യസ്തമായ ഒരു പള്ളിമുറ്റത്താണ് ഞാനിപ്പോൾ നില്ക്കുന്നത്. തൃശൂരിൽ നിന്ന് കാഞ്ഞാണി റൂട്ടിൽ കാറിൽ ഏകദേശം 20 കിലൊമീറ്റർ സഞ്ചരിച്ചാൽ നാം എത്തിച്ചേരുന്ന ഒരു പള്ളിയാണ് മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി, അഥവാ ഗുഡ് ഷെപ്പേഡ് ചർച്ച്.
സി.റ്റി. വില്യമിന്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-32
ജേഡ് ചൈനയുടെ അത്ഭുതക്കല്ലാണ്. നവശിലായുഗം മുതൽ ജേഡ് ഉപയോഗിച്ചുവരുന്നതായി ചരിത്രം പറയുന്നു. മനുഷ്യന്റെ സാധർമ്മിക മൂല്യങ്ങളുമായി ഈ കല്ല് ബന്ധിതമാണത്രെ. ഊർജ്ജസ്വലതയും ആത്മവിശ്വാസവും ആത്മധൈര്യവും ആയുസ്സും വർദ്ധിപ്പിക്കുമത്രെ ഈ കല്ല്. അക്ഷരാർത്ഥത്തിൽ ചൈനക്കാർ നെഞ്ചേറ്റിയ കല്ലാണ് ജേഡ്. അതേ, ചൈന പാടുകയാണ്, ഈ കല്ലാണ് നെഞ്ചീലെന്ന്.
Tale of churches-Ship Church-പള്ളിപുരാണം-കപ്പൽ പള്ളി
കേരളചരിത്രത്തിന്റെ വിളക്കുമാടവും നെഞ്ചേറ്റി നിൽക്കുന്ന ഈ കപ്പൽപള്ളി കണ്ടുമടങ്ങുമ്പോൾ ഭക്ത്യാദരപൂർവ്വം ഒരു മ്യൂസിയം കണ്ടുമടങ്ങുന്ന പ്രതീതിയായിരിക്കും ഭക്തർക്കും അല്ലാത്തവർക്കും ഉണ്ടാവുക.
My travelogue-China Episode-31
ചൈനാ സഞ്ചാരകഥകളിൽ ഇന്ന് ഒരു പള്ളിക്കഥയാണ്. ബീജിങ്ങിലെ ഒരു പള്ളിക്കഥ. പള്ളിപുരാണമെന്നും പറയാം. ഭാഗ്യമെന്നേ പറയാനാവൂ, ഞങ്ങൾ പള്ളിയിലെത്തുമ്പോൾ അവിടെ ഒരു കല്യാണം നടക്കുകയാണ്. യാത്ര മംഗളമായെന്നുതന്നെ പറയാം. വളരെ ലളിതമായി അണിഞ്ഞൊരുങ്ങിയ ചൈനീസ് കല്യാണപ്പെണ്ണ്. നമുക്ക് കാണാം, കേൾക്കാം ചൈനയിൽ നിന്നൊരു കല്യാണക്കഥയും പള്ളിപുരാണവും.
എന്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-30
Tiananmen squre Part-111
എൻ്റെ ചൈനാസഞ്ചാരകഥകൾ-ഭാഗം 29
ചരിത്രപുസ്തകങ്ങളിൽ ടിയാനൻമെൻ സ്ക്വയർ ചോരപ്പുഴ മറ്റൊരു നിശ്ചലഛായാചിത്രമാവുകയായിരുന്നു. പിന്നീടങ്ങോട്ട് പുരോഗമിച്ചതും വികസിച്ചതും ഭൌതിക ചൈനയായിരുന്നു. ചോര മണക്കുന്ന ടിയാനൻമെൻ സ്ക്വയറിലൂടെ നടന്നുപോയപ്പോൾ ഞാൻ കണ്ടതും അനുഭവിച്ചതും ഇങ്ങനെ. ചൈനാ യാത്ര തുടരുകയാണ്. സീറ്റി സ്കാനിന്റെ സമ്പൂർണ്ണ എഡ്യു വ്ളോഗ് (Educational Vlog) ഇരുപത്തൊമ്പതാം എപ്പിസോഡ് പിന്നിടുന്നു.
എന്റെ പള്ളിപുരാണം-മുക്കാട്ടുകര പള്ളി
മലയാള ചലചിത്ര ചരിത്രത്തിന് ഒരു പള്ളിയുമായും ബന്ധമുണ്ടെന്ന് സീറ്റി സ്കാനിന്റെ അന്വേഷണത്തിൽ നിന്ന് ബോധ്യം വന്നിരിക്കുന്നു. 1967-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത നാടൻ പെണ്ണ് മുതൽ 1983-ൽ ഭരതൻ സംവിധാനം ചെയ്ത ഈണം വരെ നീണ്ടുകിടക്കുന്ന 26 മലയാള സിനിമകളുടെ നിർമ്മാണം നിർവ്വഹിച്ച മഞ്ഞിലാസ് ബാനറിനാണ് ഈ പള്ളിയുമായി ബന്ധമെന്നറിയുമ്പോൾ സീറ്റി സ്കാനിന്റെ കൌതുകം ഇരട്ടിക്കുന്നു. സീറ്റി സ്കാൻ ആ കൌതുകം നിങ്ങളുമായി പങ്കുവക്കുന്നു, ഒപ്പം മുക്കാട്ടുകര പള്ളിക്കഥയും.
എന്റെ ചൈനാസഞ്ചാരകഥകൾ-PART 27
ഒരു സുഹൃത്തിന്റെ ഏതോ സ്വാതന്ത്ര്യമെടുത്ത് ഞാൻ സിന്റിയുടെ കണ്ണീരൊപ്പി. ഞാൻ അലിയുടേയും സിന്റിയുടേയും കൈകൾ കൂട്ടിപ്പിടിച്ച് അവരുടെ സൌഹൃദത്തേയും ആത്മബന്ധത്തേയും കൂട്ടിയിണക്കി. രണ്ടുപേരുടേയും കവിളിൽ തലോടി. ഇരുവരേയും ഇടതും വലതും ചേർത്തുപിടിച്ചുകൊണ്ട് അവരുടെ മുറിയിലേക്ക ആനയിച്ചു. എന്റെ കണ്ണുകൾ നനഞ്ഞൊഴുകി. ഒരിക്കൽകൂടി അവരുടെ കൈകൾ കൂട്ടിച്ചേർത്ത് ഞാൻ അവർക്ക് ശുഭരാത്രി നേർന്നു. ഒരു ഗദ്ഗദം പോലെ അവരുടെ മുറിയുടെ കതകടഞ്ഞു.
എന്റെ ചൈനാസഞ്ചാരകഥകൾ-My China Travelogue
സ്വാഭാവികമായും വിദ്യാർത്ഥികൾ അസ്വസ്ഥരായിരുന്നു. അഭ്യസ്തവിദ്യർ രാഷ്ട്രത്തിന്റെ ബാധ്യതയും അനഭ്യസ്തവിദ്യർ രാഷ്ട്രത്തിന്റെ സാധ്യതയുമാവുന്ന ഒരു കമ്പോളവൽകൃത ചുറ്റുപാടിലേക്ക് ചൈന സജ്ജമാവുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് അവർ ഒരു രാഷ്ട്രീയമായ നേരിടലിന് ഒരുങ്ങിയത്. ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയിലേക്ക് വഴിമരുന്നിട്ടത് അങ്ങനെയാണ്.