Skip to main content
എന്റെ സഞ്ചാരകഥകൾ-My travelogue

എന്റെ സഞ്ചാരകഥകൾ-My travelogue

By C.T. William

സി.റ്റി. വില്യമിന്റെ സഞ്ചാരകഥകൾ-Travelogue by C.T. William
Available on
Google Podcasts Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

എന്റെ സഞ്ചാരകഥകൾ-കോട്ടക്കാവ് പള്ളിക്കഥ

എന്റെ സഞ്ചാരകഥകൾ-My travelogueJul 29, 2022

00:00
11:02
എന്റെ സഞ്ചാരകഥകൾ-കോട്ടക്കാവ് പള്ളിക്കഥ

എന്റെ സഞ്ചാരകഥകൾ-കോട്ടക്കാവ് പള്ളിക്കഥ

പുതിയ പള്ളിയുടെ പുറകുവശത്ത് സംരക്ഷിക്കപ്പെട്ടുപോരുന്ന പഴയ പള്ളിയോട് ചേർന്ന്, പടിഞ്ഞാറുഭാഗത്തുള്ള തീർത്ഥക്കുളത്തിൽ വച്ചാണ് വിശുദ്ധ തോമാസ് ശ്ലീഹ ബ്രാഹ്മണരേയും മറ്റു വിശ്വാസികളേയും മാമോദീസ മുക്കിയതെന്നും ക്രൈസ്തവർ വിശ്വസിച്ചുപോരുന്നു. കുളത്തിനുചുറ്റും തീർത്തിട്ടുള്ള ആനമതിൽ ചരിത്രപ്രസിദ്ധമാണ്. ഈ തീർത്ഥക്കുളവും പരിസരങ്ങളും ശ്ലീഹയുടെ കഥ പറയുന്ന വിധം കലാവിഷ്കാരം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പരിപാലനമില്ലാതെ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ.

Jul 29, 202211:02
എന്റെ സഞ്ചാരകഥകൾ-മഞ്ഞുമാതാവ്
Jul 21, 202206:49
എന്റെ സഞ്ചാരകഥകൾ-തൃശൂരിലെ ഉരുക്കുപാലം
Jul 18, 202206:43
എന്റെ സഞ്ചാരകഥകൾ-പറവൂർ ജൂതപള്ളിയുടെ കഥ
Jul 07, 202207:44
എന്റെ സഞ്ചാരകഥകൾ- മുസിരീസ് സീരീസ്-സഹോദരൻ അയ്യപ്പൻ സ്മാരകം
Jul 03, 202206:44
ശ്രീഗൌരീശ്വര ക്ഷേത്രം
Jun 25, 202202:55
എന്റെ സഞ്ചാരകഥകൾ-അഴീക്കോട് മാർത്തോമ പള്ളി

എന്റെ സഞ്ചാരകഥകൾ-അഴീക്കോട് മാർത്തോമ പള്ളി

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നൊക്കെ വിശ്വസിക്കാമെങ്കിലും വിശുദ്ധ തോമാസ് ശ്ലീഹ അങ്ങനെ ആയിരുന്നില്ല. കണ്ടും തൊട്ടും അനുഭവിച്ചും മാത്രം വിശ്വസിക്കുന്ന വിശുദ്ധ വ്യക്തിത്വമാണ് തോമാസ് ശ്ലീഹയുടേത്. വിശുദ്ധ തോമാസ് ശ്ലീഹ പോലുമാണെങ്കിലും വിശ്വാസത്തിന്റെ കഥ മറിച്ചല്ല. നമുക്ക് കണ്ടും തൊട്ടും അനുഭവിച്ചും വിശ്വസിക്കാം തോമാസ് ശ്ലീഹയെ ഇവിടെ ഈ ദേവാലയത്തിൽ. ഇത് മാർതോമ തീത്ഥകേന്ദ്രം. കൂടുതൽ എഡ്യൂ വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Jun 23, 202206:04
പ്രണയസരോവര തീരത്തൊരു ചരിത്രാന്വേഷി
Jun 17, 202205:38
എന്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-39

എന്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-39

ഇവിടെ നിറയെ താമര വിരിയും. അരയന്നങ്ങളും അരയന്നത്തേണികളും നീന്തിയൊഴുകും. ഈ താമരപ്പൊയ്കയുടെ ഓളങ്ങളിലേക്ക് നോക്കിയിരുന്ന് തണുത്ത ബിയർ മൊത്തുമ്പോൾ അകത്തളങ്ങളിലും താമര വിരിയും, അരയന്നങ്ങൾ ഇഴയും....ചൈനയുടെ കാല്പനിക ഭാവങ്ങളിലേക്കൊരു യാത്ര. ചൈനാ സഞ്ചാര കഥകളിൽ ഈ ലക്കം താമരപ്പൊയ്കയുടെ കഥ. കാണാം, കേൾക്കാം

May 28, 202214:33
എന്റെ ചൈനാസഞ്ചാരകഥകൾ-38

എന്റെ ചൈനാസഞ്ചാരകഥകൾ-38

ഇവിടെ നിറയെ താമര വിരിയും. അരയന്നങ്ങളും അരയന്നത്തേണികളും നീന്തിയൊഴുകും. ഈ താമരപ്പൊയ്കയുടെ ഓളങ്ങളിലേക്ക് നോക്കിയിരുന്ന് തണുത്ത ബിയർ മൊത്തുമ്പോൾ അകത്തളങ്ങളിലും താമര വിരിയും, അരയന്നങ്ങൾ ഇഴയും....ചൈനയുടെ കാല്പനിക ഭാവങ്ങളിലേക്കൊരു യാത്ര. ചൈനാ സഞ്ചാര കഥകൾ കേൾക്കാം.

May 18, 202210:41
എന്റെ ചൈനാസഞ്ചാരകഥകൾ-37

എന്റെ ചൈനാസഞ്ചാരകഥകൾ-37

ഇത് ഇക്കിളിപ്പെടുത്തുന്ന ചൈനയാണ്. കോർപ്പറേറ്റ് ചൈനയാണ്. കച്ചവടത്തിന്റെ മാത്രം ചൈനയാണ്. മരുന്നും മസ്സാജും ഇവിടെ കച്ചവടമാണ്. ചൈനാ സഞ്ചാര കഥകളിൽ ഈ ലക്കം ചൈനാ മസ്സാജിന്റെ കഥ, പവിഴത്തിന്റേയും. കാണാം, കേൾക്കാം ഈ കഥകൾ......ചൈനയുടെ ആത്മാവിലേക്കൊരു സഞ്ചാരം.

May 18, 202206:35
എന്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-36

എന്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-36

സ്വന്തം മണ്ണിനുവേണ്ടി ആത്മഹത്യകളും ആത്മാഹൂതികളും നടത്തിയ ഒരു ജനതയുടെ ഓർമ്മയ്ക്കായ് ചരിത്രത്തിനോട് സമാധാനം പറയാൻ ഇപ്പോളിവിടെ ബീജിങ്ങിലെ പുരാതനമായ ബീജിങ്ങ് ഡക്ക് റസ്റ്റോറന്റ് മാത്രമുണ്ട്. ബീജിങ്ങിലെ ഒളിമ്പിക്സ് കിളിക്കൂടിന്റെ കഥ. ചൈനയെ വെള്ളപൂശിയ ഒളിമ്പിക്സ് കിളിക്കൂടിന്റെ കഥ. ഇനിയും കാണാത്തവർ കാണുക-ചൈനയുടെ ആത്മാവിലേക്കൊരു പഠനയാത്ര. സബ്സ്ക്രൈബ് ചെയ്യുക, ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക, ഷെയർ ചെയ്യുക.

Mar 15, 202206:40
എൻ്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-35

എൻ്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-35

ടാക്സി ഞങ്ങളെ കൊണ്ടെത്തിച്ചത് ചൈനയിലെ ഒരു സുന്ദരി ഡോക്ടറുടെ അന്തപുരത്തിലാണ്. സീറ്റി സ്കാനിന്റെ സമ്പൂർണ്ണ എഡ്യു വ്ളോഗിൻറെ (Educational Vlog) മുപ്പത്തഞ്ചാം എപ്പിസോഡ്. ഇനിയും കാണാത്തവർ കാണുക-കേൾക്കാത്തവർ കേൾക്കുക- ചൈനയുടെ ആത്മാവിലേക്കൊരു പഠനയാത്ര.

Feb 22, 202206:33
എന്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-34

എന്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-34

ചരിത്രപരമായി പരിശോധിക്കുമ്പോൾ ചൈനക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റാവുക സാധ്യമല്ല. മിങ്ങ് കല്ലറകൾ നമ്മോട് പറയുന്നത് അതാണ്. ചൈന ഇന്നും പറയുന്നു, ചക്രവർത്തിമാർ മരിച്ചിട്ടില്ല, അവർ ജീവിക്കുന്നു ഇന്നും കല്ലറകളിൽ, മിങ്ങ് കല്ലറകളിൽ. കേൾക്കാം, സി.റ്റി. വില്യമിന്റെ ചൈനാ സഞ്ചാരകഥകൾ.

Feb 08, 202208:57
എൻ്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-33

എൻ്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-33

ചൈനയുടെ ആത്മാവിലേക്കൊരു പഠനയാത്ര.2400 മൈൽ നീളമുള്ള ചൈനാ വന്മതിൽ മലനിരകളിൽ അവിടവിടെയായി വളഞ്ഞുപുളഞ്ഞു കിടക്കുന്നു. 10 ലക്ഷം അടിമകളുടെ വേർപ്പിന്റെ ഗന്ധമുണ്ട് ഈ മതിലിന്. സീറ്റി സ്കാനിന്റെ സമ്പൂർണ്ണ എഡ്യു വ്ളോഗിൻറെ (Educational Vlog) മുപ്പത്തിമുന്നാം എപ്പിസോഡ്. ഇനിയും കാണാത്തവർ കാണുക, കേൾക്കാത്തവർ കേൾക്കുക.

Jan 28, 202208:04
പള്ളിപുരാണം-മുല്ലശ്ശേരിയിലെ നല്ല ഇടയന്റെ പള്ളി

പള്ളിപുരാണം-മുല്ലശ്ശേരിയിലെ നല്ല ഇടയന്റെ പള്ളി

ചരിത്രം, വിശ്വാസം, ഭൂപ്രദേശം എന്നിവകൊണ്ടൊക്കെ തികച്ചും വ്യത്യസ്തമായ ഒരു പള്ളിമുറ്റത്താണ് ഞാനിപ്പോൾ നില്ക്കുന്നത്. തൃശൂരിൽ നിന്ന് കാഞ്ഞാണി റൂട്ടിൽ കാറിൽ ഏകദേശം 20 കിലൊമീറ്റർ സഞ്ചരിച്ചാൽ നാം എത്തിച്ചേരുന്ന ഒരു പള്ളിയാണ് മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി, അഥവാ ഗുഡ് ഷെപ്പേഡ് ചർച്ച്.

Jan 12, 202208:29
സി.റ്റി. വില്യമിന്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-32

സി.റ്റി. വില്യമിന്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-32

ജേഡ് ചൈനയുടെ അത്ഭുതക്കല്ലാണ്. നവശിലായുഗം മുതൽ ജേഡ് ഉപയോഗിച്ചുവരുന്നതായി ചരിത്രം പറയുന്നു. മനുഷ്യന്റെ സാധർമ്മിക മൂല്യങ്ങളുമായി ഈ കല്ല് ബന്ധിതമാണത്രെ. ഊർജ്ജസ്വലതയും ആത്മവിശ്വാസവും ആത്മധൈര്യവും ആയുസ്സും വർദ്ധിപ്പിക്കുമത്രെ ഈ കല്ല്. അക്ഷരാർത്ഥത്തിൽ ചൈനക്കാർ നെഞ്ചേറ്റിയ കല്ലാണ് ജേഡ്. അതേ, ചൈന പാടുകയാണ്, ഈ കല്ലാണ് നെഞ്ചീലെന്ന്.

Jan 05, 202208:10
Tale of churches-Ship Church-പള്ളിപുരാണം-കപ്പൽ പള്ളി

Tale of churches-Ship Church-പള്ളിപുരാണം-കപ്പൽ പള്ളി

കേരളചരിത്രത്തിന്റെ വിളക്കുമാടവും നെഞ്ചേറ്റി നിൽക്കുന്ന ഈ കപ്പൽപള്ളി കണ്ടുമടങ്ങുമ്പോൾ ഭക്ത്യാദരപൂർവ്വം ഒരു മ്യൂസിയം കണ്ടുമടങ്ങുന്ന പ്രതീതിയായിരിക്കും ഭക്തർക്കും അല്ലാത്തവർക്കും ഉണ്ടാവുക.

Dec 12, 202110:48
My travelogue-China Episode-31

My travelogue-China Episode-31

ചൈനാ സഞ്ചാരകഥകളിൽ ഇന്ന് ഒരു പള്ളിക്കഥയാണ്. ബീജിങ്ങിലെ ഒരു പള്ളിക്കഥ. പള്ളിപുരാണമെന്നും പറയാം. ഭാഗ്യമെന്നേ പറയാനാവൂ, ഞങ്ങൾ പള്ളിയിലെത്തുമ്പോൾ അവിടെ ഒരു കല്യാണം നടക്കുകയാണ്. യാത്ര മംഗളമായെന്നുതന്നെ പറയാം. വളരെ ലളിതമായി അണിഞ്ഞൊരുങ്ങിയ ചൈനീസ് കല്യാണപ്പെണ്ണ്. നമുക്ക് കാണാം, കേൾക്കാം ചൈനയിൽ നിന്നൊരു കല്യാണക്കഥയും പള്ളിപുരാണവും.

Dec 12, 202109:46
എന്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-30

എന്റെ ചൈനാ സഞ്ചാരകഥകൾ ഭാഗം-30

Tiananmen squre Part-111

Nov 04, 202108:39
എൻ്റെ ചൈനാസഞ്ചാരകഥകൾ-ഭാഗം 29

എൻ്റെ ചൈനാസഞ്ചാരകഥകൾ-ഭാഗം 29

ചരിത്രപുസ്തകങ്ങളിൽ ടിയാനൻമെൻ സ്ക്വയർ ചോരപ്പുഴ മറ്റൊരു നിശ്ചലഛായാചിത്രമാവുകയായിരുന്നു. പിന്നീടങ്ങോട്ട് പുരോഗമിച്ചതും വികസിച്ചതും ഭൌതിക ചൈനയായിരുന്നു. ചോര മണക്കുന്ന ടിയാനൻമെൻ സ്ക്വയറിലൂടെ നടന്നുപോയപ്പോൾ ഞാൻ കണ്ടതും അനുഭവിച്ചതും ഇങ്ങനെ. ചൈനാ യാത്ര തുടരുകയാണ്. സീറ്റി സ്കാനിന്റെ സമ്പൂർണ്ണ എഡ്യു വ്ളോഗ് (Educational Vlog) ഇരുപത്തൊമ്പതാം എപ്പിസോഡ് പിന്നിടുന്നു.

Oct 04, 202106:06
എന്റെ പള്ളിപുരാണം-മുക്കാട്ടുകര പള്ളി

എന്റെ പള്ളിപുരാണം-മുക്കാട്ടുകര പള്ളി

മലയാള ചലചിത്ര ചരിത്രത്തിന് ഒരു പള്ളിയുമായും ബന്ധമുണ്ടെന്ന് സീറ്റി സ്കാനിന്റെ അന്വേഷണത്തിൽ നിന്ന് ബോധ്യം വന്നിരിക്കുന്നു. 1967-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത നാടൻ പെണ്ണ് മുതൽ 1983-ൽ ഭരതൻ സംവിധാനം ചെയ്ത ഈണം വരെ നീണ്ടുകിടക്കുന്ന 26 മലയാള സിനിമകളുടെ നിർമ്മാണം നിർവ്വഹിച്ച മഞ്ഞിലാസ് ബാനറിനാണ് ഈ പള്ളിയുമായി ബന്ധമെന്നറിയുമ്പോൾ സീറ്റി സ്കാനിന്റെ കൌതുകം ഇരട്ടിക്കുന്നു. സീറ്റി സ്കാൻ ആ കൌതുകം നിങ്ങളുമായി പങ്കുവക്കുന്നു, ഒപ്പം മുക്കാട്ടുകര പള്ളിക്കഥയും.

Sep 17, 202107:52
എന്റെ ചൈനാസഞ്ചാരകഥകൾ-PART 27

എന്റെ ചൈനാസഞ്ചാരകഥകൾ-PART 27

ഒരു സുഹൃത്തിന്റെ ഏതോ സ്വാതന്ത്ര്യമെടുത്ത് ഞാൻ സിന്റിയുടെ കണ്ണീരൊപ്പി. ഞാൻ അലിയുടേയും സിന്റിയുടേയും കൈകൾ കൂട്ടിപ്പിടിച്ച്  അവരുടെ സൌഹൃദത്തേയും ആത്മബന്ധത്തേയും കൂട്ടിയിണക്കി. രണ്ടുപേരുടേയും കവിളിൽ തലോടി. ഇരുവരേയും ഇടതും വലതും ചേർത്തുപിടിച്ചുകൊണ്ട് അവരുടെ മുറിയിലേക്ക ആനയിച്ചു. എന്റെ കണ്ണുകൾ നനഞ്ഞൊഴുകി. ഒരിക്കൽകൂടി അവരുടെ കൈകൾ കൂട്ടിച്ചേർത്ത് ഞാൻ അവർക്ക് ശുഭരാത്രി നേർന്നു. ഒരു ഗദ്ഗദം പോലെ അവരുടെ മുറിയുടെ കതകടഞ്ഞു.

Sep 17, 202113:51
എന്റെ ചൈനാസഞ്ചാരകഥകൾ-My China Travelogue

എന്റെ ചൈനാസഞ്ചാരകഥകൾ-My China Travelogue

സ്വാഭാവികമായും വിദ്യാർത്ഥികൾ അസ്വസ്ഥരായിരുന്നു. അഭ്യസ്തവിദ്യർ രാഷ്ട്രത്തിന്റെ ബാധ്യതയും അനഭ്യസ്തവിദ്യർ രാഷ്ട്രത്തിന്റെ സാധ്യതയുമാവുന്ന ഒരു കമ്പോളവൽകൃത ചുറ്റുപാടിലേക്ക് ചൈന സജ്ജമാവുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് അവർ ഒരു രാഷ്ട്രീയമായ നേരിടലിന് ഒരുങ്ങിയത്. ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയിലേക്ക് വഴിമരുന്നിട്ടത് അങ്ങനെയാണ്.

Sep 14, 202106:32